ഹൊസൂർ മുത്തൂറ്റ് കവർച്ചക്ക് പിന്നിൽ ആറംഗ സംഘം.

ബെംഗളൂരു: മുത്തൂറ്റ് ഫിനാന്‍സിന്‍റെ  ഹൊസൂര്‍ ശാഖയില്‍ നടന്ന കവര്‍ച്ചയുടെ പിന്നിൽ ആറംഗ സംഘം,സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി.

ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ ആറുപേരാണ് പണം കവര്‍ന്നത്.

ഇന്ന് പുലര്‍ച്ചെയാണ് മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച നടന്നത്.

മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം തോക്ക് ചൂണ്ടി ഏഴ് കോടിയുടെ സ്വര്‍ണം കവരുകയായിരുന്നു.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

96000 രൂപയും മോഷ്ടിച്ചു. മാനേജറെ ഉള്‍പ്പടെ കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷമായിരുന്നു കവര്‍ച്ച. ജീവനക്കാര്‍ക്കും മര്‍ദനമേറ്റു.

രാവിലെ സ്ഥാപനം തുറന്ന ഉടനെയായിരുന്നു കവര്‍ച്ച. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥാപനത്തില്‍ എത്തി പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts