മംഗളൂരു സ്ഫോടനം, പ്രതിയെ സംബന്ധിച്ച് നിർണ്ണായക വിവരങ്ങൾ പുറത്ത്

ബെംഗളൂരു: മംഗളൂരുവിൽ ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചത് വെറും സ്‌ഫോടനമായിരുന്നില്ലെന്ന് ഉറപ്പിച്ച്‌ പോലീസ്. കേസിൽ ഐഎസ് ബന്ധം പോലീസ് സ്ഥിരീകരിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച മുഹമ്മദ് ഷാരിഖ് ഐഎസ് ഭീകരനാണെന്ന് പോലീസ് വ്യക്തമാക്കി. ഇസ്ലാമിക് സ്‌റ്റേറ്റുമായി ഇയാൾക്കുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ പോലീസ് കണ്ടെത്തിയതായാണ് വിവരം. ശിവമോഗയിൽ സ്വാതന്ത്ര്യസമരസേനാനി വീർ സവർക്കറുടെ പോസ്റ്റർ പതിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ കുത്തിക്കൊന്ന കേസിലും പ്രതിയാണ് മുഹമ്മദ് ഷാരിഖ് എന്നാണ് വിവരം. സ്വാതന്ത്ര്യദിനത്തിൽ പതിപ്പിച്ച വീർ സവർക്കറുടെ പോസ്റ്ററുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഷാരിഖും സംഘവും ആക്രമണം അഴിച്ച് വിടുകയായിരുന്നു.സംഘർഷത്തിനൊടുവിൽ പ്രേം സിംഗ് എന്ന…

Read More

ഡോ. കൃഷ്ണ മൂർത്തിയുടെ മരണം, തിരച്ചിലിൽ കണ്ണടയും ബെൽറ്റും കണ്ടെത്തി ബാഗിനായി തിരച്ചിൽ തുടരുന്നു

ബെംഗളൂരു: റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബദിയടുക്കയിലെ ഡോ. കൃഷ്ണമൂർത്തി മരണത്തിന് മുമ്പ് കുന്ദാപുരത്ത് നിന്ന് സിദ്ധാപുരയിലേക്ക് ബസിൽ യാത്ര ചെയ്തിരുന്നതായി പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ശാസ്ത്രി സർക്കിളിലെ സിസിടിവി ദൃശ്യ ഡോക്ടർ ബാഗുമായി നിൽക്കുന്നത് പതിഞ്ഞിട്ടുണ്ടെന്നും എന്നാൽ ഈ ബാഗ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ സിറ്റി പോലീസിന്റെ അന്വേഷണം തുടരുകയാണ്. ‘സിസിടിവി ദൃശ്യങ്ങൾ പ്രകാരം ഡോക്ടർ കെഎസ്ആർടിസി ബസിൽ കുന്ദാപുരം ബസ് സ്റ്റാൻഡിൽ എത്തിയിട്ടുണ്ട്. ശാസ്ത്രി സർക്കിളിലേക്ക് നടന്ന് സ്റ്റേഷനിലേക്കുള്ള വഴി തിരക്കി. സിദ്ധാപുരയിലേക്ക് പോകുന്ന ബസിൽ ഡോക്ടർ യാത്ര…

Read More

ഓട്ടോ സ്ഫോടനം, പ്രഷർ കുക്കറും ബാറ്ററികളും കണ്ടെത്തി

ബെംഗളൂരു: മംഗളൂരുവില്‍ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായ സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച്‌ കര്‍ണാടക പോലീസ്. സ്‌ഫോടനം യാദൃച്ഛികമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്ന തീവ്രവാദ പ്രവര്‍ത്തനമാണെന്നും കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് വ്യക്തമാക്കി. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് കര്‍ണാടക പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു. മംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന പോലീസിനെ സഹായിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി. പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തില്‍ പങ്കാളികളാകുമെന്നും അദ്ദേഹം…

