ബെംഗളൂരു: ബെംഗളൂരു കെആർ മാർക്കറ്റ് സമുച്ചയത്തിൽ തനിച്ചു അലഞ്ഞുതിരിയുകയായിരുന്ന നാലു വയസ്സുകാരിയെ പൂക്കച്ചവടക്കാരിയായ പൂജാരി റോസി (48) കണ്ടെത്തി പൊലീസിലേൽപ്പിച്ചു. ഓഗസ്റ്റ് 27-ന് വൈകുന്നേരം ഏഴു മണിയോടെയാണ് കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ ബോധപൂർവം ഉപേക്ഷിച്ചു കടന്നുകളഞ്ഞതാണെന്ന സംശയത്തെ തുടർന്ന് സെപ്റ്റംബർ 11-ന് സിറ്റി മാർക്കറ്റ് പൊലീസിൽ റോസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. മാർക്കറ്റിനുള്ളിൽ വെച്ച് കണ്ടപ്പോൾ കുട്ടി ചായ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മാതാപിതാക്കൾ കൂടെയുണ്ടായിരുന്നതായി കുട്ടി പറഞ്ഞെങ്കിലും അവർ എവിടെയാണെന്ന് വ്യക്തമാക്കാൻ കുട്ടിക്കായില്ല. തുടർന്ന് മാർക്കറ്റിന്റെ സമീപപ്രദേശങ്ങളിൽ…
Read MoreDay: 17 September 2026
ഡെലിവറി ബോയിയോട് ക്ഷമ ചോദിച്ചു; ഉപഭോക്താവിന് പുത്തൻ സ്കോഡ കാർ സമ്മാനിച്ച് ഡെലിവറി ബോയ്
നമ്മൾ ചെയ്യുന്ന ചെറിയ ദയയുള്ള പ്രവൃത്തികൾ ചിലപ്പോൾ ജീവിതത്തിൽ വലിയ മാറ്റങ്ങളും സർപ്രൈസുകളും കൊണ്ടുവരാറുണ്ട്. തന്നോട് മാന്യമായി പെരുമാറുകയും ക്ഷമ ചോദിക്കുകയും ചെയ്ത ഉപഭോക്താവിന് വിലകൂടിയ സ്കോഡ കാർ സമ്മാനമായി നൽകി സർപ്രൈസ് നൽകിയിരിക്കുകയാണ് 26-കാരനായ യുവ കോടീശ്വരൻ രുദ്ര ബാനർജി. തുറമുഖ ബിസിനസ് മേഖലയിൽ സ്വന്തമായി ആയിരത്തോളം ട്രെയിലറുകളുള്ള പ്രമുഖ സംരംഭകനായ രുദ്ര ബാനർജിയുടെ ഈ വേറിട്ട പ്രവർത്തനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. ഡെലിവറി ബോയാകാൻ കോടീശ്വരന്റെ വേറിട്ട തീരുമാനം ദൈനംദിന ആഡംബര ജീവിതത്തിൽ നിന്ന് മാറി സാധാരണക്കാരായ തൊഴിലാളികൾ…
Read Moreഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര: നാളെ ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം
ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രകൾ പ്രമാണിച്ച് സെപ്റ്റംബർ 18-ന് ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ പോലീസ് ശക്തമായ ഗതാഗത നിയന്ത്രണങ്ങളും റോഡ് വഴിതിരിച്ചുവിടലുകളും ഏർപ്പെടുത്തി. നഗരത്തിലെ പ്രധാന പാതകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ട്രാഫിക് പോലീസിന്റെ ഈ നടപടി. ബാനസവാടി ട്രാഫിക് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ രാവിലെ 11 മണി മുതൽ രാത്രി 10 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ലിംഗരാജപുരം, ബാനസവാടി മെയിൻ റോഡ് വഴി ഹലാസൂരു തടാകത്തിലേക്ക് പോകുന്ന റോഡുകളിൽ ഗതാഗതം തടയും. കൂടാതെ ഹെന്നൂർ ബ്രഡ്ജ്, നെഹ്‌റു റോഡ്, ഉല്ലാസപ്പ…
Read Moreഗണേശോത്സവം: പൊതു പവലിയനുകൾക്ക് താൽക്കാലിക വൈദ്യുതി കണക്ഷൻ നൽകാൻ കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി ബെസ്കോം
