സർക്കാർ ആവശ്യത്തിനായി സ്ഥലം ഏറ്റെടുത്തുള്ള വിജ്ഞാപനം നിയമവിരുദ്ധമായി റദ്ദാക്കി സ്വകാര്യവ്യക്തിക്ക് നൽകിയെന്ന പരാതിയില്‍ നേരിട്ട് ഹാജരാകേണ്ട എന്ന് കുമാരസ്വാമിയോട് ഹൈക്കോടതി.

ബെംഗളൂരു: ഭൂമി അഴിമതിക്കേസിൽ പ്രത്യേക കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ നാലാഴ്ചത്തേക്ക് ഒഴിവാക്കികൊണ്ട് കർണാടക ഹൈക്കോടതി ഉത്തരവിട്ടു.

സർക്കാർ ആവശ്യത്തിനായി സ്ഥലം ഏറ്റെടുത്തുള്ള വിജ്ഞാപനം നിയമവിരുദ്ധമായി റദ്ദാക്കി സ്വകാര്യവ്യക്തിക്ക് നൽകിയെന്നാണ് പരാതി.

ഇതിൽ ഒക്‌ടോബർ നാലിന് നേരിട്ട് ഹാജരാകണമെന്ന് ജനപ്രതിനിധികൾക്കെതിരേയുള്ള കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു.

  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

ഇതിനെതിരെയാണ് കുമാരസ്വാമി കർണാടക ഹൈക്കോടതിയെ സമീപിച്ചത്. 2007-ൽ മുഖ്യമന്ത്രിയായിരിക്കെയാണ് കുമാരസ്വാമി വിജ്ഞാപനം റദ്ദാക്കിയത്.

പൊതുപ്രവർത്തകനായ മഹാദേവ സ്വാമിയാണ് പരാതി നൽകിയത്. പാർപ്പിട ലേഔട്ടിനായി സ്ഥലം ഏറ്റെടുത്തുള്ള ബെംഗളൂരു വികസന അതോറിറ്റിയുടെ വിജ്ഞാപനം റദ്ദാക്കി സ്വകാര്യ വ്യക്തിക്ക് നൽകിയെന്നാണ് പരാതി.

സ്ഥലം ഏറ്റെടുത്തുള്ള ബെംഗളൂരു വികസന അതോറിറ്റിയുടെ വിജ്ഞാപനം റദ്ദാക്കി സ്വകാര്യ വ്യക്തിക്ക് നൽകിയെന്നാണ് പരാതി. സ്ഥലം സ്വന്തമാക്കിയ വ്യക്തി മറിച്ചുവിറ്റ് കോടിക്കണക്കിന് രൂപ നേടിയെന്നും പരാതിയിൽ ആരോപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ
[masterslider id="10"]

Related posts