വെടിവച്ചിട്ട ചൈനീസ് നിരീക്ഷ ബലൂണിന്റ ചിത്രങ്ങള്‍ പുറത്ത് വിട്ട് അമേരിക്ക. യുദ്ധകപ്പലുകളും വാട്ടര്‍ ഡ്രോണുകളും ഉപയോഗിച്ചുള്ള തിരച്ചിലിന് ഒടുവിലാണ് ബലൂണിന്റെ അവശിഷ്ടങ്ങല്‍ കണ്ടെത്തിയത്. ബലൂന്നിന് ഏകദേശം 200 അടി ഉയരമുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥര്‍
ശനിയാഴ്ചയാണ് യുഎസ് ചൈനയുടെ നിരീക്ഷണ ബലൂണ്‍ വെടിവച്ചിട്ടത്.ബലൂണിന്റെ അവശിഷ്ടങ്ങള്‍ ബോട്ടിലേക്ക് മാറ്റുന്ന നിരവധി ചിത്രങ്ങള്‍ യുഎസ് ഫീറ്റ് ഫോഴ്‌സ് കമാന്‍ഡ് ഫോസ്ബുക്ക് പേജില്‍ പങ്കുവച്ചും. ബലൂണിന്റെ അവശിഷ്ടങ്ങള്‍ വിശകലനം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായി പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിന്‍ പറഞ്ഞു.
കഴിഞ്ഞ 28 നാണ് അലൂഷ്യന്‍ ദ്വീപുകള്‍ക്ക് സമീപമുള്ള അമേരിക്കയുടെ വോ്യാമതിര്‍ത്തിയില്‍ ചൈയുടെ ചാര ബലൂണ്‍ കണ്ടെത്തിയത്. പിന്നീട് കാനഡയിലെ അലാസ്‌കയിലൂടെ ബൂണ്‍ വീണ്ടും യുഎസ് വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുകയായിരുന്നു. ജോ ബെഡന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ബലൂണ്‍ വെടിവച്ചിട്ടത്. തീരത്തുനിന്ന് പത്ത് കിലോമീറ്റര്‍ അകലെ അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് അവശിഷ്ടങ്ങള്‍ പതിച്ചത്. ബലൂണിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ചൈനീസ് വ്യോമ നിരീക്ഷണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാന്‍ സാധ്യക്കുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ.
ദിശമാറി പറന്ന കാലാവസ്ഥ ബലൂണ്‍ ആണെന്നാണ് തുടക്കംമുതലുള്ള ചൈനയുടെ വാദം. സൈനികമേഖലകള്‍ നിരീക്ഷിക്കാന്‍ ചൈന അയച്ചനിരീക്ഷണ ബലൂണ്‍ ആണെന്നാണ് അമേരിക്കയുടെ വാദം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.