കേരള-കർണാടക അതിർത്തി പ്രദേശത്ത് അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി 

ബെംഗളൂരു : തലശേരി–കുടക് അന്തർസംസ്ഥാന പാതയിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തി. ഏകദേശം 18–19 വയസ്സുള്ള യുവതിയുടെ മൃതദേഹം ആണ് മടക്കിക്കൂട്ടി പെട്ടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. വിരാജ്പേട്ട പോലീസ് അന്വേഷണം തുടങ്ങി. മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ റോഡിനു സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്. കണ്ണൂരില്‍ നിന്നു ബെംഗളൂരുവിലേക്ക് വരുന്ന പ്രധാന അന്തര്‍സംസ്ഥാന പാതയിലാണു മാക്കൂട്ടം ചുരം. കേരള അതിർത്തിയായ കൂട്ടുപുഴയിൽ നിന്ന് 17 കി.മീ മാറി ഓട്ടക്കൊല്ലിക്കു സമീപമാണു മൃതദേഹമടങ്ങിയ നീല ബ്രീഫ്…

Read More

ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ സിംഹകുട്ടി ചത്തു

ബെംഗളൂരു: ജന്മനാ ന്യൂറോളജിക്കൽ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നന്ദിനി എന്ന രണ്ട് വയസ്സുള്ള സിംഹം ശനിയാഴ്ച ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ (ബിബിപി) മരിച്ചു. 2019 മാർച്ച് 3 നാണ് നന്ദിനി ജനിച്ചത്, ജനിച്ച് താമസിയാതെ ന്യൂറോളജിക്കൽ ഡിസോർഡർ കണ്ടെത്തിയിരുന്നു. സിംഹം അധികനാൾ നിലനിൽക്കില്ലെന്ന് ജനനസമയത്ത് അറിയാമായിരുന്നു. തുടർന്ന് സിംഹക്കുട്ടിയെ പരിപാലിക്കാനും അവൾക്ക് കഴിയുന്നത്ര മികച്ച പരിചരണം നൽകാനും തീരുമാനിച്ചു എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സിംഹത്തിന് നടക്കാൻ ബുദ്ധിമുട്ടായിരുന്നെന്നും ചിലപ്പോഴൊക്കെ ശരീരത്തിന്റെ അടിസ്ഥാന ചലനങ്ങളിൽ പോലും ബുദ്ധിമുട്ടിയിരുന്നതായി ദേഹം പറഞ്ഞു. ഒന്നര വർഷമായി സിംഹകുട്ടി…

Read More

നഗരത്തിലെ സ്വകാര്യ നീന്തൽക്കുളത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

ബെംഗളൂരു: ജെപി നഗർ ഏഴാം ഫേസിലുള്ള സ്വകാര്യ നീന്തൽക്കുളത്തിൽ 13 വയസ്സുള്ള രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു. ഇതേത്തുടർന്ന് നീന്തൽ കുളം നടത്തിപ്പുകാരനെയും കോച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ജരഗനഹള്ളി സ്വദേശികളും ഏഴാം ക്ലാസ് വിദ്യാർഥികളുമായ മോഹൻ, ജയന്ത് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ സ്കൂളിൽ നിന്നിറങ്ങിയ ഇരുവരും 100 രൂപ ടിക്കറ്റ് എടുത്താണ് നീന്തൽകുളത്തിൽ പ്രവേശിച്ചത്. കുളത്തിൽ ഇറങ്ങുന്ന ഭാഗത്ത് 3 അടിയാണ് ആഴം.അതേസമയം മറുവശത്ത് താരതമ്യേന നല്ല ആഴമുണ്ട്. നീന്തലറിയാത്ത ഇരുവരും ആഴമേറിയ ഭാഗത്തേക്ക് നീങ്ങിയതാണ് അപകടം വിതച്ചത്. സംഭവസമയത്ത് കോച്ച്…

Read More

ബെസ്‌കോം ലൈൻമാൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

ബെംഗളൂരു: ഗോപാലപുര പോലീസ് ചൗക്കിക്ക് സമീപം ട്രാൻസ്‌ഫോർമർ നന്നാക്കുന്നതിനിടെ 28 കാരനായ ബെസ്‌കോം ലൈൻമാൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഗൗതം (32 ) ആണ് മരിച്ചത്. മഗഡി റോഡിൽ അഞ്ജന ടാക്കീസിന് സമീപമുള്ള ബെസ്‌കോം ഓഫീസിലെ സുങ്കടക്കാട്ടെ സ്വദേശി ഗൗതമും രണ്ട് സഹപ്രവർത്തകരും ഞായറാഴ്ച മുതൽ രാത്രി ഡ്യൂട്ടിയിലായിരുന്നു. ട്രാൻസ്‌ഫോർമറിൽ നിന്ന് തീപ്പൊരി പടരുന്നതായി ബെസ്‌കോം ഹെൽപ്പ് ലൈനിലേക്ക് വിളിച്ചതിനെ തുടർന്ന് രാവിലെ ഒമ്പത് മണിയോടെ മൂവരും സ്ഥലത്തെത്തി. ഗൗതം തൂണിൽ കയറിയെങ്കിലും തൂണിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നില്ല. ഷോക്ക് ഏറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

Read More

പെലെ കളമൊഴിഞ്ഞു 

ബ്രസീൽ: ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. അർബുദബാധയെ തുടർന്ന് സാവോ പോളോയിലെ സ്വകാര്യ ആശുപതിയിലായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു ദീർഘനാളായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മകൾ കെലി നാസിമെന്റോയാണ് മരണവിവരം സ്ഥിരീകരിച്ചത് ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ് പെലെ. 1363 മത്സരങ്ങളിൽ നിന്ന് 1281 ഗോളുകൾ പെലെ സ്വന്തം പേരിൽ കുറിച്ചു മൂന്ന് ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഏക താരം കൂടിയാണ് പെലെ

Read More

വാട്ടർ ടാങ്കിൽ വീണ 18 കുരങ്ങുകൾ ചത്തു

ബെംഗളൂരു: കലബുര്‍ഗിയില്‍ ഉപയോഗിക്കാതെ കിടന്ന വാട്ടർ ടാങ്കിൽ വീണ് 18 കുരങ്ങുകൾ ചത്തു. ടാങ്കിൽ അകപ്പെട്ട 16 കുരങ്ങുകളെ അധികൃതർ രക്ഷപെടുത്തി. ഇവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ മരത്തിൽ നിന്നും മൂടാതെ ഇട്ടിരിക്കുന്നതങ്കിലേക്ക് വീണതാകാമെന്നാണ് നിഗമനം. 6 മണിക്കൂറെടുത്താൻ കുരങ്ങുകളെ രക്ഷിച്ചത്.

Read More

ട്രക്ക് കാറിൽ ഇടിച്ച് പ്രൊഫസർ മരിച്ചു

ബെംഗളൂരു: ഞായറാഴ്ച പുലർച്ചെ ദാവൻഗെരെ ജില്ല ജഗലൂർ താലൂക്കിൽ ദേശീയപാത 13ൽ അമിതവേഗതയിൽ വന്ന ലോറി കാറിൽ ഇടിച്ച് ഹംപി കന്നഡ സർവകലാശാലയിലെ പ്രൊഫസർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിജയനഗര ജില്ലയിലെ ഹോസ്‌പേട്ടിന് സമീപമുള്ള ഹംപിയിലെ കന്നഡ സർവകലാശാലയിലെ പുരാതന ചരിത്ര-പുരാവസ്‌തു വിഭാഗത്തിലുണ്ടായിരുന്ന പ്രൊഫസറായ സിഎസ് വാസുദേവൻ (57) ആണ് മരണപെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞു. പ്രൊഫസർ കാർക്കളയിൽ നിന്ന് ഹംപിയിലേക്ക് മടങ്ങുകയായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.

Read More

വിവാഹ ആഘോഷത്തിനിടെ 23 കാരി കുഴഞ്ഞുവീണ് മരിച്ചു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ നടന്ന ഒരു വിവാഹ ആഘോഷങ്ങൾക്കിടയിൽ യുവതി പെട്ടെന്ന് കുഴഞ്ഞുവീണു മരിച്ചു. കുന്ദാപുരയിലെ ബസ്രൂരിൽ താമസിക്കുന്ന 23 കാരിയായ ജോസ്ന കോത്ത ആണ് ഹവഞ്ചെയിലെ ഒരു ബന്ധുവിന്റെ റോസ് ചടങ്ങിൽ (കത്തോലിക്കർ നടത്തുന്ന വിവാഹത്തിന് മുമ്പുള്ള ചടങ്ങ്) പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ വീണ് മരിച്ചത്. സോഷ്യൽ മീഡിയയിൽ ജോസ്‌ന മറ്റുള്ളവരോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും പെട്ടെന്ന് കുഴഞ്ഞുവീഴുന്നതും കാണിക്കുന്ന വീഡിയോകൾ പുറത്തുവന്നു. റിപ്പോർട്ടുകൾ പ്രകാരം, ജോസ്നയെ ഉടൻ മണിപ്പാലിലെ കസ്തൂർബ മെഡിക്കൽ കോളേജ് (കെഎംസി) ആശുപത്രിയിൽ എത്തിച്ചു, അവിടെ രക്തസമ്മർദ്ദം വളരെ കുറവാണെന്ന്…

Read More

തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ 2.5 വയസ്സുകാരിയുടെ പിതാവ് തമിഴ്നാട്ടിൽ

ബെംഗളൂരു: നവംബർ 16 ന് കോലാറിനടുത്തുള്ള തടാകത്തിൽ 2.5 വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ പിതാവിനെ ജീവനോടെ കണ്ടെത്തി. നഗരത്തിലെ ടെക്കിയും ബിസിനസുകാരനുമായ രാഹുൽ പരമർ ആണ് കുട്ടിയുടെ പിതാവ്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയപ്പോൾ പിതാവും ഇതേ തടാകത്തിൽ ചാടിയിരിക്കാമെന്ന സംശയം പോലീസിനെ സംശയിപ്പിച്ചിരുന്നു. എന്നാലിപ്പോൾ കുട്ടിയുടെ പിതാവ് ഇപ്പോൾ തമിഴ്‌നാട്ടിൽ ജീവിച്ചിരിപ്പുണ്ട് എന്നും പോലീസ് വ്യക്തമാക്കി. തന്നെയും മകളെയും ചിലർ തട്ടിക്കൊണ്ടുപോയതാണെന്നാണ് രാഹുലിന്റെ പരാമർശം. നവംബർ 15 ന് രാഹുലിനെയും മകൾ ജിയയെയും കാണാതായതിനെ തുടർന്ന് രാഹുലിന്റെ ഭാര്യ ഭവ്യ…

Read More

പിഞ്ചുകുഞ്ഞിനെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: പിതാവിനായി തിരച്ചിൽ ആരംഭിച്ചു

deadbody BABY

ബെംഗളൂരു; ബുധനാഴ്ച പുലർച്ചെ കർണാടകയിലെ കോലാർ താലൂക്കിലെ തടാകത്തിൽ നിന്ന് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ബെംഗളൂരുവിൽ താമസിക്കുന്ന രണ്ടര വയസുകാരിയെയും അവളുടെ പിതാവിനെയും ചൊവ്വാഴ്ച മുതൽ കാണാതായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു-ചെന്നൈ ഹൈവേയ്ക്ക് സമീപമുള്ള കെണ്ടാട്ടി ഗ്രാമത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരുവിലെ ബഗലൂരിന് സമീപം താമസിക്കുന്ന ജിയ പർമർ എന്ന കുട്ടിയുടേതാണ് മൃതദേഹം എന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. റിപ്പോർട്ടുകൾ ചെയ്യുന്നതനുസരിച്ച്, പെൺകുട്ടിയുടെ പിതാവ് – രാഹുൽ – ചൊവ്വാഴ്ച ജിയയെ പ്രീ-സ്കൂളിൽ വിടുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു. എന്നാൽ, ഇരുവരും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന്…

Read More
Click Here to Follow Us