പുള്ളിപുലിയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം; കർഷകൻ കസ്റ്റഡിയിൽ

ബെംഗളൂരു : ചാ​മ​രാ​ജ് ന​ഗ​റി​ല്ലെ ക്വാ​റി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പു​ലി​യു​ടെ ജ​ഡം കണ്ടത്തിയ സംഭവത്തിൽ കർഷകനെ കസ്റ്റഡിയിലെടുത്തു. വ​നം വ​കു​പ്പ് അ​ധി​കൃ​ത​രാണ് ക​ർ​ഷ​ക​നെ ക​സ്റ്റ​ഡി​യി​ലെടുത്തത്. പു​ള്ളി​പ്പു​ലി​യെ വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കർഷകനെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വ​ന​മേ​ഖ​ല​യി​ൽ പ​ശു​ക്ക​ളെ മേ​യ്ക്കു​ന്ന​യാ​ളാ​ണ് പിടിയിലായത്. ഏ​ക​ദേ​ശം അ​ഞ്ച് മു​ത​ല്‍ ആ​റ് വ​യ​സ്സു​ള്ള പു​ലി​യു​ടെ മൃ​ത​ദേ​ഹമാണ് ക​ണ്ടെ​ത്തി​യ​ത്. പു​ലി​യെ വി​ഷം കൊ​ടു​ത്തു കൊ​ല​പ്പെ​ടു​ത്തി​യെന്നാണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​നം വ​കു​പ്പി​ന്‍റെ നി​ഗ​മ​നം.

Read More