ബെന്ഗളൂരു നഗരത്തിന്റെ ഏറ്റവും വൃത്തിയില്ലാത്ത മുഖമായ മാര്‍ക്കറ്റ്‌ മുഖം മിനുക്കുന്നു;കലാശിപ്പാളയം മാര്‍ക്കറ്റില്‍ അത്യാധുനിക സൌകര്യത്തോടു കൂടിയുള്ള 60 കോടിയുടെ ബസ്‌ ടെര്‍മിനല്‍.

ബെന്ഗളൂരു : നഗരത്തിന്റെ ഏറ്റവും ഭംഗിയുള്ള മുഖങ്ങള്‍ ആണ് എം.ജി.റോഡ്‌ ബ്രിഗേഡ് റോഡ്‌,മജെസ്ടിക് ബസ്‌സ്റ്റാന്റ് അങ്ങനെ പല സ്ഥലങ്ങളും,എന്നാല്‍ നമ്മുടെ നഗരത്തിന്റെ ഏറ്റവും മോശം മുഖം കാണണമെങ്കില്‍ ,വൃത്തിഹീനമായി കിടക്കുന്ന സ്ഥലം കാണണമെങ്കില്‍ കലാശിപ്പാളയം സന്ദര്‍ശിച്ചാല്‍ മതി.ഒരു മഴകൂടി ഉണ്ടെങ്കിലോ ഗംഭീരം.

ഈ പേര് ദോഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് നമ്മുടെ നഗരം,60 കോടി രൂപ മുടക്കി ബി.എം.ടീ.സി. കലാശിപ്പാളയത്ത് ബസ്‌ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നു,അത്യാധുനിക സൌകര്യത്തോടെ നാലു നിലയില്‍ ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.ഇതിന്റെ നിര്‍മാണ ഉത്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ വിധാന്‍സൌധയില്‍ നിര്‍വഹിച്ചു.

  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം
പുതിയ ബസ്‌ സ്റ്റാന്‍ഡിന്റെ മാതൃക
പുതിയ ബസ്‌ സ്റ്റാന്‍ഡിന്റെ മാതൃക

നാല് ഏക്കറില്‍ തയ്യാറാക്കുന്ന ടെര്‍മിനലില്‍ ബി.എം.ടീ.സി,കര്‍ണാടക ആര്‍.ടീ.സി.എന്നിവയ്ക്ക് പുറമേ ഇന്റെര്‍സ്റ്റേറ്റ് ബസുകള്‍ക്ക് പ്രത്വേകം പ്ലാറ്റ്ഫോംകളും ഇരിപ്പിടങ്ങള്‍ ,ശുചിമുറി,കുടിവെള്ളം,ഓട്ടോ സ്റ്റാന്റ്,ലിഫ്റ്റ്‌,എസ്കലേറ്റര്‍,കോഫി ഷോപ്പ്,ഹോട്ടല്‍,ജീവനക്കാര്‍ക്ക് ഉള്ള വിശ്രമമുറികള്‍ എന്നിവയും  ഉണ്ടായിരിക്കും.

നിര്‍മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലെത്തിയ നമ്മ മെട്രോ കെ.ആര്‍.മാര്‍ക്കറ്റ്‌ ഭൂഗര്‍ഭ സ്റ്റേഷനില്‍ നിന്നും പുതിയ ബസ്‌ ടെര്‍മിനലിലേക്ക് നേരിട്ട് പ്രവേശനം ഉണ്ടായിരിക്കും.രണ്ടു കൊല്ലം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
[masterslider id="10"]

Related posts