ഇലക്ഷന്‍ അടുത്തതോടെ ചെക്ക് പോസ്റ്റുകളിലടക്കം പരിശോധന കര്‍ശനമാക്കി ബെംഗലൂരു പോലീസ് ..

ബെംഗലൂരു : അങ്കത്തട്ടിലെ പോര് മുറുകുന്ന സാഹചര്യത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ വ്യാപകമായ പരിശോധനകളാണ് ബെംഗലൂരു പോലീസ് സ്വീകരിച്ചിരുന്നത് ..ബാംഗ്ലൂര്‍ ,മൈസൂര്‍ ,തമിഴ്നാട് അതിര്‍ത്തികളിലടക്കം പുതുതായി ഇരുപതോളം ചെക്ക് പോസ്റ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത് .. വ്യാപകമായ നിരീക്ഷണവും തുടരുന്നു ….ഇലക്ഷന്‍ അതോറിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ച് പണമോ ,പാരിതോഷികമോ നല്‍കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ഇത്തരക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാനാണ് ഉത്തരവ് …
 
കേരള കര്‍ണ്ണാടക അതിര്‍ത്തികളിലും പോലീസ് പരിശോധന വ്യപകമാക്കിയിട്ടുണ്ട് …അതേസമയം ഇത്തരത്തിലുള്ള പരിശോധന ട്രാഫിക്ക് കുരുക്കിലേക്ക് നയിക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങളുടെ സമയ ക്രമീകരണം പോലീസിനു വെല്ലുവിളിയാവുന്നുമുണ്ട് …അടുത്ത ദിവസങ്ങളില്‍ ഹൈവേകളില്‍ വാഹനങ്ങളുടെ സ്പീഡ് ലിമിറ്റ് താല്‍ക്കാലികമായി നിജപ്പെടുത്തിയിട്ടുണ്ട് …പരിശോധനകളോട് പൊതുജനം സഹകരിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം
[masterslider id="10"]

Related posts