കവർച്ചാസംഘം മലയാളിയുടെ സ്കൂട്ടർ കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു

ബെംഗളൂരു: ഹെന്നൂർ പോലീസ് സ്റ്റേഷനു സമീപം കവർച്ചാസംഘം മലയാളിയുടെ സ്കൂട്ടർ കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. നാദാപുരം സ്വദേശിയും ബാനസവാടിയിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനുമായ ബിലാലിന്റെ സ്കൂട്ടറാണ് തട്ടിയെടുത്തത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്.

രാത്രി സൂപ്പർ മാർക്കറ്റ് അടച്ചതിനുശേഷം സുഹൃത്തിനെ കാണാൻ പോകുമ്പോഴാണ് ബൈക്കിലെത്തിയ നാലംഗസംഘം ഭീഷണിപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ ബൈക്കിൽ പെട്രോൾ തീർന്നതിനെത്തുടർന്ന് ഹെന്നൂർ മെയിൻ റോഡിൽ സ്കൂട്ടർ നിർത്തി.

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

ഇതേസമയം ബൈക്കിലെത്തിയ സംഘം കത്തിക്കാട്ടി ഭീഷണിപ്പെടുത്തിയശേഷം സ്കൂട്ടറുമായി കടന്നുകളയുകയായിരുന്നു. പണം, ആധാർ കാർഡ്, ലൈസൻസ് എന്നിവ അടങ്ങിയ പേഴ്‌സും മൊബൈൽ ഫോണും തട്ടിയെടുത്തു. സ്കൂട്ടറിന്റെ ആർ.സി.യും നഷ്ടപ്പെട്ടു. ഹെന്നൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts