ബെംഗളൂരു: കേരള ആർ.ടി.സി സ്വിഫ്റ്റിന്റെ തിരുവനന്തപുരം (പാലക്കാട്, എറണാകുളം വഴി) ഗജരാജ എ.സി മുല്റ്റി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് ഇന്ന് മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ. കഴിഞ്ഞ ദിവസം കൃഷ്ണഗിരിക്ക് സമീപം കല്ലേറിൽ ബെംഗളുരുവിലേക്ക് വരികയായിരുന്ന ബസിന്റെ ചില്ലുകൾ തകർന്നിരുന്നു. ഈ ബസിന്റെ സർവീസ് റദ്ധാക്കിയതോടെയാണ് സ്ലീപ്പർ സർവീസ് ഒന്നിടവിട്ട ദിവസങ്ങളിൽ ആക്കിയത്. പകരം എ.സി സെമിസ്ലീപേർ സർവീസ് ഏർപ്പെടുത്തുമെന്ന് കേരള ആർ.ടി.സി അധികൃതർ അറിയിച്ചു. വൈകിട്ട് 5 ന് ബംഗളുരുവിൽ നിന്നും പുറപ്പെടുന്ന ബസ് സ്ലീപ്പർ ബസ് സേലം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ,…
Read MoreTag: KERALA R.T.C
റിപ്പബ്ലിക്ക് ദിന അവധിക്കും കേരള ആർ.ടി.സി സ്പെഷ്യൽ സർവീസുകൾ ഇല്ല; അവസരം മുതലാക്കി സ്വകാര്യ ബസുകൾ
ബെംഗളൂരു: പെർമിറ്റുള്ള ബസുകളുടെ ക്ഷാമം കാരണം റിപ്പബ്ലിക്ക് ദിന അവധിക്ക് തിരക്ക് കൂടുതൽ ഉണ്ടാകുന്ന ഇന്ന് കൂടുതൽ സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിക്കാൻ ആകാതെ കേരള ആർ ടി സി. രാത്രി 8:15 ന് എറണാകുളത്തേയ്ക്ക് സേലം വഴി ഒരു ഡീലക്സ് ബസ് മാത്രമാണ് തെക്കൻ കേരളത്തിലേക്ക് അധികമായി അനുവദിച്ചിട്ടുള്ള ബസ്. എന്നാൽ റിസർവേഷൻ ആരംഭിച്ച മിനിറ്റുകൾ കൊണ്ടുതന്നെ ഈ ബസിലെ മുഴുവൻ ടിക്കറ്റുകളും വിറ്റ് തീർന്നു. കോഴിക്കോടേയ്ക്ക് 3 സ്പെഷ്യൽ സർവീസുകൾ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും റിസർവേഷൻ ആരംഭിച്ചിട്ടില്ല. പതിവ് ട്രൈനുകളുടെ ടിക്കറ്റുകൾ നേരത്തെ…
Read Moreഅറ്റകുറ്റപ്പണി; സർവീസുക്കൾ മുടക്കുന്നത് പതിവാക്കി കേരള ആർടിസി
ബെംഗളൂരു: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി സ്ഥിരം സർവീസ് മുടങ്ങുന്നത് കേരള ആർടിസി യാത്രക്കാരെ വലയ്ക്കുന്നു. കാലപ്പഴക്കമേറിയ ബസുകൾ സ്ഥിരമായി തകരാറിലാകുന്നത് പതിവാണ്.ബസുകളുടെ സർവീസ് റദ്ദാക്കു മ്പോൾ പകരം സർവീസ് ഏർപ്പെടുത്താൻ കഴിയാത്തതാണ് കേരള ആർടിസി നേരിടുന്ന പ്രധാന പ്രതിസന്ധി.വാരാന്ത്യങ്ങളിൽ സേലം വഴിയുള്ള സർവീസുകൾ റദ്ദാക്കുന്നത് കനത്ത സാമ്പത്തിക നഷ്ടമാണ് കേരള ആർടിസിക്ക് വരുത്തുന്നത് ഈ മാസം തിരുവനന്തപുരത്തേക്കുള്ള 2 എസി മൾട്ടി ആക്സിൽ സർവീസുകളാണ് 31 വരെ റദ്ദാക്കിയത്. കൂടാതെ വൈകിട്ട് 6.30നു പുറപ്പെട്ടിരുന്ന ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം എസി മൾട്ടി ആക്സിൽ ബൈപാസ് റൈഡർ…
