രണ്ടാം ആഷാഡ ശുക്രവാരം: കുന്നിൻ പടികൾ കയറുന്നു നിരവധി ഭക്തർ

ബെംഗളൂരു : മഴയെയും തണുപ്പിനെയും അവഗണിച്ച്‌, കൊണ്ട് രണ്ടാം ആഷാഡ ശുക്രവാരത്തിൽ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നാഗലക്ഷ്മി അലങ്കാരത്താൽ അലങ്കരിച്ച ദേവനെ ദർശിക്കാൻ നിരവധി ഭക്തർ ഒഴുകിയെത്തി. ആഷാഡ ശുക്രവാരത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജകളും ചടങ്ങുകളും പുലർച്ചെ 3.30 ന് തന്നെ ആരംഭിച്ചു. ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം മുഖ്യ പുരോഹിതൻ ഡോ. എൻ.ശശിശേഖർ ദീക്ഷിതിന്റെ നേതൃത്വത്തിൽ മഹാന്യാസപൂർവക രുദ്രാഭിഷേകം, അഭിഷേകം, വിവിധ അർച്ചനകൾ, മഹാമംഗളാരതി തുടങ്ങി നിരവധി ചടങ്ങുകൾ നടന്നു. പൂജകൾ കഴിഞ്ഞതോടെ 5.30ന് ഭക്തർക്ക് ദർശനം അനുവദിച്ചു. 300 രൂപ 30 രൂപ എന്നിങ്ങനെ നിരക്കിൽ…

Read More

ചാമുണ്ഡിമലയിലെ ഭക്ഷ്യകേന്ദ്രം പദ്ധതി; എതിർപ്പുന്നയിച്ച് പരിസ്ഥിതിപ്രവർത്തകർ.

ബെംഗളൂരു: നഗരത്തിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ചാമുണ്ഡിമലയിൽ സ്ഥാപിക്കുന്ന ഭക്ഷ്യകേന്ദ്രത്തിനെതിരേ (ഫുഡ് സോൺ) എതിർപ്പുമായി പരിസ്ഥിതിപ്രവർത്തകർ രംഗത്തെത്തി. ദേവഗൗഡയുടെ മണ്ഡലമായ ചാമുണ്ഡേശ്വരിയിൽ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങളുടെ ഭാഗമായി 3.81 കോടി രൂപ ചെലവിട്ടാണ് ഭക്ഷ്യകേന്ദ്രം സ്ഥാപിക്കുന്നത്. എന്നാൽ ഭക്ഷ്യകേന്ദ്രം പോലുള്ള വികസനപ്രവർത്തനങ്ങൾ മലയുടെ ആവാസവ്യവസ്ഥയ്ക്ക് ദോഷകരമാണെന്നാണ് പരിസ്ഥിതിപ്രവർത്തകരുടെ വാദം. ഇതോടെ പദ്ധതിക്കെതിരേ ഓൺലൈൻ ഒപ്പുശേഖരണവും ഇവർ ആരംഭിച്ചിട്ടുണ്ട്. മൈസൂരു എം.പി. പ്രതാപസിംഹയും ചാമുണ്ഡേശ്വരി എം.എൽ.എ. ജി.ടി. ദേവഗൗഡയും ചേർന്ന് ഭക്ഷ്യകേന്ദ്രത്തിന് തറക്കല്ലിട്ടതിനുപിന്നാലെയാണ് പരിസ്ഥിതിപ്രവർത്തകർ എതിർപ്പുയർത്തിയത്. ഭക്ഷ്യകേന്ദ്രം സ്ഥാപിച്ചാൽ കുടിവെള്ളം ലഭ്യമാക്കൽ, ഭക്ഷണാവശിഷ്ടങ്ങൾ സംസ്കരിക്കൽ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾക്ക്…

Read More

ചാമുണ്ഡിമല സംരക്ഷണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എഴുത്തുകാരൻ ഭൈരപ്പ.

CHAMUNDI HILLS

മൈസൂരു : ചാമുണ്ഡിമലയുടെ സംരക്ഷണത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രമുഖ കന്നഡ എഴുത്തുകാരൻ എസ്.എൽ. ഭൈരപ്പ കത്തയച്ചു. ചാമുണ്ഡിമലയുടെ സംരക്ഷണത്തിനുള്ള കാമ്പയിൻ പുരോഗമിക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ നിവേദനത്തിന്റെ ഒപ്പുശേഖരണവും നടക്കുന്നുണ്ട്. ചാമുണ്ഡിമല കോൺക്രീറ്റ് വനമായി മാറുന്നത് തടയണമെന്നും.‘‘ ആധുനികരീതിയിലുള്ള കെട്ടിടങ്ങൾ മലമുകളിൽ നിർമിക്കാൻ പാടില്ലാത്തതുകൊണ്ടു തന്നെ അടുത്തിടെ മലയിൽ നിർമിച്ച കെട്ടിടങ്ങൾ പൊളിക്കണമെന്നും മലയുടെ തനതായ സൗന്ദര്യം നിലനിർത്തണമെന്നും. വി.ഐ.പി. കളുടേത് ഉൾപ്പെടെ മലമുകളിലേക്കുള്ള എല്ലാ വാഹനങ്ങളും നിരോധിച്ച് പകരം ഇലക്‌ട്രിക് ബസ് സർവീസ് ആരംഭിക്കണമെന്നും ’’- ഭൈരപ്പ കത്തിൽ അഭ്യർഥിച്ചു. കൂടാതെ മലയിലെ…

Read More
Click Here to Follow Us