കർണാടക ആർ.ടി.സി പമ്പ സർവീസ് ബുക്കിംഗ് തുടങ്ങി; ഇത്തവണയും പമ്പ സർവീസില്ലാതെ കേരള ആർ.ടി.സി

ബെംഗളൂരു: കർണാടക ആർ ടി സിയുടെ ബെംഗളൂരു – പമ്പ സർവീസ് ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണം. ഡിസംബർ ഒന്ന് മുതൽ മകര വിളക്ക് വരെ പ്രതിദിനം 2 സർവീസുകളാണ് കർണാടക ആർ ടി സി നടത്തുന്നത്.

മൈസൂര്,ബത്തേരി,കോഴിക്കോട്,തൃശൂർ,കോട്ടയം എരുമേലി വഴിയാണ് സർവീസുകൾ. തിരക്കുള്ള ദിവസങ്ങളിൽ ഒരു അധിക സർവീസ് കൂടി നടത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള കർണാടക ആർ ടി സി ലൈയ്സണ് ഓഫീസർ ജി പ്രശാന്ത് അറിയിച്ചു.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

കേരള ആർ ടി സിക്ക് ഇത്തവണയും ബംഗളുരുവിൽ നിന്ന് ശബരിമല പമ്പ സർവീസില്ല. ചെന്നൈ, മധുര, തിരുന്നൽവേലി, കോയമ്പത്തൂർ, എന്നിവിടങ്ങളിൽ നിന്ന് പമ്പ സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചെങ്കിലും ബെംഗളൂരുവിൽ നിന്ന് സർവീസ് ഉണ്ടാകില്ലെന്നാണ് അധികൃതരുടെ വിശദീകരണം. നേരത്തെ ഉണ്ടായിരുന്ന സർവീസ് കോവിഡിനെ തുടർന്ന് 2 വർഷമായി നിലച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്
[masterslider id="10"]

Related posts