ശരീരം മുഴുവനും ടാറ്റൂ, വാർത്തകളിൽ ഇടം നേടി യുവാവ്

ശരീരത്തില്‍ ടാറ്റൂ അടിക്കുന്നത് പലര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ ശരീരം മുഴുവന്‍ ടാറ്റൂ ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ആന്റണി ലോഫ്രെഡോ എന്ന യുവാവ്.

കറുത്ത അന്യഗ്രഹജീവികളെ പോലെയാണ് 33കാരനായ ആന്റണിയുടെ ഇപ്പോഴത്തെ രൂപം. മുഖം, ചുണ്ട്, നാക്ക്, കണ്ണ് എന്നിവിടങ്ങളിലെല്ലാം ഇയാള്‍ ടാറ്റൂ ചെയ്തു കഴിഞ്ഞു.

എന്നാല്‍ ഇതൊന്നുമല്ലാതെ മറ്റൊരു പദ്ധതി കൂടി ഈ യുവാവിന്റെ മനസിലുണ്ട്. തന്റെ ലിംഗം ശസ്ത്രക്രിയയിലൂടെ പകുതിയായി വിഭജിച്ച്‌ ലിം​ഗത്തിലും ടാറ്റൂ ചെയ്യാനുള്ള ആലോചനയിലാണെന്നും ആന്റണി പറഞ്ഞു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

ശസ്ത്രക്രിയിലൂടെ നാവ് നെടുകെ കീറിയും ഇയാള്‍ ടാറ്റൂ ചെയ്തിട്ടുണ്ട്. അടുത്തിടെ ഇയാള്‍ തന്റെ മേല്‍ച്ചുണ്ടുകള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്തു. സാത്താന്‍ രൂപത്തോട് അതിയായ ആരാധനയാണ്. അത് കൊണ്ടാണ് ഈ രൂപമാറ്റം നടത്തുന്നതെന്നും യുവാവ് പറഞ്ഞു.

  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

ഇൻസ്റ്റാഗ്രാം പേജിലൂടെ ആന്റണി ഈ കാര്യങ്ങൾ അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
[masterslider id="10"]

Related posts