ഒന്നും വിട്ടുപറയാതെ “റിബല്‍ സ്റ്റാര്‍”;കോണ്‍ഗ്രസ്‌ നേതൃത്വത്തിന് ആശങ്ക.

ബെംഗളൂരു : സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടും നടൻ അംബരീഷ് മൗനം തുടരുന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പം. തന്റെ വിശ്വസ്തർക്കു സീറ്റ് നൽകാത്തതിനെ തുടർന്നാണ് ഇടഞ്ഞുനിൽക്കുന്നതെന്ന അഭ്യൂഹത്തെ തുടർന്ന്, അനുനയിപ്പിക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്. എംഎൽഎയും മുൻമന്ത്രിയുമായ അംബരീഷിന് ഇത്തവണയും മണ്ഡ്യ സീറ്റാണ് നൽകിയത്.

  മെട്രോ മാതൃകയിൽ ബി.എം.ടി.സി ബസുകളിൽ ക്യു.ആർ കോഡ് ടിക്കറ്റിംഗ്

സീറ്റ് പ്രഖ്യാപിക്കും മുൻപ് അറിയിച്ചില്ലെന്നും തനിക്കു പുറമെ മൂന്നു വിശ്വസ്തർക്കും കൂടി സീറ്റ് വേണമെന്ന ആവശ്യം നിരസിച്ചെന്നതുമാണു പരിഭവത്തിനു കാരണമെന്നാണു റിപ്പോർട്ട്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു ദിവസങ്ങളായിട്ടും മൗനം തുടരുന്നതു മണ്ഡ്യയിലെ കോൺഗ്രസ് പ്രവർത്തകരെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. അതേസമയം കന്നഡ സിനിമ ഷൂട്ടിങ് തിരക്കിലായതാണ് അംബരീഷ് പ്രതികരിക്കാത്തതെന്നു പ്രവർത്തകരിൽ ചിലർ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു രാഹുൽഗാന്ധി മണ്ഡ്യയിൽ എത്തിയപ്പോഴും അംബരീഷിന്റെ അസാന്നിധ്യം പ്രകടമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
[masterslider id="10"]

Related posts