ഭക്ഷണം കൊണ്ടുവരുന്നതിനിടെ അശ്രദ്ധമായി വാഹനമോടിച്ചതിന് പിന്നാലെ പൊലീസിൻ്റെ പിടിയിലായി ഡെലിവെറി ബോയ്. എന്നാൽ കൈയിലിരുന്ന ഭക്ഷണം സുരക്ഷിതമായി അതെ അഡ്രസ്സിൽ തന്നെ എത്തിച്ച് മാതൃകയായിരിക്കുകയാണ് പൊലീസ്. അമേരിക്കയിലാണ് സംഭവം. ഭക്ഷണം കൊണ്ട് നൽകുന്നതിനായി സ്കൂട്ടറിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് പിന്നാലെയാണ് ഡെലിവറി ബോയിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം അതെ വ്യക്തിയുടെ കൈകളിൽ തന്നെ എത്തിക്കണമെന്ന് പൊലീസ് തീരുമാനിക്കുകയും അഡ്രസ് തെറ്റാതെ കൃത്യ സ്ഥലത്തെത്തിക്കുകയും ചെയ്‌തു. വീഡിയോ ടെംപേ പോലീസ് തന്നെയാണ് തങ്ങളുടെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചത്. നിരവധി പേരാണ് നിമിഷ…
Read MoreDay: 14 July 2025
ഡി അഡിക്ഷൻ സെന്ററിലെ ജീവനക്കാരൻ MDMA-യുമായി പിടിയിൽ ; വിൽപ്പന സെന്ററിലെ രോഗികളെ കേന്ദ്രീകരിച്ച്, അരഗ്രാമിന് 3000 രൂപ
തൃശൂർ : 4.5 ഗ്രാം എംഡിഎംഎയുമായി സ്വകാര്യ ഡി അഡിക്ഷന്‍ സെന്ററിൽ ജോലിചെയ്യുന്ന യുവാവ് പിടിയില്‍. തൃശൂർ കൊരട്ടി സ്വദേശി വിവേക് എന്ന ഡൂളി വിവേകി (25)നെയാണ് ചാലക്കുടി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൊരട്ടി, ചിറങ്ങര, ചെറ്റാരിക്കല്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാൾ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. ഇയാള്‍ കറുകുറ്റിയിലെ സ്വകാര്യ ഡി അഡിക്ഷന്‍ സെന്ററില്‍ലെ ജീവനക്കാരനാണ്. ഡി അഡിക്ഷന്‍ സെന്ററില്‍ വരുന്ന രോഗികള്‍ക്ക് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തി വരികയായിരുന്നു. സ്ഥാപന അധികാരികള്‍ അറിയാതെയാണ്…
Read Moreപുള്ളിപുലിയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം; കർഷകൻ കസ്റ്റഡിയിൽ
ബെംഗളൂരു : ചാമരാജ് നഗറില്‍ലെ ക്വാറിയിൽ കഴിഞ്ഞ ദിവസം പുലിയുടെ ജഡം കണ്ടത്തിയ സംഭവത്തിൽ കർഷകനെ കസ്റ്റഡിയിലെടുത്തു. വനം വകുപ്പ് അധികൃതരാണ് കർഷകനെ കസ്റ്റഡിയിലെടുത്തത്. പുള്ളിപ്പുലിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കർഷകനെ കസ്റ്റഡിയിലെടുത്തത്. വനമേഖലയിൽ പശുക്കളെ മേയ്ക്കുന്നയാളാണ് പിടിയിലായത്. ഏകദേശം അഞ്ച് മുതല്‍ ആറ് വയസ്സുള്ള പുലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പുലിയെ വിഷം കൊടുത്തു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വനം വകുപ്പിന്റെ നിഗമനം.
