സംസ്ഥാന ആർടിസി ബസ് സർവീസുകൾ കാര്യക്ഷമമാക്കാൻ ഓൺലൈൻ നിരീക്ഷണ സംവിധാനം എത്തുന്നു

ബെംഗളൂരു: ബസ് സർവീസുകൾ കാര്യക്ഷമമാക്കാൻ ഓൺലൈൻ നിരീക്ഷണ സംവിധാനം ആരംഭിക്കാൻ കർണാടക ആർടിസി. ആദ്യഘട്ടം 21നു പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും.

കർണാടക ആർടിസി ലാഭകരമാക്കാൻ ശ്രീനിവാസ് മൂർത്തി കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്മാർട്ട് ഗവേ ണൻസ് പദ്ധതി വ്യാപകമാക്കുന്നത്. സംസ്ഥാനത്തെ 15 ഡിവിഷനുക ളിലായുള്ള 83 ഡിപ്പോകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനോപ്പം ബസ് സർവീസുകൾ, ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രങ്ങൾ (ഇടിഎം), പ്രതിദിന വരുമാനം എന്നിവ പുതിയ സംവിധാനത്തിന്റെ കീഴിൽ വരും.

  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം

ബസുകൾ അപകടത്തിൽപെടുന്നതു ഒഴിവാക്കാനും കൃത്യമായ പരിപാലനം, യാത്രക്കാരോടുള്ള ജീവനക്കാരുടെ പെരുമാറ്റം എന്നിവ മെച്ചപ്പെടുത്താനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts