ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: ഓണ്‍ലൈൻ പേയ്മെന്‍റ് ആപ്പായ ഗൂഗിള്‍ പേ ചില രാജ്യങ്ങളില്‍ സേവനം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്‌. അമേരിക്കയടക്കം രാജ്യങ്ങളില്‍ ഗൂഗിള്‍ പേയുടെ സേവനം അവസാനിപ്പിക്കാനാണ് ഗൂഗിളിന്‍റെ തീരുമാനം. അമേരിക്കയില്‍ ഗൂഗിള്‍ വാലറ്റിനാണ് കൂടുതല്‍ ഉപയോക്താക്കളുള്ളത്. ഇതാണ് ഗൂഗിള്‍ പേ സേവനം അവസാനിപ്പിക്കാൻ കാരണം. ഗൂഗിള്‍ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കള്‍ക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ജൂണ്‍ നാല് വരെയെ അമേരിക്കയിലെ ഗൂഗിള്‍ പേ സേവനം ലഭ്യമാകുകയുള്ളൂ. അതേസമയം ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിള്‍ പേ നിലവിലെ രീതിയില്‍ തന്നെ സേവനം തുടരും.

Read More

വെടിവച്ചിട്ട ചൈനീസ് നിരീക്ഷ ബലൂണിന്റ ചിത്രങ്ങള്‍ പുറത്ത് വിട്ട് അമേരിക്ക

വെടിവച്ചിട്ട ചൈനീസ് നിരീക്ഷ ബലൂണിന്റ ചിത്രങ്ങള്‍ പുറത്ത് വിട്ട് അമേരിക്ക. യുദ്ധകപ്പലുകളും വാട്ടര്‍ ഡ്രോണുകളും ഉപയോഗിച്ചുള്ള തിരച്ചിലിന് ഒടുവിലാണ് ബലൂണിന്റെ അവശിഷ്ടങ്ങല്‍ കണ്ടെത്തിയത്. ബലൂന്നിന് ഏകദേശം  200 അടി ഉയരമുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ ശനിയാഴ്ചയാണ് യുഎസ് ചൈനയുടെ നിരീക്ഷണ ബലൂണ്‍ വെടിവച്ചിട്ടത്.ബലൂണിന്റെ അവശിഷ്ടങ്ങള്‍ ബോട്ടിലേക്ക് മാറ്റുന്ന നിരവധി ചിത്രങ്ങള്‍ യുഎസ് ഫീറ്റ് ഫോഴ്‌സ് കമാന്‍ഡ് ഫോസ്ബുക്ക് പേജില്‍ പങ്കുവച്ചും. ബലൂണിന്റെ അവശിഷ്ടങ്ങള്‍ വിശകലനം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായി പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിന്‍ പറഞ്ഞു. കഴിഞ്ഞ 28 നാണ് അലൂഷ്യന്‍ ദ്വീപുകള്‍ക്ക് സമീപമുള്ള…

Read More

ലാറ്റിനമേരിക്ക തന്ത്രപ്രധാന സൈനിക മേഖലകളില്‍ കണ്ടെത്തിയ നിരീക്ഷണ ബലൂണ്‍ തങ്ങളുടേതെന്ന് ചൈന

baloon china

അമേരിക്ക: ലാറ്റിനമേരിക്കയുടെ തന്ത്രപ്രധാന് സൈനിക മേഖലകളില്‍ കണ്ടെത്തിയ നിരീക്ഷണ ബലൂണ്‍ തങ്ങളുടേതെന്ന് ചൈന. ബലൂണ്‍ സൈനിക ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നതല്ലെന്നും പരീക്ഷണ പറക്കലായിരുന്നുവെന്നും വിദേശകാര്യമന്ത്രാലം അവകാശപ്പെട്ടു. യുഎസിന്റെ വ്യോമാതിര്‍ത്തിയില്‍ കണ്ടെത്തിയ ബലൂണ്‍ കഴിഞ്ഞദിവസം യുഎസ് വെടിവച്ചിട്ടിരുന്നു. സൈനിക മേഖലകളെ നിരീക്ഷിക്കാനായി ചൈന അയച്ചതാണ് ബലൂണെന്നാണ് യുഎസിന്റെ ആരോപണം. കടലില്‍ വീണ ബലൂണിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് പരിശോധിക്കാനൊരുങ്ങുകയാണ് പെന്റഗണ്‍. വെടിവച്ചിട്ട നടപടിയില്‍ അമര്‍ഷം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബലൂണ്‍ തങ്ങളുടേതായിരുന്നുവെന്ന് ചൈന ആവര്‍ത്തിച്ചത്. ബലൂണ്‍ അവിചാരിതമായി ദിശതെറ്റിയതാണെന്നും തുടര്‍ന്നാണ് ലാറ്റിനമേരിക്കയുടെയും കരീബിയന്‍ രാജ്യങ്ങളുടെയും വ്യോമാതിര്‍ത്തിയില്‍ കടന്നതെന്നും ചൈനീസ് വിദേശകാര്യവക്താവ്…

Read More

ട്രംപിന്റെ ട്വിറ്റർ വിലക്ക് നീക്കും: മസ്‌ക്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കുമെന്ന് ഇലോണ്‍ മസ്‌ക്. ക്യാപിറ്റോള്‍ ആക്രമണത്തിന് പിന്നാലെ ട്രംപിനെ ട്വിറ്ററില്‍ നിന്ന് പൂര്‍ണമായി വിലക്കിയ നടപടി പുനപരിശോധിക്കുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. താന്‍ ട്വിറ്റര്‍ ഇതുവരെയും സ്വന്തമാക്കിയിട്ടില്ലെന്നും അതിനാല്‍ വിലക്ക് നീക്കാന്‍ ഇപ്പോള്‍ തനിക്ക് കഴിയില്ലെന്നും മസ്‌ക് പറഞ്ഞു. എന്നാല്‍ തനിക്ക് അതിന് സാധിക്കുന്ന ഒരു അവസരം വരുമ്പോള്‍ തീര്‍ച്ചയായും ഒരാളെ എന്നന്നേക്കുമായി വിലക്കുന്ന രീതി പുനപരിശോധിക്കുമെന്ന് മസ്‌ക് പറഞ്ഞു. എന്നാല്‍ തന്റെ അക്കൗണ്ട് പുനസ്ഥാപിച്ചാലും ഇനി ട്വിറ്ററിലേക്കില്ലെന്നാണ് മുന്‍പ് വിഷയത്തില്‍ ട്രംപ് പ്രതികരിച്ചിരുന്നത്.

Read More

പന്നിയുടെ ഹൃദയം മനുഷ്യന് മാറ്റിവെച്ചു; ശസ്ത്രക്രിയ വിജയകരം.

OPERATION DOCTER PIG HEART

അമേരിക്ക: പന്നിയുടെ ഹൃദയം മനുഷ്യന് മാറ്റിവെച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് 57 വയസ്സുകാരനായ ഡേവിഡ് ബെന്നറ്റിന് സർജൻമാർ വിജയകരമായി മാറ്റിവെച്ചത്. ഡേവിഡ് ബെന്നറ്റ് സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചരിത്രം സൃഷ്ടിച്ച ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വെള്ളിയാഴ്ചയായിരുന്നു നടന്നത്. മേരിലാൻഡ് മെഡിക്കൽ സ്കൂൾ സർവകലാശാലയാണ് വിജയകരമായ ശസ്ത്രക്രിയയുടെ വിവരം പുറം ലോകത്തെ അറിയിച്ചത്. ജീവികളും മനുഷ്യനും തമ്മിലുള്ള അവയവ കൈമാറ്റ സാധ്യതകളിലെ നാഴികക്കല്ലായിരിക്കും ഈ സംഭവം എന്ന് മാധ്യമങ്ങൾ വ്യക്തമാക്കുന്നു. അവയവക്ഷാമം പരിഹരിക്കാൻ ഇത് പുതിയ സാധ്യതകൾ തുറക്കുമെന്നും അവർ കൂട്ടിച്ചേർത്തു.…

Read More
Click Here to Follow Us