Read Moreമുഖം മിനുക്കാനൊരുങ്ങി ചാമുണ്ഡി ഹിൽസ്; ലക്ഷ്യം വെക്കുന്നത് 46 കോടിയുടെ പുനരുദ്ധാരണ പദ്ധതി
ബെംഗളൂരു : കേന്ദ്രസർക്കാർ പ്രസാദ് പദ്ധതി പ്രകാരം മൈസൂരു ചാമുണ്ടി കുന്നിൻ്റെ വികസന പ്രവർത്തനങ്ങൾ ഈ മാസം അവസാനത്തോടെ ആരംഭിക്കും. കേന്ദ്ര സർക്കാറിൽനിന്ന് 30 കോടി രൂപയും, സംസ്ഥാന സർക്കാറിൽ നിന്ന് 16 കോടി രൂപയും ഉൾപ്പെടെ മൊത്തം 46 കോടിയുടെ പദ്ധതിയാണ് ലക്ഷ്യം വെക്കുന്നത്. കുന്നിൻ്റെ സാംസ്കാരികവും പാരിസ്ഥിതികവുമായ പവിത്രത കാത്തുസൂക്ഷിച്ച് ക്ഷേത്ര പരിസരത്തെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. എസ്.എ.എസ് കാർക്കള എന്റർപ്രൈസസ് എന്ന സ്ഥാപനത്തിനാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള കരാർ.11 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ.
Read Moreപരസ്പരം കുത്തി പരിക്കേൽപ്പിച്ച സുഹൃത്തുക്കൾ കൊല്ലപ്പെട്ടു
ഡല്‍ഹിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ പരസ്പരം കുത്തി കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറിലാണ് സംഭവം. സംഭവത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. ആരിഫ്, സന്ദീപ് എന്നീ പേരുള്ള രണ്ട് പേരാണ് കൊല്ലപ്പെട്ടത്. തിലക് നഗറിലെ ഒരു പാര്‍ക്കിൽ ഇന്ന് പുലർച്ചെയാണ് കത്തികുത്ത് ഉണ്ടായത്. ഖ്യാല ബി ബ്ലോക്കില്‍ താമസിച്ചിരുന്ന കൊല്ലപ്പെട്ട ആരിഫും സന്ദീപും ബന്ധുകള്‍ ആയിരുന്നു. ഇരുവരും തമ്മില്‍ നല്ല സൗഹൃദവുമുണ്ടായിരുന്നു. പാര്‍ക്കില്‍ കത്തിയുമായി വന്ന ഇരുവരും തര്‍ക്കത്തിനിടയില്‍ പരസ്പരം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സന്ദീപിന് വസ്തു ബിസിനസ്സ് ഉണ്ടായിരുന്നു ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവമാണോ കൊലപാതകത്തിലേക്ക്…
Read Moreചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ കമീഷൻ
ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സർക്കാരിന് മുൻപാകെ റിപ്പോർട്ട് സമർപ്പിച്ച് ഏകാംഗ ജുഡീഷ്യൽ കമീഷൻ. മുൻ ഹൈകോടതി ജസ്റ്റിസ് ജോൺ മൈക്കൽ ഡി കുൻഹയാണ് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൈമാറിയത്. ലഭിച്ച റിപ്പോർട്ട് വ്യാഴാഴ്ച മന്ത്രിസഭ മുമ്പാകെ വെക്കുമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. വിധാൻ സൗധയിൽ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവും എം.എൽ.എയുമായ എ.എസ്. പൊന്നണ്ണ, കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷ്, മറ്റു ഉദ്യോഗസ്ഥർ…
Read Moreവിവാഹ സൽക്കാരത്തിനിടെ സംഘർഷം; ചിക്കൻ കറി ചോദിച്ച യുവാവിനെ തല്ലിക്കൊന്നു
ബെംഗളൂരു: വിവാഹചടങ്ങിനിടെയുണ്ടായ സംഘർഷത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കർണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം. വിവാഹച്ചടങ്ങിന് ശേഷമുള്ള അത്താഴവിരുന്നിനിടെയാണ് സംഭവം നടന്നത്. കൂടുതല്‍ ചിക്കൻ ചോദിച്ചതാണ് സംഘർഷത്തിന് കാരണമായത്. യാരഗട്ടി സ്വദേശിയായ വിനോദാണ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് വിനോദ് എത്തിയത്. ഭക്ഷണം വിളമ്പ ന്നതിനിടെ വിനോദ് അധികമായി ചിക്കൻ ചോദിച്ചു. തുടർന്ന് പ്രകോപിതനായ പ്രതി തരാൻ കഴിയില്ലെന്ന് പറയുകയും അവിടെ നിന്ന് പോവുകയും ചെയ്തു. പിന്നാലെ ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ വാക്കുത്തർക്കമുയായിരുന്നു. ഇതിനിടെ പാചകത്തിന് ഉപയോഗിച്ചിരുന്ന കറിക്കത്തി ഉപയോഗിച്ച് വിനോദിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അമിത രക്തസ്രാവം…