Read More

കാന്താര ആമസോൺ പ്രൈമിൽ , 150 കോടിയുടെ ഡീൽ

ബെംഗളൂരു: ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ജാഡയോ പിആര്‍ വര്‍ക്കോ ഇല്ലാതെ നിശ്ശബ്ദമായി തിയറ്ററില്‍ എത്തിയ ചിത്രമാണ് കാന്താര. ഇതിനകം തിയറ്റര്‍ വരുമാനം തന്നെ 400 കോടി കവിഞ്ഞ് മുന്നേറുന്ന കാന്താര ഇനി നവംബര്‍ 24 മുതല്‍ ആമസോണ്‍ പ്രൈമില്‍ കാണാം. ഏകദേശം 150 കോടിക്കാണ് ഒടിടി കരാര്‍ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌. അങ്ങിനെയെങ്കില്‍ കാന്താര കളക്ഷന്‍റെ കാര്യത്തില്‍ 550 കോടിയിലേക്ക് കുതിക്കുകയാണ്. നടന്‍ പൃഥ്വിരാജായിരുന്നു കാന്താരയുടെ മലയാളം പതിപ്പ് വിലക്കെടുത്തത്. കേരളത്തില്‍ 50 ദിവസത്തിലധികമായി കാന്താര നിറ‍ഞ്ഞോടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രചനയും സംവിധായകനും നായകനുമായി നിറഞ്ഞാടുകയായിരുന്ന…

Read More

ഓട്ടോറിക്ഷ സ്ഫോടനം ; തീവ്രവാദ ബന്ധമെന്ന് സംശയം 

ബെംഗളൂരു: മംഗളൂരു നഗരത്തിൽ ഓട്ടോറിക്ഷയിൽ സ്‌ഫോടനം. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. യാത്രക്കാരനെ ഇറക്കാനായി ഓട്ടോറിക്ഷ നിർത്തിയ സമയത്താണ് സ്ഫോടനമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സമീപത്തെ സിസിടിവി കാമറകളിൽ നിന്നും സ്ഫോടനത്തിൻറെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഭീകരാക്രമണ സാധ്യത അന്വേഷിക്കാൻ വിവിധ ഏജൻസികളും മംഗളൂരുവിൽ എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മംഗളൂരു നഗരത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി. ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇതിനിടെ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന യാത്രക്കാരന്റെ ബാഗിൽ നിന്നും സ്ഫോടനത്തിലേക്ക് നയിക്കാവുന്ന ചില വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ എൻഐഎയും…

Read More

നഗരത്തിൽ രക്തസാക്ഷികൾക്കായി സ്മാരകം ഉയരും; മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് നിന്നുള്ള രക്തസാക്ഷികളുടെ സ്മരണയ്ക്കായി സംസ്ഥാന സർക്കാർ ബെംഗളൂരുവിലെ ഒരു പ്രധാന സ്ഥലത്ത് സ്മാരകം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു. ശനിയാഴ്ച മംഗളൂരുവിലെ ബാവുഗുഡ്ഡയിലെ ടാഗോർ പാർക്കിൽ സ്വാതന്ത്ര്യ സമര സേനാനി കെടമ്പാടി രാമയ്യ ഗൗഡയുടെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം കരാവാലി ഉത്സവ ഗ്രൗണ്ടിൽ നടന്ന ഔപചാരിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെദമ്പാടി രാമയ്യ ഗൗഡ, നരഗുണ്ട ബാബാസാഹെബ്, മഹാദേവ, യുവ രക്തസാക്ഷി നാരായണ തുടങ്ങിയവരുടെയും കർണാടകയിൽ നിന്നുള്ള മറ്റ് അറിയപ്പെടാത്ത യോദ്ധാക്കളുടെയും പേരുകൾ സ്മാരകത്തിൽ ആലേഖനം ചെയ്യുമെന്നും…

