സ്വാതന്ത്ര്യ ദിനഅവധിക്ക് 500 സ്പെഷൽ ബസുമായി കർണാടക ആര്‍ ടി സി;നാലു ടിക്കറ്റ്‌ ഒന്നിച്ചു ബുക്ക്‌ ചെയ്താല്‍ 5%,റിട്ടേണ്‍ ടിക്കറ്റ്‌ എടുത്താല്‍ 10% ഇളവു.

ബെംഗളൂരു ∙ സ്വാതന്ത്ര്യദിന അവധിക്കു ബെംഗളൂരുവിൽ നിന്നു കർണാടകയുടെ ഇതരഭാഗങ്ങളിലേക്കും കേരളം ഉൾപ്പെടെഇതര സംസ്ഥാനങ്ങളിലേക്കുമായി കർണാടക ആർടിസി നാളെ അഞ്ഞൂറോളം സ്പെഷൽ സർവീസുകൾ നടത്തും.

തിരക്കനുസരിച്ചു ശനിയാഴ്ചയും നൂറുകണക്കിനു സ്പെഷലുകൾ ഉണ്ടാകുമെന്നു കർണാടക ആർടിസി അറിയിച്ചു. നാലോ അതിലധികമോ പേർ ഒരുമിച്ചു ബുക്ക് ചെയ്താൽ അഞ്ചു ശതമാനവും ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് ഒരുമിച്ച് എടുത്താൽ റിട്ടേൺ ടിക്കറ്റിൽ 10 ശതമാനവും ഇളവു ലഭിക്കും. കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി, തെലങ്കാന, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലേക്കാണു സ്പെഷൽ ബസുകളുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts