മുഖ്യമന്ത്രിയുടെ പി.എ ഹണിട്രാപ്പില്‍; ഔദ്യോഗിക രേഖകള്‍ ചോര്‍ന്നതായി പരാതി

ബെംഗളൂരു: സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പേഴ്സനല്‍ അസിസ്റ്റന്‍റ് ഹരീഷ് ഹണിട്രാപ്പില്‍ കുടുങ്ങിയാതായി റിപ്പോർട്ട്. ഹരീഷിൽ നിന്നും ഔദ്യോഗിക രേഖകള്‍ ചോര്‍ത്തിയതായി കാണിച്ചു കൊണ്ട് ജന്മഭൂമി ഫൗണ്ടേഷന്‍ പ്രസിഡന്‍റ് നടരാജ ശര്‍മ വിധാന്‍ സൗധ പൊലീസിന് പരാതി നൽകി. നിയമസഭ മന്ദിരം കേന്ദ്രീകരിച്ച്‌ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടക്കുന്നതായും പരാതിയില്‍ സൂചിപ്പിച്ചട്ടുണ്ട്.

  കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?

വിധാന്‍ സൗധയിലെ ഗ്രൂപ് ഡി ജീവനക്കാരിയെ ഉപയോഗിച്ച്‌ ഹരീഷിനെ വശീകരിക്കുകയും ശേഷം വിഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഈ വിഡിയോകൾ ഉപയോഗിച്ച് ഹരീഷിനെ ഭീഷണിപ്പെടുത്തിയാണ് രേഖകള്‍ ചോര്‍ത്തിയത്. ഗ്രൂപ് ഡി ജീവനക്കാരിയായ യുവതിക്ക് കനക്പുര റോഡില്‍ കോടിക്കണക്കിനു രൂപയുടെ സ്വത്താണ് ഹരീഷ് വാങ്ങി നല്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി ഒപ്പിട്ട ഫയലുകളാണ് പ്രധാനമായും ചോര്‍ത്തിയതെന്നുമാണ് നടരാജ ശര്‍മ നൽകിയ പരാതിയില്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!
[masterslider id="10"]

Related posts