ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇന്ന് തടസപ്പെടും. ട്വിറ്ററിലൂടെ എസ്.ബി.ഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
We request our esteemed customers to bear with us as we upgrade our internet banking platform to provide for a better online banking experience.#SBI #StateBankOfIndia #ImportantNotice #InternetBanking #OnlineSBI pic.twitter.com/EA0ggVsO9D
— State Bank of India (@TheOfficialSBI) November 21, 2020
മികച്ച ബാങ്കിങ് അനുഭവം നല്കുന്നതിനായി ഇന്റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റ്ഫോം അപ്ഗ്രേഡ് ചെയ്യുകയാണെന്ന് എസ്ബിഐ ട്വീറ്റില്‍ പറയുന്നു. ഇതില്‍ ഉപയോക്താക്കളുടെ പിന്തുണയും എസ്ബിഐ ആവശ്യപ്പെടുന്നു.
ഉപയോക്താക്കള്‍ക്കുണ്ടാകുന്ന പ്രയാസത്തില്‍ ഖേദിക്കുന്നതായി എസ്ബിഐ പറഞ്ഞു. എസ്ബിഐയുടെ ഇന്‍റര്‍നെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ് എന്നീ സേവനങ്ങള്‍ക്ക് ഇന്ന് തടസം നേരിട്ടേക്കാമെന്നാണ് അറിയിപ്പ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.