സ്ത്രീകളുടെ പ്രശ്നങ്ങൾ ഇനി പോലീസിനോട് നേരിട്ട് പറയാം…

ബെംഗളൂരു : പോലീസ് സ്‌റ്റേഷനുകളിൽ എത്തി തങ്ങളുടെ പരാതികൾ പുരുഷ പോലീസുകാരോട് പറയേണ്ടി വരുന്ന അവസ്ഥ ഇനിയില്ല.

നഗരത്തിലെ 26 പോലീസ് സ്റ്റേഷനുകളിൽ വനിതാ ഹെൽപ്പ് ഡെസ്കുകളിൽ സ്ത്രീകൾക്കായി കൗൺസിലിങ് സൗകര്യം ആരംഭിച്ചു.

പരാതിയുമായി എത്തുന്ന വനിതകൾക്ക് കാര്യങ്ങൾ തുറന്ന് പറയാനും പരാതികൾ നൽകാനുമുള്ള സൗകര്യങ്ങൾ ഓരോ സ്റ്റേഷനിലും ഒരുക്കിയിട്ടുണ്ട്.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ആദ്യഘട്ടത്തിൽ 50 പേർക്കാണ് നിംഹാൻസിൽ പരിശീലനം നൽകിയിട്ടുള്ളത്, ഓരോ സ്റ്റേഷനിലും 2 പേർ വീതം ഉണ്ടാകും.

രാവിലെ 8 മുതൽ രാത്രി 8 മണി വരെയുള്ള ഷിഫ്റ്റിൽ ഇവർ വനിതാ പോലീസുകാർക്കൊപ്പം പ്രവർത്തിക്കും.

വിവിധ സന്നദ്ധ സംഘടനകളിൽ നിന്ന് തെരഞ്ഞെടുത്ത വരെയാണ് സ്റ്റേഷനുകളിൽ നിയോഗിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts