ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു.

ബെംഗളൂരു : യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഗെയിമിംഗ് ആസക്തി പരിഗണിച്ച്, ഓൺലൈൻ ഗെയിമുകൾ നിരോധിക്കുന്നതിന് നിയമം കൊണ്ടു വരുന്നതായി സൂചന.

യുവാക്കളെ അടിമകളാക്കി മാറ്റി അവരെ കടക്കെണിയിലേക്ക് മറ്റ് കുറ്റകൃത്യങ്ങളിലേക്കും തള്ളിവിടുന്ന ഓൺലൈൻ ഗെയിമുകൾ നിയമംമൂലം
നിരോധിക്കേണ്ട ആവശ്യകത ഉണ്ടെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ അഭിപ്രായപ്പെടുന്നു.

വെള്ളിയാഴ്ച വിധാന സൗധയിൽ നടന്ന മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ വിതരണ ചടങ്ങിനിടെയാണ് ആഭ്യന്തരമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

പണം അടയ്ക്കേണ്ട അതോ സ്വന്തമായി പണം സ്വീകരിക്കുന്നത് ഓൺലൈൻ ഗെയിമുകൾ സംസ്ഥാനത്തെ നിരവധി ആളുകളുടെ ജീവിതത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരിക്കൽ ഇത്തരം ആസക്തിക്ക് അടിമകളായി കഴിഞ്ഞാൽ ഇതിനു വേണ്ടിയുള്ള പണം കണ്ടെത്തുന്നതിനായി കുറ്റ കൃത്യങ്ങളിൽ ഏർപ്പെടുന്ന തായും സമീപകാല പരാതികളിൽ നിന്നും അന്വേഷണങ്ങളിൽ നിന്നും മനസ്സിലാക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതുകൊണ്ട് തന്നെ ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കുന്ന ഒരു നിയമപരമായ ചട്ടക്കൂട് തയ്യാറാക്കുന്നതിനു വേണ്ടി മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങൾ സർക്കാർ പഠിക്കു മെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി ? ഇരിക്കൂറിൽ മത്സരിക്കാൻ സാധ്യത
[masterslider id="10"]

Related posts