നമ്മ മെട്രോയുടെ ആദ്യ ഭൂഗർഭ ഡിപ്പോ ആസൂത്രണം ചെയ്ത് ബിഎംആർസിഎൽ

ബെംഗളൂരു: ബൈയപ്പനഹള്ളിയിൽ ഭൂഗർഭ ഡിപ്പോ നിർമിക്കാൻ നമ്മ മെട്രോ നിർദേശം. മെട്ര മുമ്പ് ഭൂഗർഭ ലൈനുകൾ മെട്രോ നിർമ്മിച്ചിട്ടുണ്ടെങ്കിലും, ഇത് ആദ്യമായാണ് ഒരു ഡിപ്പോ രൂപകൽപ്പന ചെയ്യുന്നത്.

ഗ്രൗണ്ടിന് താഴെയുള്ള 14 സ്റ്റേബിളിംഗ് ലൈനുകളും ഗ്രേഡിൽ 14 ലൈനുകളും അടങ്ങുന്ന പദ്ധതി ഔട്ടർ റിംഗ് റോഡിൽ (ORR) ഓടുന്ന ട്രെയിനുകൾക്ക് സേവനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അതികൃതർ അറിയിച്ചു.

ആകെ 28 പുതിയ സ്റ്റേബിളിംഗ് ലൈനുകളും 16 സ്റ്റേബിളിംഗ് ലൈനുകളുമാകും 25 ഏക്കർ ഡിപ്പോയിൽ കൃത്യമായി വരുക. പുതിയ ഇരുനില  ഭൂഗർഭ ഡിപ്പോ നിർമിക്കാൻ നിലവിലുള്ള യാർഡ് പൊളിച്ചുനീക്കുകയും ചെയ്യും.

റെയിൽവേ ലൈനിന്റെ ഭാഗത്തുള്ള ഭൂപ്രദേശം പഴയ മദ്രാസ് റോഡിനേക്കാൾ വളരെ താഴ്ന്നതാണ് ഇത്തരമൊരു രൂപരേഖയ്ക്ക് അന്തിമരൂപം നൽകാൻ സഹായകമായത്. ട്രെയിൻ അറ്റകുറ്റപ്പണി ആവശ്യകതകൾ കണക്കിലെടുത്ത് രണ്ട് ഘട്ടങ്ങളായിട്ടാകും പ്രവൃത്തികൾ നടത്തുക. അതേ ഡിപ്പോയിലെ ഒഴിഞ്ഞ സ്ഥലത്ത് ഒരു സ്റ്റേബിളിംഗ് യാർഡ് നിർമ്മിക്കുക എന്നതാണ് ഉടനുള്ള തീരുമാനമെന്നും ഒരു മുതിർന്ന ബിഎംആർസിഎൽ ഉദ്യോഗസ്ഥൻ പറഞ്ഞു.

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ബൈയപ്പനഹള്ളി ഡിപ്പോയുടെ നിർമ്മാണത്തിനായി ഏഴ് ലേലക്കാരാറുകളാണ്ബി എംആർസിഎല്ലിന് ലഭിച്ചത്. നിരവധി വർഷങ്ങൾക്ക് മുമ്പ് നിലവിലുള്ള ഡിപ്പോ നിർമ്മിച്ച യുആർസി കൺസ്ട്രക്ഷൻസ്, ഐടിഡി സിമന്റേഷൻ ഇന്ത്യ, എസ്സിസി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് തുടങ്ങിയവയാണ് ലേലക്കാരിൽ ഉൾപ്പെടുന്നത്. ഈ ബിഡുകളുടെ സാങ്കേതിക മൂല്യനിർണ്ണയം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us