ഒഡീഷ : ആംബുലന്‍സിന് നല്‍കാന്‍ 1200 രൂപ കൈയിലില്ലാത്തതിനെ തുടർന്ന് മകളുടെ മൃതദേഹം സൈക്കിള്‍ റിക്ഷയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ച് പിതാവ്. ഏഴ് കിലോമീറ്ററോളം അകലെയുള്ള ബാലസോറിലെ ബലിയപാലിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കാണ് 17 വയസ്സുള്ള മകളുടെ മൃതദേഹവുമായി പിതാവ് സൈക്കിള്‍ റിക്ഷയില്‍ സഞ്ചരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. അസ്വാഭാവിക മരണമായതിനാൽ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, മൃതദേഹം എത്തിക്കാന്‍ 1200 രൂപയായിരുന്നു ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടു. കൂലിപ്പണിക്കാരനായ പിതാവിൻ്റെ കൈവശം പണം ഇല്ലായിരുന്നു. പിന്നീട് 108 ആംബുലന്‍സ് സര്‍വീസിനെ…
Read MoreTag: viral news
അശ്രദ്ധമായി വാഹനമോടിച്ച ഡെലിവെറി ബോയ് അറസ്റ്റിൽ; ഓർഡർ ചെയ്ത ഭക്ഷണം സുരക്ഷിതമായെത്തിച്ച് പൊലീസ്
ഭക്ഷണം കൊണ്ടുവരുന്നതിനിടെ അശ്രദ്ധമായി വാഹനമോടിച്ചതിന് പിന്നാലെ പൊലീസിൻ്റെ പിടിയിലായി ഡെലിവെറി ബോയ്. എന്നാൽ കൈയിലിരുന്ന ഭക്ഷണം സുരക്ഷിതമായി അതെ അഡ്രസ്സിൽ തന്നെ എത്തിച്ച് മാതൃകയായിരിക്കുകയാണ് പൊലീസ്. അമേരിക്കയിലാണ് സംഭവം. ഭക്ഷണം കൊണ്ട് നൽകുന്നതിനായി സ്കൂട്ടറിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് പിന്നാലെയാണ് ഡെലിവറി ബോയിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം അതെ വ്യക്തിയുടെ കൈകളിൽ തന്നെ എത്തിക്കണമെന്ന് പൊലീസ് തീരുമാനിക്കുകയും അഡ്രസ് തെറ്റാതെ കൃത്യ സ്ഥലത്തെത്തിക്കുകയും ചെയ്‌തു. വീഡിയോ ടെംപേ പോലീസ് തന്നെയാണ് തങ്ങളുടെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചത്. നിരവധി പേരാണ് നിമിഷ…
Read Moreക്ലാസിൽ മേശയ്ക്ക് മേൽ കാല്‍ കയറ്റിവെച്ച് അധ്യാപകൻ്റെ സുഖ ഉറക്കം; വീഡിയോ വൈറൽ, സംഭവം മഹാരാഷ്ട്രയിലെ സർക്കാർ സ്കൂളിൽ
മുംബൈ: ക്ലാസിൽ കുട്ടികൾക്ക് മുന്നിൽ മേശയ്ക്ക് മേലേ കാൽ കയറ്റി വെച്ച് ദീർഘ നേരം ഉറങ്ങി അധ്യാപകൻ. മഹാരാഷ്ട്രയിലെ ഗഡേഗവന്‍ ഗ്രാമത്തിലാണ് സംഭവം. വി കെ മുണ്ടെ എന്ന അധ്യാപകനാണ് ക്ലാസ് മുറിയില്‍ ഇരുന്ന് ഇത്തരത്തിൽ ഉറങ്ങിയത്. അധ്യാപകൻ ഇങ്ങനെ ഉറങ്ങുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. കാൽ കയറ്റി വെച്ച് കിടന്ന് ഉറങ്ങുന്നത് മാത്രമല്ല, ഉച്ചത്തിൽ കൂര്‍ക്കം വലിക്കുന്നതും വീഡിയോയിൽ കേൾക്കാം. അര മണിക്കൂറായി അധ്യാപകന്‍ ഉറക്കത്തിലാണെന്ന് വിദ്യാര്‍ത്ഥികളിൽ ഒരാൾ പറയുന്നതും വീഡിയോയിലുണ്ട്. അധ്യായന വര്‍ഷം ആരംഭിച്ച് ദിവസങ്ങള്‍…
Read Moreഡോക്ടറേ എന്നെ ഒന്ന് പരിശോധിക്കൂ; മൃഗാശുപത്രിയിലെത്തി പരിക്കേറ്റ ഭാഗം കാണിച്ച് കുരങ്ങൻ, ചികിത്സ നൽകി തിരിച്ചയച്ച് ഡോക്ടർ