ബെംഗളൂരു: ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ പൊതു പവലിയനുകളിലേക്ക് താൽക്കാലിക വൈദ്യുതി കണക്ഷനുകൾ നൽകുന്നതിനായി ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) നിർണ്ണായക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഉറപ്പാക്കിയ ശേഷം മാത്രമേ ഉദ്യോഗസ്ഥർ പവലിയൻ സ്ഥലങ്ങളിൽ പരിശോധന നടത്താവൂ എന്ന് കമ്പനി നിർദ്ദേശിച്ചു. പവലിയനുകളിലെ വയറിംഗ് പൂർണ്ണമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ളതായിരിക്കണം. അപകടങ്ങൾ ഒഴിവാക്കുന്നതിനായി വൈദ്യുതി കണക്ഷൻ നൽകുന്നതിന് മുൻപായി എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ നിർബന്ധമായും സ്ഥാപിക്കണം. കൂടാതെ, ഗണേശ വിഗ്രഹ…
Read Moreബെംഗളൂരുവിൽ പുതിയ ട്രെൻഡ്; പങ്കാളിയേക്കാൾ പ്രിയം ചാറ്റ്‌ബോട്ടിനോട്? ലൈംഗിക സംശയങ്ങൾക്ക് ഉത്തരം തേടി എ.ഐക്ക് മുന്നിൽ
ബെംഗളൂരു : പങ്കാളിയോടോ സുഹൃത്തുക്കളോടോ ഡോക്ടർമാരോടോ തുറന്നുപറയാൻ മടിക്കുന്ന ലൈംഗികവും വ്യക്തിപരവുമായ സംശയങ്ങൾക്ക് ഉത്തരം തേടി ബംഗളൂരുവിൽ പ്രായപൂർത്തിയായ ഭൂരിഭാഗം പേരും നിർമ്മിതബുദ്ധിയെ (AI) ആശ്രയിക്കുന്നതായി റിപ്പോർട്ട്. ലൈംഗികാരോഗ്യം, ബന്ധങ്ങളിലെ അടുപ്പം, ലൈംഗിക വിദ്യാഭ്യാസം എന്നിവയ്ക്കായി ആളുകൾ എ.ഐ ചാറ്റ്‌ബോട്ടുകളിലേക്ക് തിരിയുന്നത് ബംഗളൂരുവിൽ പുതിയ രീതിയായി മാറുകയാണെന്ന് ഡോക്ടർമാരും മനശാസ്ത്രജ്ഞരും ചൂണ്ടിക്കാണിക്കുന്നു. ഗ്ലീഡൻ-ഐപ്സോസ് (Gleeden-IPSOS) നടത്തിയ സർവേ പ്രകാരം, ബംഗളൂരുവിൽ നിന്നുള്ള സർവേ പങ്കാളികളിൽ 77 ശതമാനം പേരും ലൈംഗികാരോഗ്യ സംശയങ്ങൾക്ക് എ.ഐയെ ആശ്രയിക്കാൻ താല്പര്യപ്പെടുന്നവരാണ്. ലൈംഗിക അടുപ്പം മെച്ചപ്പെടുത്താൻ എ.ഐ ഉപയോഗിക്കുമെന്ന് 75…
Read Moreകെംപെഗൗഡ വിമാനത്താവളത്തിൽ പ്രത്യേക സഹായ കേന്ദ്രം തുറന്നു; ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും ഇനി യാത്ര സുഗമമാകും
ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIA) ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും ഗർഭിണികൾക്കും തനിയെ യാത്ര ചെയ്യുന്ന കുട്ടികൾക്കും ഉൾപ്പെടെ പ്രത്യേക പരിചരണം ആവശ്യമുള്ള യാത്രക്കാർക്കായി ടെർമിനൽ 1-ൽ ‘സ്പെഷ്യൽ അസിസ്റ്റൻസ് സോൺ’ പ്രവർത്തനം ആരംഭിച്ചു. വിമാനത്താവളത്തിൽ കൂടുതൽ സഹായം ആവശ്യമുള്ളവർക്ക് യാത്ര അനായാസമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. സെക്യൂരിറ്റി പരിശോധനയ്ക്ക് മുൻപായി സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രത്തിലേക്ക് പ്രയോറിറ്റി ഗേറ്റ് 5A വഴി പ്രവേശിക്കാം. ചെക്ക്-ഇൻ, ലഗേജ് സഹായം, വിശ്രമമുറി എന്നിവയെല്ലാം ഒരു കുടക്കീഴിൽ ഏകോപിപ്പിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. യാത്രക്കാർക്കായി…
Read Moreരണ്ടാം ഭാര്യയുടെ മക്കൾക്ക് പിതാവിന്റെ സ്വത്തിൽ അവകാശമുണ്ടോ ?; നിർണ്ണായക കോടതി വിധി ഇങ്ങനെ
പിതാവിന്റെ സ്വത്തിൽ രണ്ടാം ഭാര്യയുടെ മക്കൾക്ക് അവകാശമുണ്ടോ എന്ന കാര്യത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന സംശയങ്ങൾക്കും തർക്കങ്ങൾക്കും വഴിത്തിരിവാകുന്ന നിർണ്ണായക വിധിയുമായി കോടതി. ഗുജറാത്തിലെ സൂറത്തിൽ ഉയർന്നുവന്ന പ്രമുഖ സ്വത്ത് തർക്ക കേസിലാണ് രണ്ടാം ഭാര്യയിലെ കുട്ടികൾക്ക് പിതാവിന്റെ സ്വത്തിലുള്ള അവകാശം നഷ്ടമായത്. രേഖകളുടെയും നിയമപരമായ തെളിവുകളുടെയും അഭാവമാണ് കേസിൽ നിർണ്ണായകമായത്. ആദ്യ ഭാര്യയ്ക്ക് സ്വത്തിന്റെ പൂർണ്ണ ഉടമസ്ഥാവകാശം നൽകിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്. തർക്കത്തിന് വഴിതെളിച്ച കുടുംബ പശ്ചാത്തലം സൂറത്ത് സ്വദേശിയായ ചമൻഭായിയുടെ ആദ്യ ഭാര്യ രത്തൻബെൻ ആയിരുന്നു. പിന്നീട് ഇദ്ദേഹം സുമൻബെൻ എന്ന സ്ത്രീയെ…
Read Moreമുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവും 31 ലക്ഷം രൂപ പിഴയും
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവും 31 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം വിജിലൻസ് കോടതിയുടേതാണ് ചരിത്രപ്രധാനമായ ഈ വിധി. ശിക്ഷ വിധിച്ചതിനെ തുടർന്ന് തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. പിഴയൊടുക്കിയില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടിവരും. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന സംസ്ഥാനത്തെ ആദ്യത്തെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തച്ചങ്കരി. ഉന്നത പദവികൾ ദുരുപയോഗം ചെയ്തുവെന്ന് കോടതി സംസ്ഥാന പൊലീസിലെ ഏറ്റവും ഉന്നത പദവികൾ വഹിച്ച വ്യക്തിയായതിനാൽ ശിക്ഷാ ഇളവിന് തച്ചങ്കരിക്ക്…
Read Moreപ്രണയ റീലുകളിൽ പ്രസിദ്ധനായ സമൂഹമാധ്യമങ്ങളിലെ അമ്പിളി; പോക്സോ കേസിൽ റിമാൻഡിൽ
വടക്കാഞ്ചേരി പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്. പീഡനത്തിന് ഇരയായ പെൺകുട്ടി പൊലീസിൽ പരാതി നൽകിയതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി. എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ സേലത്തു നിന്നാണു പ്രതിയെ പിടികൂടിയത്.
Read Moreതെരുവുനായ ശല്യം പരിഹരിക്കുന്നതിൽ നടപടിയില്ല; ഓഫീസിനുള്ളിൽ തെരുവുനായ്ക്കളെ തുറന്നുവിട്ട് വേറിട്ട പ്രതിഷേധം
തെരുവുനായ ശല്യം പരിഹരിക്കുന്നതിൽ അധികൃതർ കാട്ടുന്ന നിഷ്ക്രിയത്വത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി രാഷ്ട്രീയ നേതാവ്. തെരുവുനായ്ക്കളെ പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് തുറന്നുവിട്ടാണ് യുവസേന ജില്ലാ അധ്യക്ഷൻ വിക്രം രന്ധവെയും സംഘവും അധികാരികളുടെ കണ്ണുതുറപ്പിച്ചത്. നാസിക് നിഫാഡ് നഗർ പഞ്ചായത്ത് ഓഫീസിലായിരുന്നു സംഭവം. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതിനെക്കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് വിക്രം രന്ധവെയുടെ നേതൃത്വത്തിൽ പ്രദേശവാസികളും പ്രവർത്തകരും പ്രതിഷേധവുമായെത്തിയത്. ചീഫ് ഓഫീസർ ധീരജ് ഭാമ്രെയുടെ മുറിയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ, തങ്ങളോടൊപ്പം കൊണ്ടുവന്ന തെരുവുനായ്ക്കളെ ഓഫീസിനുള്ളിലേക്ക് തുറന്നുവിടുകയായിരുന്നു. നിഫാഡിലും സമീപ ഗ്രാമങ്ങളിലും തെരുവുനായ്ക്കളുടെ എണ്ണം കുത്തനെ…
Read More