ഐ.എം.എ.സാമ്പത്തിക തട്ടിപ്പ് കേസ്;റോഷൻ ബേഗ് അറസ്റ്റിൽ.

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ റോഷന്‍ ബേഗിനെ സിബിഐ അറസ്റ്റ് ചെയ്തു. എം.എ തട്ടിപ്പ് കേസിലാണ് റോഷന്‍ ബേഗിനെ അറസ്റ്റ് ചെയ്തത്. റോഷൻ ബേഗിനെ നേരത്തെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. ഞായറാഴ്ച ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ സി.ബി.ഐ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് സിബിഐ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ റോഷന്‍ ബേഗിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇസ്ലാമിക് രീതിയിലുള്ള നിക്ഷേപത്തിലൂടെ നിക്ഷേപകര്‍ക്ക് വന്‍ ലാഭം വാഗ്ദാനം ചെയ്ത് കൊടിക്കണക്കിന് രൂപ തട്ടിയെന്നാണ് കേസ്. ഐ.എം.എയുടെ പ്രധാന പ്രൊമോട്ടർ ആയിരുന്ന…

Read More

പോസിറ്റിവിറ്റി നിരക്ക് 1.34 % മാത്രം;ഇന്ന് 1704 പേര്‍ക്ക് കോവിഡ്;1537 പേര്‍ ആശുപത്രി വിട്ടു…

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1704 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1537 പേരെ ഡിസ്ചാര്‍ജ് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 1.34 % മാത്രം. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1537 ആകെ ഡിസ്ചാര്‍ജ് : 836505 ഇന്നത്തെ കേസുകള്‍ : 1704 ആകെ ആക്റ്റീവ് കേസുകള്‍ : 24868 ഇന്ന് കോവിഡ് മരണം : 19 ആകെ കോവിഡ് മരണം : 11654 ആകെ പോസിറ്റീവ് കേസുകള്‍ : 873046 തീവ്ര…

Read More

ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു.

ബെംഗളൂരു : യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഗെയിമിംഗ് ആസക്തി പരിഗണിച്ച്, ഓൺലൈൻ ഗെയിമുകൾ നിരോധിക്കുന്നതിന് നിയമം കൊണ്ടു വരുന്നതായി സൂചന. യുവാക്കളെ അടിമകളാക്കി മാറ്റി അവരെ കടക്കെണിയിലേക്ക് മറ്റ് കുറ്റകൃത്യങ്ങളിലേക്കും തള്ളിവിടുന്ന ഓൺലൈൻ ഗെയിമുകൾ നിയമംമൂലം നിരോധിക്കേണ്ട ആവശ്യകത ഉണ്ടെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ അഭിപ്രായപ്പെടുന്നു. വെള്ളിയാഴ്ച വിധാന സൗധയിൽ നടന്ന മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ വിതരണ ചടങ്ങിനിടെയാണ് ആഭ്യന്തരമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. പണം അടയ്ക്കേണ്ട അതോ സ്വന്തമായി പണം സ്വീകരിക്കുന്നത് ഓൺലൈൻ ഗെയിമുകൾ സംസ്ഥാനത്തെ നിരവധി ആളുകളുടെ ജീവിതത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരിക്കൽ ഇത്തരം…

Read More

ശിൽപ്പങ്ങളുടെയും ചിത്രങ്ങളുടെയും ചന്ത,”ചിത്ര സന്തേ” ഈ വർഷം ഓൺലൈനിൽ; നിങ്ങൾക്കും പങ്കെടുക്കാം.

ബെംഗളൂരു : കലാകാരൻമാർക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് ചിത്രങ്ങളും ശിൽപ്പങ്ങളും ആസ്വാദകരിലേക്കെത്തിക്കാനും വിറ്റഴിക്കാനും അവസരം നൽകുന്ന ബെംഗളൂരു ചിത്ര സന്തേ ഈ വർഷം ഓൺലൈനിൽ. മുമ്പ് ചിത്രകലാ പരിഷത്തിൻ്റെ ആസ്ഥാന മന്ദിരത്തിന് സമീപം പാതയോരത്ത് 2 കിലോമീറ്ററോളം ദൂരത്ത് നടന്നിരുന്ന ഈ പരിപാടി കോവിഡിൻ്റെ പശ്ചാത്തലത്തിൽ ആണ് ഓൺലൈൻ ആക്കുന്നത്. ജനുവരി 3 ന് ആണ് പരിപാടി. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസം 30 ന് ഉള്ളിൽ അപേക്ഷ സമർപ്പിക്കണം. 1500 പേർക്ക് മാത്രമാണ് അവസരം. റെജിസ്ട്രേഷൻ https://www.karnatakachitrakalaparishath.com/chitra-santhe എന്ന വിലാസത്തിൽ.   http://88t.8a2.myftpupload.com/archives/25656 http://88t.8a2.myftpupload.com/archives/10166 http://88t.8a2.myftpupload.com/archives/8808…

Read More

ഇന്ന് എസ്ബിഐയുടെ ഓണ്‍ലൈന്‍ സേവനങ്ങളൾ തടസ്സപ്പെടും

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇന്ന് തടസപ്പെടും. ട്വിറ്ററിലൂടെ എസ്.ബി.ഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. We request our esteemed customers to bear with us as we upgrade our internet banking platform to provide for a better online banking experience.#SBI #StateBankOfIndia #ImportantNotice #InternetBanking #OnlineSBI pic.twitter.com/EA0ggVsO9D — State Bank of India (@TheOfficialSBI) November 21, 2020   മികച്ച ബാങ്കിങ് അനുഭവം നല്കുന്നതിനായി ഇന്റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റ്ഫോം…

Read More

ഇനി സർക്കാർ ഉടമസ്ഥതയിൽ ബാർബർ ഷോപ്പുകൾ!!

ബെംഗളൂരു: ദളിത്- പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർ ബാർബർഷോപ്പുകളിൽ  വിവേചനം നേരിടുന്നസംഭവങ്ങൾ വർധിക്കുന്നതോടെ സർക്കാർ ഉടമസ്ഥതയിൽ ബാർബർഷോപ്പുകൾ തുടങ്ങാൻ ആലോചന. സംസ്ഥാനത്തെ ഗ്രാമീണമേഖലകളിൽ അക്രമ സംഭവങ്ങൾ കൂടുന്ന സാഹചര്യത്തിൽ സാമൂഹികക്ഷേമവകുപ്പാണ് ഇതുസംബന്ധിച്ച നിർദേശം മുന്നോട്ടുവെച്ചത്. കൂടുതൽ ചർച്ചകൾക്ക് ശേഷമായിരിക്കും ഇതുസംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാവുക. കഴിഞ്ഞദിവസം നഞ്ചൻകോട് ഹല്ലര ഗ്രാമത്തിലെ ബാർബർ പിന്നാക്കവിഭാഗങ്ങളുടെ മുടിമുറിച്ചതുകൊണ്ട് സവർണവിഭാഗങ്ങളുടെ ഭീഷണിയും സാമൂഹിക ബഹിഷ്കരണവും നേരിടുന്നതായി തഹസിൽദാർക്ക് പരാതി നൽകിയിരുന്നു. ഈ സംഭവം ദേശീയതലത്തിലടക്കം ശ്രദ്ധിക്കപ്പെട്ടു. ബുധാനാഴ്ച ബാഗൽകോട്ടിലെ ഒരു ബാർബർഷോപ്പിൽ പിന്നാക്കവിഭാഗങ്ങളുടെ മുടിമുറിക്കാൻ വിസമ്മതിച്ചതായും വാർത്തകൾ പുറത്തുവന്നിരുന്നു. ഇത്തരം വിവേചനങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ…

Read More

ബന്ദ് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: കന്നഡ അനുകൂല സംഘടനകൾ ഡിസംബർ അഞ്ചിനാണ് കർണാടക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മറാഠാ വികസന ബോർഡ് രൂപവത്കരിച്ചതിന്റെപേരിൽ സംസ്ഥാനത്ത് ബന്ദ് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ മുന്നറിയിപ്പ് നൽകി. ബന്ദിന്റെ പേരിൽ ബലംപ്രയോഗിച്ച് വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്താൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. മറാഠാ വികസന ബോർഡ് രൂപവത്കരിക്കാനുള്ള തീരുമാനം ഡിസംബർ അഞ്ചിനകം പിൻവലിക്കണമെന്നാണ് കന്നഡ സംഘടനകൾ ആവശ്യപ്പെട്ടത്. ഓട്ടോ, ടാക്സി യൂണിയനുകളും ബാർ ഓണേഴസ് അസോസിയേഷനും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മറാഠാ വികസന ബോർഡിന് സർക്കാർ 50…

Read More

മറാഠാ ബോർഡ് രൂപീകരണം; തീരുമാനം മാറ്റിയില്ലെങ്കിൽ ബന്ദുമായി മുന്നോട്ടെന്ന് കന്നഡ സംഘടനകൾ

ബെംഗളൂരു: മറാഠാ ബോർഡ് രൂപീകരണം; തീരുമാനം മാറ്റിയില്ലെങ്കിൽ ബന്ദുമായി മുന്നോട്ടെന്ന് കന്നഡ സംഘടനകൾ. മറാഠാ വികസന ബോർഡ് രൂപവത്കരിക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറണമെന്നാണ് കന്നഡ സംഘടനകൾ ആവശ്യപ്പെടുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ ബന്ദുമായി മുന്നോട്ടുപോകുമെന്ന് കന്നഡ സംഘടനാ നേതാവ് വട്ടാൾ നാഗരാജ് പറഞ്ഞു. കന്നഡവിരുദ്ധ സമീപനം സ്വീകരിക്കുന്ന മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്ര അതിർത്തി ജില്ലയായ ബീദറിലെ ബസവ കല്യാൺ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് മറാഠാ വികസന ബോർഡ് പ്രഖ്യാപനമെന്നാണ് പൊതുവെ വിലയിരുത്തുന്നത്.

Read More

കവർച്ചാസംഘം മലയാളിയുടെ സ്കൂട്ടർ കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു

ബെംഗളൂരു: ഹെന്നൂർ പോലീസ് സ്റ്റേഷനു സമീപം കവർച്ചാസംഘം മലയാളിയുടെ സ്കൂട്ടർ കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. നാദാപുരം സ്വദേശിയും ബാനസവാടിയിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനുമായ ബിലാലിന്റെ സ്കൂട്ടറാണ് തട്ടിയെടുത്തത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. രാത്രി സൂപ്പർ മാർക്കറ്റ് അടച്ചതിനുശേഷം സുഹൃത്തിനെ കാണാൻ പോകുമ്പോഴാണ് ബൈക്കിലെത്തിയ നാലംഗസംഘം ഭീഷണിപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ ബൈക്കിൽ പെട്രോൾ തീർന്നതിനെത്തുടർന്ന് ഹെന്നൂർ മെയിൻ റോഡിൽ സ്കൂട്ടർ നിർത്തി. ഇതേസമയം ബൈക്കിലെത്തിയ സംഘം കത്തിക്കാട്ടി ഭീഷണിപ്പെടുത്തിയശേഷം സ്കൂട്ടറുമായി കടന്നുകളയുകയായിരുന്നു. പണം, ആധാർ കാർഡ്, ലൈസൻസ് എന്നിവ അടങ്ങിയ പേഴ്‌സും മൊബൈൽ…

Read More
Click Here to Follow Us