ബംഗളൂരു: ഏറെ കൗതുകം തോന്നുന്നൊരു വാർത്തയാണ് കർണാടകയിൽ നിന്ന് പുറത്ത് വരുന്നത്. ഒരു കുരങ്ങ് സ്വയം മൃഗാശുപത്രിയിലെത്തി ചികിത്സ തേടി മടങ്ങിയെന്ന് കേട്ടാൽ ആരെങ്കിലും വിശ്വസിക്കുമോ ? എന്നാൽ സംഭവം സത്യമാണ്. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ഗാശുപത്രിയിലാണ് എസ്.സി വെറ്ററിനറി ആശുപത്രിയിലാണ് അസാധാരണ സംഭവം. മൃഗാശുപത്രിക്കുള്ളിൽ അപ്രതീക്ഷിതമായി കുരങ്ങ് എത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കുരങ്ങിനടുത്ത് എത്തിയപ്പോൾ കുരങ്ങ് വേദനയുള്ള പിൻഭാഗം കാണിച്ചുകൊടുത്തു. കുരങ്ങിന്‍റെ പിൻഭാഗത്ത് പരിക്കേറ്റിരുന്നു. ഇത് കുരങ്ങ് തന്നെ ആംഗ്യ ഭാഷയിൽ ഡോക്ടറെ കാണിക്കുകയായിരുന്നു. വെറ്ററിനറി ഇൻസ്പെക്ടർ ഡോ. ജിജി ബില്ലോറാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്…
Read Moreനഗരത്തിൽ പണം വാരി വിതറി ശ്രദ്ധ നേടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ബെംഗളൂരു: നഗരമധ്യത്തിലെ മേല്‍പ്പാലത്തില്‍ നിന്ന് 10 രൂപ കറന്‍സികള്‍ വലിച്ചെറിഞ്ഞയാള്‍ അറസ്റ്റില്‍. നഗര്‍ഭാവി സ്വദേശിയും ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തിപ്പുക്കാരനുമായ അരുണ്‍ ആണ് പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെയായിരുന്നു ബെംഗളൂരു കെ ആര്‍ മാര്‍ക്കറ്റിനു മുകളിലെ സിറ്റി മാര്‍ക്കറ്റ് മേല്‍പ്പാലത്തില്‍ നിന്നും ഇദ്ദേഹം സഞ്ചിയില്‍ സൂക്ഷിച്ച പത്തു രൂപ നോട്ടുകള്‍ വലിച്ചെറിഞ്ഞത്. കറന്‍സികള്‍ പെറുക്കികൂട്ടാന്‍ ആളുകള്‍ ഓടിക്കൂടിയതോടെ നഗരത്തില്‍ വന്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടുകയും ചെയ്തു. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ചിക്ക്പേട്ട് പോലിസ് നടത്തിയ അന്വേഷണത്തിലാണ് അരുണ്‍ പിടിയിലായത്. ഈ സമയം അരുണ്‍…
Read Moreശരീരം മുഴുവനും ടാറ്റൂ, വാർത്തകളിൽ ഇടം നേടി യുവാവ്
ശരീരത്തില്‍ ടാറ്റൂ അടിക്കുന്നത് പലര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ ശരീരം മുഴുവന്‍ ടാറ്റൂ ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ആന്റണി ലോഫ്രെഡോ എന്ന യുവാവ്. കറുത്ത അന്യഗ്രഹജീവികളെ പോലെയാണ് 33കാരനായ ആന്റണിയുടെ ഇപ്പോഴത്തെ രൂപം. മുഖം, ചുണ്ട്, നാക്ക്, കണ്ണ് എന്നിവിടങ്ങളിലെല്ലാം ഇയാള്‍ ടാറ്റൂ ചെയ്തു കഴിഞ്ഞു. എന്നാല്‍ ഇതൊന്നുമല്ലാതെ മറ്റൊരു പദ്ധതി കൂടി ഈ യുവാവിന്റെ മനസിലുണ്ട്. തന്റെ ലിംഗം ശസ്ത്രക്രിയയിലൂടെ പകുതിയായി വിഭജിച്ച് ലിംഗത്തിലും ടാറ്റൂ ചെയ്യാനുള്ള ആലോചനയിലാണെന്നും ആന്റണി പറഞ്ഞു. ശസ്ത്രക്രിയിലൂടെ നാവ് നെടുകെ കീറിയും ഇയാള്‍ ടാറ്റൂ ചെയ്തിട്ടുണ്ട്.…
Read More