കോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പന ശാലകളില്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കുമെന്ന് ചെയര്മാന് എം മെഹബൂബ്. ആദ്യഘട്ടത്തില്‍ 59 ഇനം മദ്യമാണ് ഓണ്‍ലൈന്‍ വഴി വില്‍പ്പനക്ക് ലഭ്യമാക്കുകയെന്നും കണ്‍സ്യൂമര്‍ഫെഡ് ചെയര്മാന് വ്യക്തമാക്കി. ഇത്തവണത്തെ ഓണക്കാലം മുതൽ മദ്യവിൽപ്പന ഓൺലൈനിൽ ലഭ്യമാക്കുമെന്നും കൺസ്യൂമർഫെഡ് ചെയർമാൻ പറഞ്ഞു.
വില്പന കൂടുമെന്ന് മാത്രമല്ല നല്ല ഉപഭോക്താക്കളെ ലഭിക്കുമെന്നും മെഹബൂബ് പറഞ്ഞു. സമൂഹത്തില്‍ ഉന്നതപദവി അലങ്കരിക്കുന്ന ഒരാള്‍ക്ക് ബിവറേജില്‍ വന്ന് മദ്യം വാങ്ങിപ്പോകാന്‍ മടിയുണ്ടാകും. അത്തരക്കാര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്രദമാകുമെന്നും മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കണ്‍സ്യൂമര്‍ഫെഡിന്റെ ലാഭകരമല്ലാത്ത 755 നന്മ സ്റ്റോറുകളും ലാഭകരമല്ലാത്ത ത്രിവേണി സ്റ്റോറുകളും പൂട്ടുമെന്നും എം. മെഹബൂഹ് പറഞ്ഞു.
Related posts
-
പിണറായി വിജയൻ പോലീസ് കസ്റ്റഡിയിൽ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടന്ന... -
പറ്റിച്ചത് പോരാഞ്ഞ് അല്പം ബോണസും! ‘പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു; സതീശന്റെ ‘മോഡിഫിക്കേഷൻ’ വാഗ്ദാനത്തെ ട്രോളി ഗണേഷ് കുമാർ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയ... -
പാസ്പോർട്ടും പിസിസിയും കിട്ടില്ല; കേരള പോലീസിന്റെ അടുത്ത വൻ നീക്കം; പൂട്ടുവീഴുന്നത് വീടുകൾക്കുള്ളിലെ ‘നിശബ്ദ കൊലയാളി’കൾക്ക്!
തിരുവനന്തപുരം: സംസ്ഥാനത്ത് ഗാർഹിക പീഡനങ്ങൾ തടയുന്നതിനും അതിജീവിതകൾക്ക് സുരക്ഷയും പിന്തുണയും ഉറപ്പാക്കുന്നതിനുമായി...
