അശ്രദ്ധമായി വാഹനമോടിച്ച ഡെലിവെറി ബോയ് അറസ്റ്റിൽ; ഓർഡർ ചെയ്ത ഭക്ഷണം സുരക്ഷിതമായെത്തിച്ച് പൊലീസ്

ഭക്ഷണം കൊണ്ടുവരുന്നതിനിടെ അശ്രദ്ധമായി വാഹനമോടിച്ചതിന് പിന്നാലെ പൊലീസിൻ്റെ പിടിയിലായി ഡെലിവെറി ബോയ്.

എന്നാൽ കൈയിലിരുന്ന ഭക്ഷണം സുരക്ഷിതമായി അതെ അഡ്രസ്സിൽ തന്നെ എത്തിച്ച് മാതൃകയായിരിക്കുകയാണ് പൊലീസ്.

അമേരിക്കയിലാണ് സംഭവം. ഭക്ഷണം കൊണ്ട് നൽകുന്നതിനായി സ്കൂട്ടറിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് പിന്നാലെയാണ് ഡെലിവറി ബോയിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്‌.

എന്നാല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം അതെ വ്യക്തിയുടെ കൈകളിൽ തന്നെ എത്തിക്കണമെന്ന് പൊലീസ് തീരുമാനിക്കുകയും അഡ്രസ് തെറ്റാതെ കൃത്യ സ്ഥലത്തെത്തിക്കുകയും ചെയ്‌തു.

  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു

വീഡിയോ ടെംപേ പോലീസ് തന്നെയാണ് തങ്ങളുടെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചത്. നിരവധി പേരാണ് നിമിഷ നേരത്തിനുള്ളിൽ വീഡിയോ കണ്ടത്.

കോളിങ് ബെല്‍ കേട്ട് ഒരു യുവതി വാതില്‍ തുറക്കുന്നതും പിസയുമായി വന്ന പോലീസുകാരെ കണ്ട് അവര്‍ ഞെട്ടുന്നതും വീഡിയോയില്‍ലുണ്ട്.

അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡെലിവറി ബോയിയെ അറസ്റ്റ് ചെയ്‌തെന്നും പിസ നിങ്ങൾക്ക് നല്‍കാനായാണ് ഞങ്ങൾ വന്നതെന്നും പൊലീസ് അവരോട് പറയുന്നു. ആദ്യമൊന്ന് ഭയന്നെങ്കിലും പിന്നീട് യുവതി പൊലീസിനോട് നന്ദി പറയുന്നതും വീഡിയോയിൽ കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവള പാതയിലെ ഫ്ലൈഓവറിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; യാത്രാ നിർദ്ദേശവുമായി അധികൃതർ
[masterslider id="10"]

Related posts