അനിശ്ചിതകാലസമരത്തിനൊരുങ്ങി സംസ്ഥാന ആർ.ടി.സി. ജീവനക്കാർ

ബെംഗളൂരു: ശമ്പളവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കർണാടക ആർ.ടി.സി. ജീവനക്കാർ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുളള ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് സംഘടനയുടെ തീരുമാനം. ബെംഗളൂരുവിലെ ഫ്രീഡംപാർക്കിൽ മാർച്ച് ഒന്നിന് സമരത്തിന് തുടക്കമാകുമെന്ന് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് ലീഗ് (കെ.എസ്.ആർ.ടി.ഇ.എൽ.) അറിയിച്ചു.

  അപ്പാർട്ട്‌മെന്റിന്റെ 18-ാം നിലയിൽ നിന്ന് വീണ് വയോധികൻ മരിച്ചു

2020 ഡിസംബറിൽ സംസ്ഥാനവ്യാപകമായി കർണാടക ആർ.ടി.സി. ജീവനക്കാർ പണിമുടക്കിയതിനു പിന്നാലെ ജീവനക്കാരെ ആറാം ശമ്പളക്കമ്മിഷന്റെ പരിധിയിൽകൊണ്ടുവരാമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, രണ്ടുവർഷം പിന്നിട്ടിട്ടും ഇക്കാര്യത്തിൽ നടപടിയുണ്ടായില്ല. അന്ന് സമരത്തിൽ പങ്കെടുത്ത ജീവനക്കാരെയും കുടുംബാംഗങ്ങളെയും കള്ളക്കേസിൽപ്പെടുത്തുന്നതായും സംഘടന ആരോപിച്ചു.

വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റിലും കർണാടക ആർ.ടി.സി. ജീവനക്കാർക്കുവേണ്ടിയുള്ള പ്രഖ്യാപനങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിലാണ് വീണ്ടും പ്രതിഷേധിക്കാനുള്ള തീരുമാനമെടുത്തതെന്ന് കെ.എസ്.ആർ.ടി.ഇ.എൽ. ജനറൽ സെക്രട്ടറി ഡി. വെങ്കിടേഷ് മൂർത്തി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പകലും രാത്രിയും സിലിണ്ടർ മോഷണം: ജാഗ്രതയിൽ നാട്ടുകാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
[masterslider id="10"]

Related posts