കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി

കണ്ണൂർ: പരിയാരം പിലാത്തറ കോ ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തി. മുൻഭാഗം പൂർണമായും തകർന്ന നിലയിലുള്ള കാറിനുള്ളിൽ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ, സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ കാറിന് സമീപത്തായി വലിച്ചുവാരിയിട്ട നിലയിലാണ്.

ചൊവ്വാഴ്ച രാവിലെ പ്രദേശത്ത് നടക്കാനിറങ്ങിയ നാട്ടുകാരാണ് ഒഴിഞ്ഞ സ്ഥലത്ത് അസ്വാഭാവികമായ രീതിയിൽ കാർ കിടക്കുന്നത് കണ്ടത്. സംശയം തോന്നി അടുത്തുചെന്നു പരിശോധിച്ചപ്പോഴാണ് കാറിന്റെ മുൻഭാഗം തകർന്ന നിലയിലും ഉള്ളിൽ രക്തക്കറയും കണ്ടെത്തിയത്. കാറിന് പുറത്ത് വസ്ത്രങ്ങളും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പരിയാരം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കാർ അപകടത്തിൽപ്പെട്ടതാണോ അതോ മറ്റെന്തെങ്കിലും അക്രമങ്ങൾ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കാറിനുള്ളിൽ ഉണ്ടായിരുന്നത് ആരാണെന്നതിനെക്കുറിച്ചും വാഹനത്തിന്റെ ഉടമസ്ഥനെക്കുറിച്ചും പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
[masterslider id="10"]

Related posts