ബെംഗളൂരു : കേന്ദ്രസർക്കാർ പ്രസാദ് പദ്ധതി പ്രകാരം മൈസൂരു ചാമുണ്ടി കുന്നിൻ്റെ വികസന പ്രവർത്തനങ്ങൾ ഈ മാസം അവസാനത്തോടെ ആരംഭിക്കും.
കേന്ദ്ര സർക്കാറിൽനിന്ന് 30 കോടി രൂപയും, സംസ്ഥാന സർക്കാറിൽ നിന്ന് 16 കോടി രൂപയും ഉൾപ്പെടെ മൊത്തം 46 കോടിയുടെ പദ്ധതിയാണ് ലക്ഷ്യം വെക്കുന്നത്.
കുന്നിൻ്റെ സാംസ്കാരികവും പാരിസ്ഥിതികവുമായ പവിത്രത കാത്തുസൂക്ഷിച്ച് ക്ഷേത്ര പരിസരത്തെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.
എസ്.എ.എസ് കാർക്കള എന്റർപ്രൈസസ് എന്ന സ്ഥാപനത്തിനാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള കരാർ.11 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]