പി.കെ രാഘവൻ മെമ്മോറിയൽ ഇംഗ്ലീഷ് സാഹിത്യ പുരസ്കാരം സമ്മാനിച്ചു

ബാംഗ്ലൂർ: അക്ഷര നഗരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പരസ്പരം വായനക്കൂട്ടം ഏർപ്പെടുത്തിയ, ഈ വർഷത്തെ പി കെ രാഘവൻ മെമ്മോറിയൽ ഇംഗ്ലീഷ് സാഹിത്യ പുരസ്കാരം ശ്രീകല പി വിജയൻ, പ്രശസ്ത സാഹിത്യകാരൻ ഡോ.ജേക്കബ് സാംസണിൽ നിന്ന് ഏറ്റുവാങ്ങി.

കോട്ടയം പബ്ലിക് ലൈബ്രറിയിൽ വച്ച് നടന്ന പരസ്പരം വായനക്കൂട്ടത്തിന്റെ പത്തൊമ്പതാമത് വാർഷിക സമ്മേളനത്തിൽ വച്ചാണ് പുരസ്കാരം വിതരണം ചെയ്തത്.

  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും

ചടങ്ങിൽ സംസ്കൃത സർവകലാശാല മുൻ പി.വി.സി ഡോ.എസ്.രാജശേഖരൻ , ചലചിത്ര സംവിധായകൻ പി.ആർ. ഹരിലാൽ, ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, പരസ്പരം മാസിക ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് എന്നിവർ സന്നിഹിതരായിരുന്നു.

മൃദുല എന്ന പുസ്തകത്തിന് ആണ് അവാർഡ് ലഭിച്ചത്. സൗന്ദര്യ സെൻട്രൽ സ്‌കൂളിന്റെ അക്കാദമിക് ഇൻചാർജ്ജ് ആണ്.എഡിറ്റർ,translator എന്നിങ്ങനെ പല മേഖലയിലും ശ്രീകല കഴിവ് തെളിയിച്ചിട്ടുണ്ട് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം
[masterslider id="10"]

Related posts