തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ 2.5 വയസ്സുകാരിയുടെ പിതാവ് തമിഴ്നാട്ടിൽ

ബെംഗളൂരു: നവംബർ 16 ന് കോലാറിനടുത്തുള്ള തടാകത്തിൽ 2.5 വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ പിതാവിനെ ജീവനോടെ കണ്ടെത്തി. നഗരത്തിലെ ടെക്കിയും ബിസിനസുകാരനുമായ രാഹുൽ പരമർ ആണ് കുട്ടിയുടെ പിതാവ്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയപ്പോൾ പിതാവും ഇതേ തടാകത്തിൽ ചാടിയിരിക്കാമെന്ന സംശയം പോലീസിനെ സംശയിപ്പിച്ചിരുന്നു. എന്നാലിപ്പോൾ കുട്ടിയുടെ പിതാവ് ഇപ്പോൾ തമിഴ്‌നാട്ടിൽ ജീവിച്ചിരിപ്പുണ്ട് എന്നും പോലീസ് വ്യക്തമാക്കി.

തന്നെയും മകളെയും ചിലർ തട്ടിക്കൊണ്ടുപോയതാണെന്നാണ് രാഹുലിന്റെ പരാമർശം. നവംബർ 15 ന് രാഹുലിനെയും മകൾ ജിയയെയും കാണാതായതിനെ തുടർന്ന് രാഹുലിന്റെ ഭാര്യ ഭവ്യ പരമർ ബഗലൂർ പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ കോലാറിനടുത്ത് ബെംഗളൂരു-ചെന്നൈ എൻഎച്ചിന് സമീപം കെണ്ടട്ടി ഗ്രാമത്തിലെ തടാകത്തിന് സമീപം രാഹുലിന്റെ കാർ കണ്ടെത്തിയിരുന്നു സമീപത്തെ തടാകത്തിൽ നിന്നും പോലീസ് ജിയയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് രാഹുലിന്റെ മൃതദേഹം വീണ്ടെടുക്കാൻ രണ്ടു ദിവസമായി പൊലീസ് നടത്തിയ ശ്രമങ്ങൾ വിഫലമായിരുന്നു.

  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ

എന്നാൽ ഇന്നലെ രാഹുൽ ഭാര്യാപിതാവിനെ ഫോണിൽ ബന്ധപ്പെടുകയും തന്നെയും മകളെയും ആരോ തട്ടിക്കൊണ്ടുപോയെന്നും ഇപ്പോൾ തമിഴ്‌നാട്ടിലാണെന്നും  അറിയിച്ചതായി ഒരു പോലീസ് പറഞ്ഞു, അവരിപ്പോൾ തമിഴ്‌നാട്ടിലേക്ക് തിരിച്ചതായും പോലീസ് വ്യക്തമാക്കി.

  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ

ടെക്കിയായ രാഹുലിന് ഏഴുമാസം മുമ്പ് ജോലി നഷ്ടപ്പെട്ടിരുന്നുവെങ്കിലും ഇക്കാര്യം വീട്ടുകാരിൽ നിന്ന് മറച്ചുവച്ചു. തുടർന്ന് വിവിധ ബിസിനസ്സുകളിൽ കൈകോർത്ത് സാമ്പത്തിക നഷ്ടം നേരിട്ട രാഹുൽ ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയം വെച്ചിരുന്നുവെന്നും എന്നാൽ അവ കള്ളന്മാർ മോഷ്ടിച്ചതായി ഭാര്യയോട് കള്ളം പറയുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
[masterslider id="10"]

Related posts