Read Moreകർണാടക ആർ.ടി.സി പമ്പ സർവീസ് ബുക്കിംഗ് തുടങ്ങി; ഇത്തവണയും പമ്പ സർവീസില്ലാതെ കേരള ആർ.ടി.സി
ബെംഗളൂരു: കർണാടക ആർ ടി സിയുടെ ബെംഗളൂരു – പമ്പ സർവീസ് ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണം. ഡിസംബർ ഒന്ന് മുതൽ മകര വിളക്ക് വരെ പ്രതിദിനം 2 സർവീസുകളാണ് കർണാടക ആർ ടി സി നടത്തുന്നത്. മൈസൂര്,ബത്തേരി,കോഴിക്കോട്,തൃശൂർ,കോട്ടയം എരുമേലി വഴിയാണ് സർവീസുകൾ. തിരക്കുള്ള ദിവസങ്ങളിൽ ഒരു അധിക സർവീസ് കൂടി നടത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള കർണാടക ആർ ടി സി ലൈയ്സണ് ഓഫീസർ ജി പ്രശാന്ത് അറിയിച്ചു. കേരള ആർ ടി സിക്ക് ഇത്തവണയും ബംഗളുരുവിൽ നിന്ന് ശബരിമല പമ്പ സർവീസില്ല. ചെന്നൈ,…
Read Moreകർണാടക ആർ.ടി.സി സർവീസുകൾ ലാഭകരമായി നടക്കുന്നത് എങ്ങനെ? പഠനത്തിനായി കേരള ആർ.ടി.സി സംഘം സംസ്ഥാനത്ത്
ബെംഗളൂരു: കർണാടക ആർ.ടി.സി സർവീസുകളെ കുറിച്ച് പഠിക്കുന്നതിനായി കേരള സംഘം കർണാടകയിൽ. കർണാടക ആർ.ടി.സി സർവീസുകൾ ലാഭകരമായി നടക്കുന്നത് എങ്ങനെയെന്ന് പഠിക്കുന്നതിനാണ് ഉദ്യോഗസ്ഥരും തൊഴിലാളി യൂണിയൻ പ്രതിനിധികളും അടങ്ങുന്ന കേരള ആർ ടി സി സംഘം ബെംഗളൂരുവിൽ എത്തിയത്. കേരള ആർ ടി സി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ചന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള കർണാടക ആർ.ടി.സി യുടെ ബെംഗളൂരു ആസ്ഥാനത്ത് എത്തിയ സംഘം എം ഡി വി. അൻപുകുമാർ സ്വീകരിച്ചു. ജീവനക്കാരുടെ ഡ്യൂട്ടി സമ്പ്രദായം,വ്യവസ്ഥകൾ, കണക്കു കൈകാര്യം ചെയ്യുന്ന രീതി,ബസിലെ ജീവനക്കാരുടെ അനുപാതം,വർക്ക്ഷോപ് സംവിധാനങ്ങൾ, എന്നിവയെ…
Read Moreക്രിസ്മസിന് സ്പെഷൽ സർവീസുമായി കെഎസ്ആർടിസി.
ബെംഗളൂരു: കേരള ആർടിസി യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് 23ന് 12 ക്രിസ്മസ് സ്പെഷൽ സർവീസുകൾ നടത്തുന്നു. അധിക സർവീസുകൾ ലഭിക്കുന്നത് കോഴിക്കോട്, പയ്യന്നൂർ, തലശ്ശേരി, വടകര, കാസർകോട്, നിലമ്പൂർ, പാലക്കാട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കൂടാതെ 22നും 24നു രാത്രി 10ന് എറണാകുളത്തേക്ക് (സേലം വഴി) സ്പെഷൽ സർവീസുണ്ടാകും. സ്പെഷൽ സർവീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. സ്പെഷൽ ബസ് സമയം (രാത്രി) കോഴിക്കോട് എക്സ്പ്രസ് (കുട്ട, മാനന്തവാടി വഴി)- 9.30, 10.11. നിലമ്പൂർ ഡീലക്സ് (ഗൂഡല്ലൂർ)- 11.45. പയ്യന്നൂർ എക്സ്പ്രസ് (കണ്ണൂർ )-…
Read More