ലൈംഗികാരോപണം; പ്രജ്വൽ രേവണ്ണയെ ജെഡിഎസിൽ നിന്ന് സസ്പെൻഡ് ചെയ്തു

prajwal

ബെംഗളൂരു: അശ്ലീല വീഡിയോ വിവാദവും പീഡന പരാതിയും ഉയർന്നതിനു പിന്നാലെ ജെ.ഡി.എസ്. എം.പി.യും ഹാസൻ ലോക്‌സഭാ മണ്ഡലം സ്ഥാനാർഥിയുമായ പ്രജ്ജ്വല്‍ രേവണ്ണയെ പാർട്ടിയില്‍നിന്ന് സസ്പെൻഡ് ചെയ്തു.

അന്വേഷണം പൂർത്തിയാകുന്നത് വരെ പ്രജ്വൽ രേവണ്ണയെ സസ്‌പെൻഡ് ചെയ്യുമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമി പറഞ്ഞു.

  ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം

ഇന്ന് ഹുബ്ബള്ളിയിൽ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

കേസ് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ എസ്ഐടി രൂപീകരിച്ച സാഹചര്യത്തിൽ, റിപ്പോർട്ട് വരുന്നതുവരെ പ്രജ്വലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനും കേസിൽ ശിക്ഷിക്കപ്പെട്ടാൽ പുറത്താക്കാനും കമ്മിറ്റി തീരുമാനിച്ചു.

പ്രജ്വലിനെ പാർട്ടി സംരക്ഷിക്കില്ലെന്നും എസ്ഐടി അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നും മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts