മംഗളൂരു സ്ഫോടനം, പ്രതിയെ സംബന്ധിച്ച് നിർണ്ണായക വിവരങ്ങൾ പുറത്ത്

ബെംഗളൂരു: മംഗളൂരുവിൽ ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചത് വെറും സ്‌ഫോടനമായിരുന്നില്ലെന്ന് ഉറപ്പിച്ച്‌ പോലീസ്. കേസിൽ ഐഎസ് ബന്ധം പോലീസ് സ്ഥിരീകരിച്ചു.

ഓട്ടോറിക്ഷയിൽ സഞ്ചരിച്ച മുഹമ്മദ് ഷാരിഖ് ഐഎസ് ഭീകരനാണെന്ന് പോലീസ് വ്യക്തമാക്കി. ഇസ്ലാമിക് സ്‌റ്റേറ്റുമായി ഇയാൾക്കുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ പോലീസ് കണ്ടെത്തിയതായാണ് വിവരം.

ശിവമോഗയിൽ സ്വാതന്ത്ര്യസമരസേനാനി വീർ സവർക്കറുടെ പോസ്റ്റർ പതിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ കുത്തിക്കൊന്ന കേസിലും പ്രതിയാണ് മുഹമ്മദ് ഷാരിഖ് എന്നാണ് വിവരം. സ്വാതന്ത്ര്യദിനത്തിൽ പതിപ്പിച്ച വീർ സവർക്കറുടെ പോസ്റ്ററുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഷാരിഖും സംഘവും ആക്രമണം അഴിച്ച് വിടുകയായിരുന്നു.സംഘർഷത്തിനൊടുവിൽ പ്രേം സിംഗ് എന്ന 20 കാരനെ കുത്തിക്കൊല്ലുകയായിരുന്നു.

  ലിവിന് പങ്കാളിയോടൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും അനിയത്തിയെയും ഫ്ലാറ്റിലിട്ട് കാമുകനൊപ്പം അറുത്ത് കൊന്ന് യുവതി

തുംകുരു ഡിവിഷനിലെ താൽക്കാലിക ജീവനക്കാരനായ പ്രേംരാജ് ഹുതാഗിയുടെ ആധാർ കാർഡ് ഉപയോഗിച്ചാണ് ഭീകരൻ സ്‌ഫോടനം ആസൂത്രണം ചെയ്തിരുന്നതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മൊബൈൽ റിപ്പയിംഗ് കോഴ്‌സ് പഠിക്കാനെന്ന വ്യാജേന എത്തിയ ഭീകരൻ പ്രേംരാജാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. മൈസൂരുവിൽ വീട് വാടകയ്ക്ക് എടുത്തതും, സ്‌ഫോടനത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങിക്കൂട്ടിയതും ഈ ആധാർ കാർഡ് ഉപയോഗിച്ചായിരുന്നു.

ഷാരിഖിന്റെ വാടകവീട്ടിൽ നടത്തിയ റെയ്ഡിൽ സർക്യൂട്ടുകളുടെ വിശദാംശങ്ങളടങ്ങിയ പുസ്തകം, നട്ടുകൾ, കുക്കർ വിസിലുകൾ, ദ്രവ രാസവസ്തുക്കൾ നിറച്ച കുപ്പികൾ, സ്‌ഫോടകവസ്തുക്കൾ എന്നിവ കണ്ടെടുത്തു.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

കോയമ്പത്തൂരിലെ ക്ഷേത്രത്തിൽ നടന്ന കാർ സ്‌ഫോടനവുമായി ഷാരിഖിന് ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നു. കോയമ്പത്തൂർ സ്‌ഫോടനത്തിന് പിന്നാലെ കർണാടക,തമിഴ്‌നാട്,കേരളം എന്നീ സംസ്ഥാനങ്ങളിൽ തീവ്രവാദികൾ ആക്രമണം നടത്താൻ തുനിഞ്ഞിരുന്നതായി തെളിഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
[masterslider id="10"]

Related posts