ഐ.എം.എ.സാമ്പത്തിക തട്ടിപ്പ് കേസ്;റോഷൻ ബേഗ് അറസ്റ്റിൽ.

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ റോഷന്‍ ബേഗിനെ സിബിഐ അറസ്റ്റ് ചെയ്തു.

എം.എ തട്ടിപ്പ് കേസിലാണ് റോഷന്‍ ബേഗിനെ അറസ്റ്റ് ചെയ്തത്.

റോഷൻ ബേഗിനെ നേരത്തെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു.

ഞായറാഴ്ച ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ സി.ബി.ഐ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

  ഷൂസിനുള്ളിലും അടുക്കളയിലും പാമ്പുകൾ! ബെംഗളൂരുവിൽ ചൂട് കൂടുമ്പോൾ ജനവാസമേഖലകളിൽ പാമ്പുകൾ ഇറങ്ങുന്നു; ജാഗ്രത വേണമെന്ന് നിർദ്ദേശം

കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് സിബിഐ അറിയിച്ചു.

കോടതിയില്‍ ഹാജരാക്കിയ റോഷന്‍ ബേഗിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഇസ്ലാമിക് രീതിയിലുള്ള നിക്ഷേപത്തിലൂടെ നിക്ഷേപകര്‍ക്ക് വന്‍ ലാഭം വാഗ്ദാനം ചെയ്ത് കൊടിക്കണക്കിന് രൂപ തട്ടിയെന്നാണ് കേസ്.

ഐ.എം.എയുടെ പ്രധാന പ്രൊമോട്ടർ ആയിരുന്ന മൻസൂർ ഖാൻ നഗരത്തിൽ നിന്ന് മുങ്ങിയതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts