ബജറ്റിൽ രാമക്ഷേത്രം പ്രഖ്യാപനം ജനങ്ങൾക്ക് വേണ്ടി രാഷ്ട്രീയമല്ലെന്ന്; കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാമനഗര ജില്ലയിൽ ‘ഗംഭീരമായ’ രാമക്ഷേത്രം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത് ജനങ്ങളുടെ ആഗ്രഹപ്രകാരമാണെന്നും രാഷ്ട്രീയ കാരണങ്ങളാലല്ലെന്നും അവകാശപ്പെട്ടു. ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ച അദ്ദേഹം, രാമദേവര ബേട്ടയിൽ തീർച്ചയായും ക്ഷേത്രം ഉയരുമെന്ന് ഉറപ്പിച്ചു പറഞ്ഞു.

“കോൺഗ്രസിനെയോ ജെഡിഎസ്സിനെയോ ബി ജെ പിയെയോ മനസ്സിൽ വെച്ചുകൊണ്ട് രാമക്ഷേത്രം പ്രഖ്യാപിച്ചില്ല. ഈ പ്രദേശത്ത് ചരിത്രപരമായ അടയാളങ്ങളുണ്ട്. ചരിത്രപ്രസിദ്ധമായ രാമദേവര ബേട്ടയും പ്രദേശത്ത് ഒരു പഴയ രാമമന്ദിരവുമുണ്ട്. വളരെക്കാലമായി, അവിടെ ഒരു പുതിയ രാമ മന്ദിരം നിർമ്മിക്കപ്പെടണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും ഒരു ചോദ്യത്തിന് മറുപടിയായി ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാവരുടെയും സഹകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പദ്ധതിയെ ആരും എതിർക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

  ഗ്രീനിലും പർപ്പിളിലും മിനിറ്റുകൾക്കുള്ളിൽ ട്രെയിൻ, യെല്ലോ ലൈനിൽ മാത്രം 14 മിനിറ്റ് കാത്തിരിപ്പ്; യാത്രക്കാർ രോഷത്തിൽ

ഉത്തർപ്രദേശിലെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയിലാണ് രാമക്ഷേത്രം നിർമിക്കാൻ നിർദേശിച്ചിരിക്കുന്നത്. രാമദേവര ബേട്ടയിൽ ക്ഷേത്രം പണിയാൻ വികസന സമിതി രൂപീകരിക്കണമെന്നും രാമദേവര ബേട്ടയെ ദക്ഷിണേന്ത്യയിലെ അയോധ്യയായി വികസിപ്പിക്കണമെന്നും രാമനഗര ജില്ലാ ചുമതലയുള്ള മന്ത്രി സി എൻ അശ്വത് നാരായൺ മുഖ്യമന്ത്രി ബൊമ്മൈയോട് ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലോട്ടറി അടിച്ചെന്ന' വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ
[masterslider id="10"]

Related posts