ചാമുണ്ഡിമല സംരക്ഷണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എഴുത്തുകാരൻ ഭൈരപ്പ.

CHAMUNDI HILLS

മൈസൂരു : ചാമുണ്ഡിമലയുടെ സംരക്ഷണത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രമുഖ കന്നഡ എഴുത്തുകാരൻ എസ്.എൽ. ഭൈരപ്പ കത്തയച്ചു. ചാമുണ്ഡിമലയുടെ സംരക്ഷണത്തിനുള്ള കാമ്പയിൻ പുരോഗമിക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ നിവേദനത്തിന്റെ ഒപ്പുശേഖരണവും നടക്കുന്നുണ്ട്. ചാമുണ്ഡിമല കോൺക്രീറ്റ് വനമായി മാറുന്നത് തടയണമെന്നും.‘‘ ആധുനികരീതിയിലുള്ള കെട്ടിടങ്ങൾ മലമുകളിൽ നിർമിക്കാൻ പാടില്ലാത്തതുകൊണ്ടു തന്നെ അടുത്തിടെ മലയിൽ നിർമിച്ച കെട്ടിടങ്ങൾ പൊളിക്കണമെന്നും മലയുടെ തനതായ സൗന്ദര്യം നിലനിർത്തണമെന്നും. വി.ഐ.പി. കളുടേത് ഉൾപ്പെടെ മലമുകളിലേക്കുള്ള എല്ലാ വാഹനങ്ങളും നിരോധിച്ച് പകരം ഇലക്‌ട്രിക് ബസ് സർവീസ് ആരംഭിക്കണമെന്നും ’’- ഭൈരപ്പ കത്തിൽ അഭ്യർഥിച്ചു. കൂടാതെ മലയിലെ…

Read More

ഒരേ കുടുംബത്തിലെ അഞ്ച് പേരുടെ കൂട്ട ആത്മഹത്യ; വിശദമായ അന്വേഷണത്തിന് പോലീസ്

ബെം​ഗളുരു; കഴിഞ്ഞ ദിവസം മാ​ഗഡി റോഡിൽ തി​ഗളാറപാറയിലെ ഒരേ കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ വിഷയത്തിൽ സാമ്പത്തിക പ്രതിസന്ധികൾ കുടുംബം നേരിട്ടിരുന്നതായി പോലീസ് വ്യക്തമാക്കി. മരണപ്പെട്ട ഭാരതിയുടെ ഭർത്താവ് ശങ്കറിൽ നിന്ന് മൊഴി എടുത്തതോടെയാണ് സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചുള്ള സൂചനകൾ ലഭിയ്ച്ചത്. കൂടാതെ മൃതദേഹങ്ങൾക്കിടയിൽ നിന്നും പോലീസ് കണ്ടെത്തുമ്പോൾ അബോധാവസ്ഥയിലായിരുന്ന കുഞ്ഞിനെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സിഞ്ജന(34), ഭാരതി (51), മധുസാ​ഗർ (25), സിന്ധൂരി(31), അവരുടെ കുഞ്ഞ് എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിയവർ. കൂട്ടത്തോടെ ജീവനൊടുക്കിയതാകാമെന്നും മൃതദേഹങ്ങൾക്ക് നാല് ദിവസം പഴക്കമുണ്ടാകുമെന്നും പോലീസ്…

Read More

സേവ് ശബരിമല രഥയാത്രക്ക് തുടക്കം

ബെം​ഗളുരു: സേവ് ശബരിമല രഥയാത്രക്ക് തുടക്കം. അഖില കർണ്ണാടക അയ്യപ്പസ്വാമി സേവാ സംഘമാണ് രഥയാത്ര നടത്തിയത്. ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നിന്നാെണ് രഥയാത്ര ആരംഭിച്ചത്. കർണ്ണാടകയിലെ വിവിധ ജില്ലകളിൽ പര്യടനം നടത്തുന്ന യാത്ര ഡിസംബർ 20 ന് ജമഖണ്ഡിയിലെത്തും. 24 ന് റാലിയോടെ യാത്ര സമാപിക്കും

Read More
Click Here to Follow Us