തൊടുപുഴ: നഗരത്തിൽ രാത്രിയിൽ കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ മദ്യലഹരിയിൽ തന്നോട് അനാദരവായി പെരുമാറുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ സാഹസികമായി ഒരുകിലോമീറ്ററോളം പിന്തുടർന്ന് പിടിച്ച് പെൺകുട്ടി. സംഭവത്തിൽ കട്ടപ്പന മാർക്കറ്റിന് സമീപത്തുനിന്ന് കട്ടപ്പന പൊലീസ് പ്രതിക്കെതിരെ കേസെടുത്തു. കട്ടപ്പന മാർക്കറ്റിൽ ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സിനിമാറ്റിക് രംഗങ്ങളെ വെല്ലുന്ന ഈ സംഭവം നടന്നത്.
സൈന്യത്തിൽ ചേരുന്നതിന് മുന്നോടിയായുള്ള ആർമി പ്രീ-ട്രെയിനിങ് കോഴ്സിൽ പരിശീലനം നേടിവരുന്ന കട്ടപ്പന കുന്തളംപാറ സ്വദേശിനിയായ പതിനേഴുകാരി വീണ സജിയാണ് അതിക്രമം കാട്ടിയ പ്രതിയെ ധീരമായി പിടികൂടിയത്. മാതാപിതാക്കൾക്കൊപ്പം കട്ടപ്പന നഗരത്തിൽ എത്തിയതായിരുന്നു വീണ. മാർക്കറ്റ് ജങ്ഷനിലൂടെ നടന്നു വരുന്ന വഴിയിൽ വെച്ച് കൊച്ചി സ്വദേശിയായ ജാക്സൺ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. തൊട്ടുപിന്നാലെ പെൺകുട്ടിയുടെ മാതാപിതാക്കൾ വരുന്നത് കണ്ട പ്രതി, ഉടൻ തന്നെ വീണയെ തള്ളിയിട്ട ശേഷം സ്ഥലത്തുനിന്ന് ഓടിമറയാൻ ശ്രമിച്ചു.
വീഴ്ചയിൽ കാൽമുട്ടിന് പരിക്കേറ്റെങ്കിലും ധൈര്യവും ആത്മസംയമനവും കൈവിടാതെ വീണ അക്രമിയുടെ പിന്നാലെ ഓടുകയായിരുന്നു. തുടര്ന്ന് ഒരു കിലോമീറ്ററോളം ഓടി പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തുവെച്ച് ഇയാളെ തടഞ്ഞുനിർത്തി. തുടർന്ന് ബസ് സ്റ്റാൻഡിലെ വ്യാപാരികളുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും സഹായത്തോടെ അക്രമിയെ വീണ പിടിച്ചുവെക്കുകയും വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കട്ടപ്പന പൊലീസിന് കൈമാറുകയും ചെയ്തു.
പിടിക്കപ്പെട്ടതോടെ രക്ഷപ്പെടാൻ വേണ്ടി താൻ ഒരു അതിഥിത്തൊഴിലാളിയാണെന്ന് പ്രതി അഭിനയിക്കാൻ ശ്രമിച്ചെങ്കിലും ചോദ്യം ചെയ്യലിൽ ഇയാൾ എറണാകുളം സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. മദ്യപിച്ചെത്തിയ ഇയാൾ രാവിലെ മുതൽ കട്ടപ്പനയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ കയറി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായി പൊലീസ് വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
