ഒരേ കുടുംബത്തിലെ അഞ്ച് പേരുടെ കൂട്ട ആത്മഹത്യ; വിശദമായ അന്വേഷണത്തിന് പോലീസ്

ബെം​ഗളുരു; കഴിഞ്ഞ ദിവസം മാ​ഗഡി റോഡിൽ തി​ഗളാറപാറയിലെ ഒരേ കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ വിഷയത്തിൽ സാമ്പത്തിക പ്രതിസന്ധികൾ കുടുംബം നേരിട്ടിരുന്നതായി പോലീസ് വ്യക്തമാക്കി.

മരണപ്പെട്ട ഭാരതിയുടെ ഭർത്താവ് ശങ്കറിൽ നിന്ന് മൊഴി എടുത്തതോടെയാണ് സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചുള്ള സൂചനകൾ ലഭിയ്ച്ചത്.

കൂടാതെ മൃതദേഹങ്ങൾക്കിടയിൽ നിന്നും പോലീസ് കണ്ടെത്തുമ്പോൾ അബോധാവസ്ഥയിലായിരുന്ന കുഞ്ഞിനെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സിഞ്ജന(34), ഭാരതി (51), മധുസാ​ഗർ (25), സിന്ധൂരി(31), അവരുടെ കുഞ്ഞ് എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിയവർ. കൂട്ടത്തോടെ ജീവനൊടുക്കിയതാകാമെന്നും മൃതദേഹങ്ങൾക്ക് നാല് ദിവസം പഴക്കമുണ്ടാകുമെന്നും പോലീസ് നി​ഗമനത്തിൽ ആദ്യം എത്തിയിരുന്നു.

  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം

എന്നാൽ ഭാരതിയുടെ ഭർത്താവ് വീട്ടിലില്ലാതിരുന്ന നേരത്താണ് സംഭവം നടക്കുന്നത്, തിരികെ എത്തിയപ്പോഴാണ് സംഭവം താൻ അറിഞ്ഞതെന്നാണ് ഭർത്താവ് ശങ്കർ പോലിസിന് മൊഴി നൽകിയത്.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
[masterslider id="10"]

Related posts