ഓടുന്ന ബസിൽനിന്ന് വീണ മലയാളി ബി.എസ്.സി വിദ്യാർഥി മരിച്ചു

കോയമ്പത്തൂർ; ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് വീണ് ചക്രത്തിനടിയിൽപെട്ട മലയാളി വിദ്യാർഥി മരിച്ചു. ഇടുക്കി മറയൂർ സ്വദേശിയും പൊള്ളാച്ചിയിലെ സ്വകാര്യ കോളജിൽ മൂന്നാം വർഷ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയുമായ മദൻലാൽ (22) ആണ് മരിച്ചത്. ഉദുമലപേട്ടയിൽ താമസിക്കുന്ന മദൻലാൽ കോയമ്പത്തൂരിൽ നിന്ന് പളനിയിലേക്ക് പോകുന്ന ബസിൽ യാത്ര ചെയ്യുകയായിരുന്നു. ബസ് വളവ് തിരിയുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട വിദ്യാർഥി പുറത്തേക്ക് വീഴുകയും പിൻചക്രത്തിനടിയിൽ പെടുകയുമായിരുന്നു. മദൻലാൽ സംഭവസ്ഥലത്ത് മരിച്ചു. കോമംഗലം പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്

Read More

12 സേവനങ്ങൾ സൗജന്യമാക്കി 108 നമ്മ ക്ലിനിക്കുകൾ കൂടി തുറന്നു

ബെംഗളൂരു: ബിബിഎംപി പരിധിയിലെ 108 നമ്മ ക്ലിനിക്കുകളുടെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർവഹിക്കും. 15-ാം ധനകാര്യ കമ്മീഷൻ ഗ്രാന്റായ 155.77 കോടി രൂപയ്ക്ക് കീഴിൽ സംസ്ഥാന സർക്കാർ ബിബിഎംപി പരിധിയിൽ മൊത്തം 243 നമ്മ ക്ലിനിക്കുകൾ സ്ഥാപിക്കും, കൂടാതെ ഓരോ ക്ലിനിക്കിനും പരിപാലനത്തിനും ജീവനക്കാരുടെ ശമ്പളത്തിനുമായി 36 ലക്ഷം രൂപ നൽകും. ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറയുന്നതനുസരിച്ച്, ബൊമ്മൈ ചൊവ്വാഴ്ച മഹാലക്ഷ്മി ലേഔട്ട് അസംബ്ലി സെഗ്‌മെന്റിലെ മഹാലക്ഷ്മിപുരം വാർഡിൽ നിന്ന് പ്രോഗ്രാം ആരംഭിക്കും, കൂടാതെ എം‌എൽ‌എമാർ ഏറ്റെടുത്ത മറ്റ്…

Read More

ലാറ്റിനമേരിക്ക തന്ത്രപ്രധാന സൈനിക മേഖലകളില്‍ കണ്ടെത്തിയ നിരീക്ഷണ ബലൂണ്‍ തങ്ങളുടേതെന്ന് ചൈന

baloon china

അമേരിക്ക: ലാറ്റിനമേരിക്കയുടെ തന്ത്രപ്രധാന് സൈനിക മേഖലകളില്‍ കണ്ടെത്തിയ നിരീക്ഷണ ബലൂണ്‍ തങ്ങളുടേതെന്ന് ചൈന. ബലൂണ്‍ സൈനിക ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നതല്ലെന്നും പരീക്ഷണ പറക്കലായിരുന്നുവെന്നും വിദേശകാര്യമന്ത്രാലം അവകാശപ്പെട്ടു. യുഎസിന്റെ വ്യോമാതിര്‍ത്തിയില്‍ കണ്ടെത്തിയ ബലൂണ്‍ കഴിഞ്ഞദിവസം യുഎസ് വെടിവച്ചിട്ടിരുന്നു. സൈനിക മേഖലകളെ നിരീക്ഷിക്കാനായി ചൈന അയച്ചതാണ് ബലൂണെന്നാണ് യുഎസിന്റെ ആരോപണം. കടലില്‍ വീണ ബലൂണിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് പരിശോധിക്കാനൊരുങ്ങുകയാണ് പെന്റഗണ്‍. വെടിവച്ചിട്ട നടപടിയില്‍ അമര്‍ഷം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബലൂണ്‍ തങ്ങളുടേതായിരുന്നുവെന്ന് ചൈന ആവര്‍ത്തിച്ചത്. ബലൂണ്‍ അവിചാരിതമായി ദിശതെറ്റിയതാണെന്നും തുടര്‍ന്നാണ് ലാറ്റിനമേരിക്കയുടെയും കരീബിയന്‍ രാജ്യങ്ങളുടെയും വ്യോമാതിര്‍ത്തിയില്‍ കടന്നതെന്നും ചൈനീസ് വിദേശകാര്യവക്താവ്…

Read More

അരവിന്ദ് കെജ്‌രിവാൾ 26-ന് സംസ്ഥാനത്തെത്തും

ബെംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കേ ആം ആദ്മി പാർട്ടി (എ.എ.പി.) ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ 26-ന് സംസ്ഥാനത്ത് സന്ദർശനത്തിനെത്തും. ദാവണഗെരെയിൽ നടക്കുന്ന പാർട്ടിപ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കാനാണ് കെജ്‌രിവാൾ എത്തുന്നതെന്ന് എ.എ.പി. സംസ്ഥാന അധ്യക്ഷൻ പൃഥി റെഡ്ഡി അറിയിച്ചു. തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്താൻ മൈസൂരുവിലെ ടി. നർസിപുരിൽ എ.എ.പി. സംസ്ഥാന നേതാക്കളുടെയും ജില്ലയിലെ പ്രവർത്തകരുടെയും യോഗം ചേർന്നിരുന്നു. ഈ യോഗത്തിനുമുന്നോടിയായാണ് കെജ്‌രിവാളിന്റെ സന്ദർശനവിവരം പൃഥി റെഡ്ഡി സ്ഥിരീകരിച്ചത്. കെജ്‌രിവാളിന്റെ സന്ദർശനം കർണാടകത്തിലെ പാർട്ടിപ്രവർത്തകർക്ക് ആവേശം പകരുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

Read More

സംസ്ഥാനത്തിലെ സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; നഴ്സിങ്, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ബെംഗളൂരു: നഴ്സിങ്, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 137 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. മംഗളൂരുവിലെ ശക്തിനഗറില്‍ സ്വകാര്യ ഹോസ്റ്റലില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. വിദ്യാര്‍ഥികളെ രാത്രി തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.രാവിലെ മുതല്‍ തന്നെ പല വിദ്യാര്‍ഥികള്‍ക്കും വയറുവേദനയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. വൈകീട്ടായതോടെ കൂടുതല്‍ പേര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ തുടങ്ങിയതോടെ വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ ബന്ധുക്കളും ആശുപത്രികളില്‍ എത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസും അറിയിച്ചു. പുലര്‍ച്ചെ തന്നെ പലര്‍ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. 100ലധികം പെണ്‍കുട്ടികള്‍ ഭക്ഷ്യ വിഷബാധയേറ്റെന്ന് ചൂണ്ടിക്കാട്ടി…

Read More

തൃപുരയില്‍ പോരാട്ടം കനക്കും

tripura election

അഗര്‍ത്തല: തെരഞ്ഞെടുപ്പിന് ഒൻപത് ദിവസം ശേഷിക്കെ ത്രിപുരയില്‍ പോരാട്ടം കൂടുതല്‍ ശക്തമാക്കി പാര്‍ട്ടികള്‍.  നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരക്കുന്ന ത്രിപുരയില്‍  പ്രചാരണ രംഗത്തേക്ക് ഇന്ന് കൂടുതല്‍ നേതാക്കള്‍ എത്തും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്,യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ഇന്ന് പ്രചാരണം നടത്തും. ഇന്നലെ അമിത്ഷാ, മുഖ്യമന്ത്രി മണിക്ക് സാഹയോടെപ്പം റോഡ് ഷോ നടത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനെത്തിയ മമതാ ബാനര്‍ജി,അഭിഷേക് ബാനര്‍ജി എന്നിവര്‍ എന്നിവര്‍ ഇന്നും ത്രിപുരയില്‍ റാലികളുമായി തുടരുന്നുണ്ട്. ചൂടുപിടിച്ച പ്രചാരണ രംഗത്തേക്ക് കൂടുതല്‍ നേതാക്കള്‍ കൂടി എത്തുന്നതോടെ ത്രിപുരയിലെ പോരാട്ടം കനക്കും.

Read More

ഗതാഗത കുരുക്ക്: സർജാപുരയിൽ ഡബിൾ ഡക്കർ മേൽ പാലം വേണമെന്ന ആവശ്യം ശക്തം

ബെംഗളൂരു: സർജാപുരയിൽ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഡബിൾ ഡക്കർ മേൽ പാലം വേണമെന്ന ആവശ്യം ശക്തം. ഔട്ടർ റിങ് റോഡിനു സമീപം സർജാപുര സിഗ്നൽ മുതൽ ദൊമ്മസന്ദ വരെ 7.5 കി ലോമീറ്റർ ദൂരത്തിൽ രണ്ടു തട്ടുള്ള മേൽപാലം നിർമിക്കണമെ ന്നാണ് ആവശ്യം.നമ്മ മെട്രോ സർജാപുര ഹെബ്ബാൾ പാത വരുന്നതോടെ നിലവിലുള്ള റോഡിന്റെ വീതി കുറയുമെന്നും ഇതു ഗതാഗത കുരുക്ക് രൂക്ഷമാകുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. വിപ്രോ സെസ്, വൈഷ്ണവി ഉൾപ്പെടെ ടെക്പാർക്കുകളുള്ള ഇവിടെ തിരക്ക് വർധിപ്പിക്കും. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച സർജാപുര-ഹെബ്ബാൾ മെട്രോ പാതയുടെ…

Read More

തുർക്കി-സിറിയ ഭൂചലനം; 4000 കടന്ന് മരണം

earthquake

ഇസ്താംബുൾ: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണം നാലായിരം കടന്നു. തുർക്കിയിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച പുലർച്ചയോടെയാണ് തുർക്കിയിലെ തെക്കൻ പ്രദേശങ്ങളിലും സിറിയയിലും ഭൂചലനമുണ്ടായത്. 4365 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരണ സംഖ്യ ഇനിയും ഉയരുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നൽകി. തുർക്കിയിൽ മാത്രം 2921 പേർ കൊല്ലപ്പെട്ടതായി ലേറ്റസ്റ്റ്‌ലി റിപ്പോർട്ട് ചെയ്യുന്നു. സിറിയയിൽ മാത്രം മരിച്ചവരുടെ എണ്ണം 1444 ആയി. ആയിരങ്ങളാണ് കെട്ടട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത് മഴയും മഞ്ഞുവീഴ്ചയും രക്ഷാപ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. റിക്ടർ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്…

Read More

മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ സംസ്‌കാരം ഇന്ന്

parves musharaf

കറാച്ചി: അന്തരിച്ച മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ സംസ്‌കാരം ഇന്ന്.  കറാച്ചിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ദുബായിലെ ആശുപത്രിയില്‍ ദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച്ചയാണ് മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചത്. പ്രത്യേക പാക് സൈനിക വിമാനത്തിലാണ് മൃതദേഹം നാട്ടില്‍ എത്തിച്ചത്. മൃതദേഹം എത്തിക്കാന്‍ യുഎഇയിലെ പാക് കോണ്‍സുലേറ്റ് അനുമതി നല്‍കിയിരുന്നു . ഇതിനായി മുഷറഫിന്റെ കുടുബാംഗങ്ങള്‍ കോണ്‍സുലേറ്റിന് അപേക്ഷ നല്‍കിയിരുന്നു.

Read More

ഫെബ്രുവരി 8 മുതൽ ബെംഗളൂരു വിമാനത്താവളത്തിലെ വിമാന സർവീസുകൾ ഭാഗികമായി നിർത്തിവെക്കും; വിശദാംശങ്ങൾ

ബെംഗളൂരു: ഫെബ്രുവരി 8 ബുധനാഴ്ച മുതൽ ആരംഭിക്കുന്ന എയ്‌റോ ഇന്ത്യ എയർ ഷോ സമയത്തും അതിന് മുമ്പും ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (കെഐഎ) ഫ്ലൈറ്റ് പ്രവർത്തനങ്ങൾ ഭാഗികമായി നിർത്തിവയ്ക്കും. ഫെബ്രുവരി 8 മുതൽ 17 വരെയാണ് ദ്വിവത്സര എയർ ഷോ. മാറ്റിയതും പുതുക്കിയതുമായ ഫ്ലൈറ്റ് ഷെഡ്യൂളുമായി ബന്ധപ്പെട്ട സംശയ നിവാരണ ചോദ്യങ്ങൾക്ക് അതത് എയർലൈനുകളുമായി ബന്ധപ്പെടാൻ എയർപോർട്ട് അധികൃതർ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി 13 മുതൽ 17 വരെ യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിലാണ് എയർ ഷോ നടക്കുക.…

Read More
Click Here to Follow Us