ബെന്ഗളൂരു :മുന്‍പ് ഒരേ കമ്പനിയില്‍ ജോലി ചെയ്യുകയും പിന്നീട് അവിടെ നിന്ന് രാജിവച്ച് പുതിയ ബിസിനെസ് തുടങ്ങുകയും ചെയ്ത എം.ഡി.യും അദ്ധേഹത്തിന്റെ സഹപ്രവര്‍ത്തകയും ആണ് നമ്മുടെ കഥാപാത്രങ്ങള്‍,സഹ പ്രവര്‍ത്തകയെ ദീപ എന്ന് വിളിക്കാം (ശരിക്കുള്ള പേര് അല്ല),നഗരത്തില്‍ ബി.ടി.എം.സെക്കന്റ് സ്റ്റേജ്ല്‍ രണ്ടുപേരും ചേര്‍ന്ന് ഒരു ഹെല്‍ത്ത് കെയര്‍ കാര്‍ഡ്‌ന്റെ കമ്പനി നടത്തുന്നു, കമ്പനി ആരംഭിച്ച കാലത്ത് തന്നെ തന്നെ ലൈഗികചുവയോടെ ഉപദ്രവിക്കുന്നുണ്ട് എന്നാണ് ദീപ ബൊമ്മനഹള്ളി പോലിസനു കൊടുത്ത പരാതിയില്‍ പറയുന്നത്.
ആദ്യം ദിവസം മുതല്‍ തന്നെ ഓഫീസില്‍ വച്ച് അനാവശ്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുക എന്നത് എം.ഡി.യുടെ ജോലിയായിരുന്നു,എന്നാല്‍ ഒരു വലിയ സംഖ്യ മുതല്‍മുടക്കിയ ബിസിനെസ് എന്നാ നിലക്ക് പരാതി ഒന്നും കൊടുക്കാന്‍ തയ്യാറായില്ല,ബിസിനെസ്ന്റെ ഭാവിയെ ബാധിക്കും എന്നതിനാല്‍.
യുവതിയുടെ പരാതിയില്‍ പറയുന്നത് പ്രകാരം ,എം.ഡി.കഴിഞ്ഞ ജൂലൈ 21 ന് തന്റെ പിറന്നാളിന് സമ്മാനമായി ഒരു ദിനം തന്റെ കൂടെ കഴിയാന്‍ ആവശ്യപെട്ടു,സഹകരിക്കുന്നില്ല എങ്കില്‍ അത് കമ്പനിയുടെ ലാഭത്തെ ബാധിക്കും എന്ന ഭീഷണിയും,കുറച്ചു ദിവസത്തിന് ശേഷം ദീപ വീണ്ടും ഓഫീസില്‍ ചെന്നപ്പോള്‍ ലൈഗികചുവയോടെ പെരുമാറുകയും ,ആളുകളുടെ മുന്‍പില്‍ വച്ചു നഗ്നയാക്കുകയും ചെയ്യും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.ലഭിച്ച പരാതിയെ തുടര്‍ന്ന് പോലിസ് അന്വേഷണം നടത്തുകയും ഹൈദരാബാദ് സ്വദേശിയായ എം.ഡി.യെ (54 വയസ്സ് ) കസ്റ്റെടിയില്‍ എടുക്കുകയും ചെയ്തു.
പോലിസിന്റെ അഭിപ്രായത്തില്‍ അവര്‍ രണ്ടു പേരും സുഹൃത്തുക്കള്‍ ആയിരുന്നു,തന്റെ ഭര്‍ത്താവുമായി അത്ര രസത്തില്‍ അല്ലാത്ത ദീപ എം.ഡി.യുമായി അടുക്കുകയും സ്വന്തമായി ബിസിനെസ് തുടങ്ങുകയും ആണ് ഉണ്ടായത്.
അവര്‍ രണ്ടു പേരും ബിസിനസ് ആവശ്യാര്‍ത്ഥം ചെന്നൈ,തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ഒരേ ഹോട്ടലില്‍ തങ്ങുകയും ചെയ്തിട്ടുണ്ട്.കുറച്ചു ദിവസം മുന്‍പ് സോഫ്റ്റ്‌വെയര്‍ ജോലികലള്‍ പുറമേ ഒരു കമ്പനിക്ക് കൊടുത്തിട്ടുണ്ട് ,അവര്‍ക്ക് വേണ്ട പ്രതിഫലം നല്‍കേണ്ടത് ഈ എം.ഡി.ആണ്,ദീപ “സഹകരിച്ചില്ലെങ്കില്‍” പെയ്മെന്റ് നല്‍കില്ല എന്നാണത്രേ എം.ഡി.യുടെ നിലപാട്.
ദീപയും എം.ഡി.യും ഒരു സുഹൃത്തുക്കള്‍ എന്നതില്‍ അധികം ബന്ധം നിലനിന്നിരുന്നു എന്നാണ് പോലീസ് ഭാഷ്യം,കുറച്ചു കാലമായി എന്തോ പ്രശ്നം ഉടലെടുത്തതാണ് കേസിനു കാരണം.
എന്തായാലും ബൊമ്മനഹള്ളി പോലിസ് എം ഡി ക്ക് എതിരെ കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും 354-A(Physical contact and advances involving unwelcome and explicit sexual overtures),506(punishment for criminal intimidation),509(word, gesture or act intended to insult the modesty of a woman) തുടങ്ങിയ ചാര്‍ജുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്.