Read More

മുഖ്യമന്ത്രിയുടെ പി.എ ഹണിട്രാപ്പില്‍; ഔദ്യോഗിക രേഖകള്‍ ചോര്‍ന്നതായി പരാതി

ബെംഗളൂരു: സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പേഴ്സനല്‍ അസിസ്റ്റന്‍റ് ഹരീഷ് ഹണിട്രാപ്പില്‍ കുടുങ്ങിയാതായി റിപ്പോർട്ട്. ഹരീഷിൽ നിന്നും ഔദ്യോഗിക രേഖകള്‍ ചോര്‍ത്തിയതായി കാണിച്ചു കൊണ്ട് ജന്മഭൂമി ഫൗണ്ടേഷന്‍ പ്രസിഡന്‍റ് നടരാജ ശര്‍മ വിധാന്‍ സൗധ പൊലീസിന് പരാതി നൽകി. നിയമസഭ മന്ദിരം കേന്ദ്രീകരിച്ച്‌ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടക്കുന്നതായും പരാതിയില്‍ സൂചിപ്പിച്ചട്ടുണ്ട്. വിധാന്‍ സൗധയിലെ ഗ്രൂപ് ഡി ജീവനക്കാരിയെ ഉപയോഗിച്ച്‌ ഹരീഷിനെ വശീകരിക്കുകയും ശേഷം വിഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഈ വിഡിയോകൾ ഉപയോഗിച്ച് ഹരീഷിനെ ഭീഷണിപ്പെടുത്തിയാണ് രേഖകള്‍ ചോര്‍ത്തിയത്. ഗ്രൂപ് ഡി ജീവനക്കാരിയായ യുവതിക്ക് കനക്പുര…

Read More

കർണാടക ആർ.ടി.സി പമ്പ സർവീസ് ബുക്കിംഗ് തുടങ്ങി; ഇത്തവണയും പമ്പ സർവീസില്ലാതെ കേരള ആർ.ടി.സി

ബെംഗളൂരു: കർണാടക ആർ ടി സിയുടെ ബെംഗളൂരു – പമ്പ സർവീസ് ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണം. ഡിസംബർ ഒന്ന് മുതൽ മകര വിളക്ക് വരെ പ്രതിദിനം 2 സർവീസുകളാണ് കർണാടക ആർ ടി സി നടത്തുന്നത്. മൈസൂര്,ബത്തേരി,കോഴിക്കോട്,തൃശൂർ,കോട്ടയം എരുമേലി വഴിയാണ് സർവീസുകൾ. തിരക്കുള്ള ദിവസങ്ങളിൽ ഒരു അധിക സർവീസ് കൂടി നടത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള കർണാടക ആർ ടി സി ലൈയ്സണ് ഓഫീസർ ജി പ്രശാന്ത് അറിയിച്ചു. കേരള ആർ ടി സിക്ക് ഇത്തവണയും ബംഗളുരുവിൽ നിന്ന് ശബരിമല പമ്പ സർവീസില്ല. ചെന്നൈ,…

Read More

മെട്രോ ഫീഡർ ബസ് സർവീസിൽ യാത്രക്കാർ ഇല്ല; പ്രചാരണത്തിന് അണിനിരന്ന് വിദ്യാർഥികൾ

ബെംഗളൂരു: കബ്ബൺ പാർക്ക് – വസന്ത്നഗർ ബി എം ടി സി മെട്രോ ഫീഡർ സർവീസിലെ യാത്രക്കാരെ ആകർഷിക്കാൻ പ്രചാരണവുമായി വിദ്യാർഥികൾ ബസ് സർവീസ് ആരംഭിച്ച് ഒരു മാസമായിട്ടും കാര്യമായ യാത്രക്കാർ ഇല്ലാത്തതിനാലാണ് മൌന്റ്റ് കാർമേൽ കോളേജ് വിദ്യാർഥികൾ നേരിയറ്റ് രംഗത്ത് എത്തിയത്. പ്രദേശത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളും നേരിട്ടെത്തിയാണ് ബസ് സർവീസിന്റെ റൂട്ട് ഉൾപ്പടെയുള്ള വിവരങ്ങൾ അടങ്ങിയ ലഘുലേഖകൾ വിടണം ചെയ്തത്. കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിൽ നിന്നും വസന്ത്നഗറിലേക്ക് 15 – 20 മിനിയുടെ ഇടവേളയിലാണ് ഫീഡർ ബസ് ക്രമീകരിച്ചിരിക്കുന്നത്. എച്ച് എ…

Read More

ബെംഗളൂരു-എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിനുളുടെ മുടക്ക് ദിന അറിയിപ്പ്

ബെംഗളൂരു: സേലം യാർഡ് നവീകരണത്തിന്റെ ഭാഗമായി കെ എസ് ആർ ബെംഗളൂരു – എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് (12677 ) എറണാകുളം – കെ എസ് ആർ ബെംഗളൂരു (12678 ) എക്സ്പ്രസ്സ് ട്രെയിനുകൾ ഡിസംബർ 3 ന് സർവീസുകൾ നടത്തില്ല എന്ന് ദക്ഷിണ റെയിൽവേ വാർത്താകുറിപ്പിൽ അറിയിച്ചു

Read More
Click Here to Follow Us