Read Moreമെക്കാനിക്കൽ അല്ലെങ്കിൽ അറ്റകുറ്റപ്പണി പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല’: എഎഐബി അന്വേഷണ റിപ്പോർട്ടിൽ എയർ ഇന്ത്യ സിഇഒ
ന്യൂഡൽഹി: 200 ലധികം പേരുടെ മരണത്തിനിടയാക്കിയ AI-171 വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി എയർ ഇന്ത്യ സിഇഒ. അപകടത്തിന്റെ കാരണമൊന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നില്ലെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ പറഞ്ഞു. പ്രാഥമിക റിപ്പോർട്ടിൽ വിമാനത്തിലോ എഞ്ചിനുകളിലോ മെക്കാനിക്കൽ അല്ലെങ്കിൽ അറ്റകുറ്റപ്പണി പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനത്തിന്റെ ഗുണനിലവാരത്തിൽ ഒരു പ്രശ്നവുമില്ല, ടേക്ക്-ഓഫ് റോളിൽ ഒരു അസാധാരണത്വവുമില്ല. പൈലറ്റുമാർ നിർബന്ധിത പ്രീ-ഫ്ലൈറ്റ് ബ്രീത്ത്അലൈസർ പാസായിരുന്നു. അപകടം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ, ഡിജിസിഎയുടെ മേൽനോട്ടത്തിൽ,…
Read Moreനടി സരോജ ദേവി അന്തരിച്ചു
ബെംഗളൂരു: പ്രശസ്ത നടി സരോജ ദേവി അന്തരിച്ചു. ബെംഗളൂരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു. കന്നട, തമിഴ്, തെലുങ്ക് ഹിന്ദി സിനിമകളില്‍ അഭിനയിച്ച സരോജാദേവി 60 വർഷത്തിനുള്ളില്‍ ഏതാണ്ട് 200 ഓളം സിനിമകളില്‍ അഭിനയിച്ചു. അഭിനയ സരസ്വതി എന്ന പേരിലും കന്നടത്തു പൈങ്കിളി എന്ന പേരിലും സരോജാദേവിഅറിയപ്പെട്ടിരുന്നു. 1969ല്‍ രാജ്യം പത്മശ്രീയും 1992ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചു. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി നിരവധി തവണ സംസ്ഥാന പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 17 വയസ്സുള്ളപ്പോള്‍ ആദ്യമായി അഭിനയിക്കുന്നത് മഹാകവി കാളിദാസ എന്ന കന്നഡ സിനിമയിലാണ്. സരോജ വെള്ളിത്തിരയില്‍…
Read Moreപ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗഡ്കരിയുടെ പേര് നിർദ്ദേശിച്ച് കോൺഗ്രസ് എംഎൽഎ.
ശിവമോഗ: 75 വയസ്സ് തികയുന്നവർ അധികാരത്തിൽ നിന്ന് ഇറങ്ങണമെന്ന ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത സാഗർ എംഎൽഎ ഗോപാലകൃഷ്ണ ബേലൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ നിന്ന് ഇറങ്ങിയാൽ അദ്ദേഹത്തിന് പകരക്കാരനാകാൻ എറ്റവും യോഗ്യൻ ഗഡ്കരിയാണെന്നും അതു ശരിയായ തിരഞ്ഞെടുപ്പാകുമെന്നും അദ്ദേഹം പറഞ്ഞു. 75 വയസ്സ് തികഞ്ഞതിന് ബി.എസ്. യെദ്യൂരപ്പയെ കരയിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താഴെയിറക്കിയ ബിജെപികാർ ഇപ്പോൾ പ്രധാനമന്ത്രി സ്ഥാനത്തിന്റെ കാര്യത്തിൽ ആർ.എസ്.എസ് മേധാവിയുടെ ആഗ്രഹപ്രകാരം പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് ദരിദ്രരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം…
Read More