പുതിയ കാര്‍ഷിക നിയമത്തിൽ പ്രതിഷേധിച്ച് റിപ്പബ്ലിക് ദിനത്തിൽ കർഷക റാലിക്ക് ആഹ്വാനം.

ബെംഗളൂരു: പുതിയ കാര്‍ഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ നടത്തിവരുന്ന കർഷക സമരത്തിന് പിന്തുണയായി റിപ്പബ്ലിക് ദിനത്തിൽ കർണാടകയിലെ കർഷക സംഘടനകൾ നഗരത്തിൽ കർഷക റാലിക്ക് ആഹ്വാനം നൽകി.

കർണാടക രാജ്യ റൈത്ത സംഘത്തിന്റെ യും ഹാസിരു സേനയുടെയും നേതാക്കൾ സംയുക്തമായി സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

ഡൽഹിയിൽ ജനുവരി 26ന് നടത്താനിരിക്കുന്ന ട്രാക്ടർ റാലിക്ക് പിന്തുണ നൽകാൻ നിലമംഗലനിന്നും ബംഗളൂരുവിലേക്ക് ട്രാക്ടർ റാലി സംഘടിപ്പിക്കും എന്നും സംഘടനയുടെ നേതാവ് കോടി ഹള്ളി ചന്ദ്രശേഖർ അറിയിച്ചു.

25000 കർഷകരും 10000 ട്രാക്ടറുകളും റാലിയിൽ പങ്കെടുക്കുമെന്നും നിലമംഗല നിന്നും യശ്വന്തപുര മല്ലേശ്വരം വഴി ഫ്രീഡം പാർക്കിലേക്ക് റാലി നടത്തുമെന്നും ആണ് അറിയിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
[masterslider id="10"]

Related posts