ലൈംഗിക പീഡനക്കേസിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ, ആക്ടിവിസ്റ്റ് അറസ്റ്റിൽ

ബെംഗളൂരു : അഭിഭാഷകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉർവ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്യുകയും വനിതാ ആക്ടിവിസ്റ്റിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.അഡ്വക്കേറ്റ് കെഎസ്എൻ രാജേഷ് ഉൾപ്പെട്ട സംഭവം നിഷേധിക്കുന്ന രേഖയിൽ ഒപ്പിടാൻ ഇരയുടെ സുഹൃത്തിനെ നിർബന്ധിച്ച കേസിലാണ് ആക്ടിവിസ്റ്റ് പവിത്ര ആചാര്യ (33) യെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.കുറ്റാരോപിതനായ ലോകായുക്തയുടെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായ അഭിഭാഷകൻ ഒളിവിലാണ്.

  ഭാര്യ പിണങ്ങിപ്പോയി, ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണിയുമായി യുവാവ്

എസിപി (സെൻട്രൽ സബ് ഡിവിഷൻ) പി എ ഹെഗ്‌ഡെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ വ്യാഴാഴ്ച ഉർവ സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ശ്രീകലയ്ക്കും ഹെഡ് കോൺസ്റ്റബിൾ പ്രമോദിനുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ഇവർക്കെതിരെ അന്വേഷത്തിന് ഉത്തരവിട്ടു.

അശോക് നഗർ മഹിളാ വേദികെ പ്രസിഡന്റ് പവിത്ര, ഇരയുടെ സുഹൃത്തിനെ ഉർവ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും സുഹൃത്ത് ഉൾപ്പെട്ട സംഭവം നിഷേധിക്കാൻ ഒരു രേഖയിൽ ഒപ്പിടാൻ നിർബന്ധിച്ചതായും ഇന്റേണിന്റെ സുഹൃത്ത് പരാതി നല്കിട്ടുണ്ടെന്ന് കമ്മീഷണർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീന്യ ഫ്ലൈഓവർ ഇന്ന് മുതൽ അടയ്ക്കും; ബെംഗളൂരുവിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യത; ബദൽ പാതകൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ
[masterslider id="10"]

Related posts

Click Here to Follow Us