പീഡന ശ്രമം: പൊലീസ് കമ്മീഷണറുടെ മുന്നില്‍വെച്ച് പ്രതിയുടെ കരണത്തിട്ട് പൊട്ടിച്ച് പെണ്‍കുട്ടി

ബെംഗളൂരു: ബസില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ പൊലീസ് കമ്മീഷണറുടെ മുന്നില്‍ വെച്ച് പ്രതിയുടെ കരണത്തടിച്ച് പെണ്‍കുട്ടി.

കാസര്‍കോട് കുമ്പള സ്വദേശി ഹുസൈനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുമായി പൊലീസ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയപ്പോഴാണ് പെണ്‍കുട്ടി പ്രതിയുടെ മുഖത്തടിച്ചത്.

ബസില്‍ യാത്രചെയ്യവെ ഇയാള്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ബസിലെ യാത്രക്കാരോടും ജീവനക്കാരോടും കുട്ടി പരാതിപ്പെട്ടെങ്കിലും ആരും പ്രതികരിച്ചില്ലെന്നും പെണ്‍കുട്ടി പരാതിപ്പെട്ടു.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു കുട്ടിയുടെ പ്രതികരണം. തുടര്‍ന്ന് മംഗളൂരു പൊലീസ് കമ്മീഷണര്‍ ശശികുമാര്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. മംഗളൂരു പെര്‍ളകട്ട മുതല്‍ പമ്പ്വെല്‍ വരെയാണ് പെണ്‍കുട്ടി ബസില്‍ യാത്ര ചെയ്തത്.

പ്രതി ശല്യപ്പെടുത്തല്‍ തുര്‍ന്നതോടെ പെണ്‍കുട്ടി ഇയാളുടെ ഫോട്ടോയെടുക്കുകയായിരുന്നു. പിന്നീട് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മംഗളൂരു പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.

പ്രതിയെ പിടികൂടിയ സംഘത്തിന് മംഗളൂരു കമ്മീഷണര്‍ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. ഒരു പെണ്‍കുട്ടിക്ക് ഇത്തരം ഒരു ദുരനുഭവം ഉണ്ടായിട്ടും പ്രതികരിക്കാതിരുന്ന യാത്രക്കാര്‍ തങ്ങളുടെ ചിന്താഗതിയില്‍ മാറ്റം വരുത്തണമെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'
[masterslider id="10"]

Related posts