അനിശ്ചിതകാലസമരത്തിനൊരുങ്ങി സംസ്ഥാന ആർ.ടി.സി. ജീവനക്കാർ

ബെംഗളൂരു: ശമ്പളവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കർണാടക ആർ.ടി.സി. ജീവനക്കാർ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുളള ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് സംഘടനയുടെ തീരുമാനം. ബെംഗളൂരുവിലെ ഫ്രീഡംപാർക്കിൽ മാർച്ച് ഒന്നിന് സമരത്തിന് തുടക്കമാകുമെന്ന് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് ലീഗ് (കെ.എസ്.ആർ.ടി.ഇ.എൽ.) അറിയിച്ചു. 2020 ഡിസംബറിൽ സംസ്ഥാനവ്യാപകമായി കർണാടക ആർ.ടി.സി. ജീവനക്കാർ പണിമുടക്കിയതിനു പിന്നാലെ ജീവനക്കാരെ ആറാം ശമ്പളക്കമ്മിഷന്റെ പരിധിയിൽകൊണ്ടുവരാമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, രണ്ടുവർഷം പിന്നിട്ടിട്ടും ഇക്കാര്യത്തിൽ നടപടിയുണ്ടായില്ല. അന്ന് സമരത്തിൽ പങ്കെടുത്ത ജീവനക്കാരെയും കുടുംബാംഗങ്ങളെയും കള്ളക്കേസിൽപ്പെടുത്തുന്നതായും സംഘടന ആരോപിച്ചു.…

Read More

സംസ്ഥാനാന്തര ഗതാഗത കരാർ പുതുക്കി കർണാടക ആർ.ടി.സി

ബെംഗളുരു: ആന്ധ്രയുമായുള്ള സംസ്ഥാനാന്തര ഗതാഗത കരാർ പുതുക്കി കർണാടക ആർടിസി. 2008ന് ശേഷം ആദ്യമായാണ് ഇരുസംസ്ഥാനങ്ങളും ഗതാഗത കരാർ പുതുക്കുന്നത്. പുതുക്കിയ കരാർ പ്രകാരം കർണാടക ആർടിസിക്കു 69372 കിലോമീറ്റർ ദൂരം ആന്ധ്രയിൽ സർവീസ് നടത്താം. 496 ബസുകൾ ഓടിക്കാം. ആന്ധ്രയ്ക്ക് കർണാടകയിൽ 69,284 കിലോമീറ്റർ ദൂരം 327 ബസുകൾ ഓടിക്കാം.

Read More

കേരളത്തിലേക്ക് ഉൾപ്പെടെ 10 സ്ലീപ്പർ ബസ് സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി കർണാടക ആർ.ടി.സി

ബെംഗളൂരു: കർണാടക ആർ.ടി.സി മൈസൂരുവിൽ നിന്നും എറണാകുളം കോഴിക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് 10 സ്ലീപ്പർ ബസ് സർവീസ് ആരംഭിക്കുന്നു. എറണാകുളത്തേക്ക് മൾട്ടി ആക്സിൽ അംബാരി എസി സ്ലീപ്പറും കോഴിക്കോട്ടെയ്ക്ക് ബെംഗളൂരുവിൽ നിന്ന് മൈസൂരു വഴി നോൺ എസി സ്ലീപ്പർ ബസ് സർവീസും ആരംഭിക്കും. തിരുപ്പതി, ഹൈദരാബാദ്, ചെന്നൈ, മാന്ദ്രാലയ എന്നിവിടങ്ങളിലേയ്ക്കാണ് മറ്റ് സർവീസുകൾ. മൈസൂരു ഡിവിഷനിലേയ്ക്ക് 50 ഇ – ബസുകൾ അടുത്ത മാസം എത്തും കൂടാതെ വോൾവോയുടെ 20 മൾട്ടി ആക്സിൽ എസി സ്ലീപ്പർ ബസുകളാണ് കർണാടക ആർ.ടി.സി പുതുതായി വാങ്ങുന്നത്.

Read More

സംസ്ഥാന ആർടിസി ബസ് സർവീസുകൾ കാര്യക്ഷമമാക്കാൻ ഓൺലൈൻ നിരീക്ഷണ സംവിധാനം എത്തുന്നു

ബെംഗളൂരു: ബസ് സർവീസുകൾ കാര്യക്ഷമമാക്കാൻ ഓൺലൈൻ നിരീക്ഷണ സംവിധാനം ആരംഭിക്കാൻ കർണാടക ആർടിസി. ആദ്യഘട്ടം 21നു പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. കർണാടക ആർടിസി ലാഭകരമാക്കാൻ ശ്രീനിവാസ് മൂർത്തി കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്മാർട്ട് ഗവേ ണൻസ് പദ്ധതി വ്യാപകമാക്കുന്നത്. സംസ്ഥാനത്തെ 15 ഡിവിഷനുക ളിലായുള്ള 83 ഡിപ്പോകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനോപ്പം ബസ് സർവീസുകൾ, ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രങ്ങൾ (ഇടിഎം), പ്രതിദിന വരുമാനം എന്നിവ പുതിയ സംവിധാനത്തിന്റെ കീഴിൽ വരും. ബസുകൾ അപകടത്തിൽപെടുന്നതു ഒഴിവാക്കാനും കൃത്യമായ പരിപാലനം, യാത്രക്കാരോടുള്ള ജീവനക്കാരുടെ പെരുമാറ്റം എന്നിവ മെച്ചപ്പെടുത്താനും പുതിയ സംവിധാനത്തിലൂടെ…

Read More

കർണാടക ആർ.ടി.സി പമ്പ സർവീസ് ബുക്കിംഗ് തുടങ്ങി; ഇത്തവണയും പമ്പ സർവീസില്ലാതെ കേരള ആർ.ടി.സി

ബെംഗളൂരു: കർണാടക ആർ ടി സിയുടെ ബെംഗളൂരു – പമ്പ സർവീസ് ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണം. ഡിസംബർ ഒന്ന് മുതൽ മകര വിളക്ക് വരെ പ്രതിദിനം 2 സർവീസുകളാണ് കർണാടക ആർ ടി സി നടത്തുന്നത്. മൈസൂര്,ബത്തേരി,കോഴിക്കോട്,തൃശൂർ,കോട്ടയം എരുമേലി വഴിയാണ് സർവീസുകൾ. തിരക്കുള്ള ദിവസങ്ങളിൽ ഒരു അധിക സർവീസ് കൂടി നടത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള കർണാടക ആർ ടി സി ലൈയ്സണ് ഓഫീസർ ജി പ്രശാന്ത് അറിയിച്ചു. കേരള ആർ ടി സിക്ക് ഇത്തവണയും ബംഗളുരുവിൽ നിന്ന് ശബരിമല പമ്പ സർവീസില്ല. ചെന്നൈ,…

Read More
Click Here to Follow Us