ചാമുണ്ഡിമല സംരക്ഷണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എഴുത്തുകാരൻ ഭൈരപ്പ.

CHAMUNDI HILLS

മൈസൂരു : ചാമുണ്ഡിമലയുടെ സംരക്ഷണത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രമുഖ കന്നഡ എഴുത്തുകാരൻ എസ്.എൽ. ഭൈരപ്പ കത്തയച്ചു. ചാമുണ്ഡിമലയുടെ സംരക്ഷണത്തിനുള്ള കാമ്പയിൻ പുരോഗമിക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ നിവേദനത്തിന്റെ ഒപ്പുശേഖരണവും നടക്കുന്നുണ്ട്.

ചാമുണ്ഡിമല കോൺക്രീറ്റ് വനമായി മാറുന്നത് തടയണമെന്നും.‘‘ ആധുനികരീതിയിലുള്ള കെട്ടിടങ്ങൾ മലമുകളിൽ നിർമിക്കാൻ പാടില്ലാത്തതുകൊണ്ടു തന്നെ അടുത്തിടെ മലയിൽ നിർമിച്ച കെട്ടിടങ്ങൾ പൊളിക്കണമെന്നും മലയുടെ തനതായ സൗന്ദര്യം നിലനിർത്തണമെന്നും. വി.ഐ.പി. കളുടേത് ഉൾപ്പെടെ മലമുകളിലേക്കുള്ള എല്ലാ വാഹനങ്ങളും നിരോധിച്ച് പകരം ഇലക്‌ട്രിക് ബസ് സർവീസ് ആരംഭിക്കണമെന്നും ’’- ഭൈരപ്പ കത്തിൽ അഭ്യർഥിച്ചു.

കൂടാതെ മലയിലെ ജനസംഖ്യ ഇപ്പോൾ 4,000 ആയി വർധിച്ച സാഹചര്യത്തിൽ മലയിൽ താമസിക്കുന്നവരെ നഗരത്തിലേക്ക് പുനരധിവസിപ്പിക്കണമെന്നും പൂജാരിമാരെയും ക്ഷേത്രം ജീവനക്കാരെയും മാത്രമേ മലയിൽ താമസിക്കാൻ അനുവദിക്കാവൂവെന്നും കത്തിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ സർക്കാർ മലമുകളിൽ ബഹുനില പാർക്കിങ് സമുച്ചയവും ഷോപ്പിങ് കോംപ്ലക്സും നിർമിച്ചതുമൂലം മല വാണിജ്യകേന്ദ്രമായി മാറിയെന്നും ഇതുമൂലം മലയുടെ സ്വച്ഛതയും സമാധാനവും നശിക്കപ്പെട്ടു എന്ന് ഭൈരപ്പ കുറ്റപ്പെടുത്തി. ഇതിനോടകം 22,000-ത്തിലധികം പേർ നിവേദനത്തിന് പിന്തുണയുമായി രംഗത്തെത്തിയാട്ടുണ്ട് .

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us