കെ.ആർ. പുരം-വൈറ്റ്ഫീൽഡ് മെട്രോപാത : പരീക്ഷണ ഓട്ടം വിജയം

metro namma metro train

ബെംഗളൂരു : നഗരവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെട്രോ പാതകളിലൊന്നായ കെ.ആർ. പുരം- വൈറ്റ്ഫീൽഡ് മെട്രോപാത 80 കിലോമീറ്റർവേഗത്തിൽ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. ബി.എം.ആർ.സി.എൽ ആണ് മെട്രോപാത കമ്മിഷൻ ചെയ്യുന്നതിന് മുന്നോടിയായുള്ള ആദ്യ പരീക്ഷണ ഓട്ടം സംഘടിപ്പിച്ചത്. എൻജിനിയർമാർ ഉൾപ്പെടെയുള്ള 50-ഓളം ഉദ്യോഗസ്ഥരുമായാണ് മെട്രോ ട്രെയിൻ ട്രയൽ റൺ നടത്തിയത്.

കഴിഞ്ഞ ഡവസം നടത്തിയ പരീക്ഷണ ഓട്ടത്തിൽ ട്രെയിൻ 12 മിനിറ്റ് കൊണ്ട് 13 കിലോമീറ്റർ പൂർത്തിയാക്കി.നേരത്തെയുള്ള 25 കിലോമീറ്റർ ദൂരം 40 കിലോമീറ്ററാക്കി വർധിപ്പിച്ചാണ് ആദ്യ റൌണ്ട് പരീക്ഷണ ഓട്ടം നടന്നത്. 11 മുതൽ പൂർണതോതിലുള്ള ട്രയൽ റൺ നടക്കുമെന്ന് മെട്രോ റെയിൽ അധികൃതർ വ്യക്തമാക്കി. മാർച്ചിലാണ് പാത പൊതുജനങ്ങൾക്ക് തുറന്നുനൽകുക. സിഗ്നലിങ് ഉൾപ്പെടെയുള്ള വിവിധ സംവിധാനങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു. 80 കിലോമീറ്റർ വേഗതയാർജിക്കാനും മെട്രോ ട്രെയിനിന് കഴിഞ്ഞു.

  നൈസ് റോഡ് ടോൾ പിരിവ് തടയാനാകില്ല: 30 വർഷത്തെ കരാർ, 'അഴിമതി' കോടതി കയറിയിട്ടും ടോൾ തടയാനാവാതെ സർക്കാർ

. ഒട്ടേറെ ഐ.ടി. സ്ഥാപനങ്ങളുള്ള വൈറ്റ് ഫീൽഡിലേക്ക് മെട്രോപാത വരുന്നതോടെ ഐ.ടി. ജീവനക്കാർക്കും നേട്ടമാകും.നിലവിലുള്ള പർപ്പിൾ ലൈനിന്റെ ഭാഗമാണ് പുതിയ പാത. ബൈയ്യപ്പനഹള്ളി മുതൽ വൈറ്റ് ഫീൽഡ് വരെയാണ് പുതിയ പാതയുടെ ദൈർഘ്യമെങ്കിലും ആദ്യഘട്ടത്തിൽ കെ.ആർ. പുരത്തുനിന്ന് വൈറ്റ്ഫീൽഡിലേക്കുള്ള പാതയിലാണ് സർവീസ് തുടങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts