താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ; അവധി ദിനങ്ങളിൽ വിലക്ക്… അറിയാം വിശദാംശങ്ങൾ

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം കര്‍ശനമായി നടപ്പാക്കാനൊരുങ്ങി കോഴിക്കോട് ജില്ല ഭരണകൂടം. നവരാത്രി അവധിയോടനുബന്ധിച്ച്‌ ചുരത്തിലുണ്ടായ തിരക്കില്‍ വലിയ ഗതാഗതകുരുക്കാണ് ഉണ്ടായത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ അവധി ദിവസങ്ങളില്‍ താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഭാരമേറിയ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവധി ദിനങ്ങളില്‍ വൈകിട്ട് മൂന്ന് മുതല്‍ രാത്രി ഒമ്പതുവരെ ഭാരമേറിയ ചരക്ക് വാഹനങ്ങള്‍ അനുവദിക്കില്ല. ആറു ചക്രത്തില്‍ കൂടുതലുള്ള ടിപ്പര്‍ ലോറികള്‍, പത്ത് ചക്രത്തില്‍ കൂടുതലുള്ള ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്കാണ് അവധി ദിനങ്ങളില്‍ വൈകിട്ട്…

Read More

ബൈക്കഭ്യാസം നടത്തിയ യുവാവിനെ ട്രാഫിക് പോലീസ് അറസ്റ്റുചെയ്തു

ബെംഗളൂരു : റോഡിൽ ബൈക്ക് യാത്ര നടത്തിയ യുവാവിനെ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ജാവേദാണ് അറസ്റ്റിലായത്. തിരക്കേറിയ റോഡുകളിൽ ബൈക്കിൽ അഭ്യാസം നടത്തുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് പതിവായിരുന്നു.

Read More

റോഡ് തകർന്നു, എഞ്ചിനീയർക്ക്‌ കല്ലെറിൽ ഗുരുതര പരിക്ക്

ബെംഗളൂരു: പുതുതായി നിർമ്മിച്ച റോഡ് തകർന്നതിൽ പ്രതിഷേധവുമായി എത്തിയ ഗ്രാമീണരുടെ കല്ലെറിൽ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർക്ക്‌ ഗുരുതരമായി പരിക്കേറ്റു. കസവനഹള്ളി ഗ്രാമത്തിൽ മോശം റോഡ് പണി പരിശോധിക്കാൻ ഗ്രാമത്തിലെത്തിയ ഉദ്യോഗസ്ഥനെയാണ് കഴിഞ്ഞ ദിവസം നാട്ടുകാർ ആക്രമിച്ചത്. പരിക്കേറ്റ എഞ്ചിനീയറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ദൊഡ്ഡ സിദ്ധവനഹള്ളി പഞ്ചായത്തിന് കീഴിലുള്ള കസവനഹള്ളി ഗ്രാമത്തിലെ റോഡ് നിർമാണ ജോലികൾ പരിശോധിക്കുന്നതിനിടെ ചിത്രദുർഗയിലെ പ്രധാനമന്ത്രി ഗ്രാമസഡക് യോജനയിലെ അസിസ്റ്റന്റ് എഞ്ചിനീയർ നാഗരാജിനെ നാട്ടുകാർ വാക്ക് തർക്കത്തിനിടെ കല്ലുകൊണ്ട് തലയ്ക്കടിച്ചത്. നമ്മ ഗ്രാമ…

Read More

മംഗളൂരു ദേശീയപാതയിൽ അടിപ്പാത മതിലും സർവ്വീസ് റോഡും തകർന്നു

ബെംഗളൂരു: മംഗളൂരു ദേശീയപാതയിൽ ഉടുപ്പിക്കടുത്ത് നിർമാണത്തിലിരിക്കുന്ന അടിപ്പാത മതിലും   സർവ്വീസ് റോഡും തകർന്നു. കെട്ടിടത്തിൽ അപകതയുണ്ടെന്ന് നാട്ടുകാർ നേരത്തെ ആരോപിച്ച അടിപ്പാതയാണ് തകർന്നത്. കല്ലിനപുര സന്തേകട്ടെയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം. നിർമ്മാണത്തിലെ അപകാതയും തുടർച്ചയായി മഴയും പെയ്തതോടെ മൂന്ന് ദിവസം മുൻപേ തന്നെ മതിലിന്റെ ഭാഗങ്ങൾ പൊളിഞ്ഞ് തുടങ്ങിയിരുന്നു. തുടർന്ന് വാഹനങ്ങൾ ഇടത് വശം വഴി തിരിച്ചു വിട്ടത് കാരണം വൻ അപകടം ഒഴിവായി. എന്നാൽ തകർന്ന റോഡിന് തൊട്ടടുത്തായി കഴിഞ്ഞ ദിവസം തുറന്ന ഇരുനില കെട്ടിടങ്ങൾ അപകടാവസ്ഥയിലായി. നിരവധി വീടുകളും സമീപത്തുണ്ട്. അടിപാത…

Read More

മൈസൂരു – നഞ്ചൻകോട് റോഡ് ആറുവരിയായി വികസനം ; നടപടികൾ ഉടൻ

ബെംഗളൂരു: മൈസൂരു-നഞ്ചൻകോട് റോഡ് ആറുവരിയായി വികസിപ്പിക്കുന്ന നടപടികള്‍ക്ക് വൈകാതെ തുടക്കമാകും. റവന്യൂവകുപ്പ്, വിമാനത്താവള അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരുമായി ചേര്‍ന്ന യോഗത്തിനുശേഷം മൈസൂരു എം.പി. പ്രതാപസിംഹയാണ് ഇക്കാര്യം അറിയിച്ചത്. ആറുവരിയായി വികസിപ്പിക്കുന്നതോടെ റോഡിന്റെ ദൈര്‍ഘ്യം ഏഴുകിലോമീറ്റര്‍ കൂടും. മൈസൂരു വിമാനത്താവളത്തിനു മുന്നിലൂടെയാണ് നിലവില്‍ റോഡ് കടന്നുപോകുന്നത്. വിമാനത്താവളത്തിന്റെ റണ്‍വേക്ക്‌ നീളം കൂട്ടുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടും. ഇതേത്തുടര്‍ന്നാണ് ഏഴുകിലോമീറ്റര്‍ പുതിയ സ്ഥലത്തുകൂടി റോഡ് നിര്‍മിക്കുന്നത്. മൈസൂരു നഗരത്തിലെ ദല്‍വോയി തടാകത്തിനുശേഷം ഇടത്തോട്ടുതിരിഞ്ഞ് ടോള്‍ ഗേറ്റിനു മുമ്പായി ഇപ്പോഴത്തെ പാതയിലേക്ക് ചെന്നുചേരുന്ന വിധത്തിലാണ് പുതിയ റോഡ്…

Read More

കർണാടക ഹൈവേകളിൽ ജീവൻ രക്ഷിക്കാൻ ഇനി ‘രസ്ത’ കൈകോർക്കും

highway road

ബെംഗളൂരു: ഹൈവേകളിൽ അപകടത്തിൽ പെടുന്നവരെ സഹായിക്കുന്നതിന് പോലീസ്, ആംബുലൻസ് ഡ്രൈവർമാർ, പൗരന്മാർ തുടങ്ങിയവരെ പരിശീലിപ്പിക്കുന്നതിനായി, രാജീവ് ഗാന്ധി സർവകലാശാലയുടെ ‘ജീവ രക്ഷാ ട്രസ്റ്റ്’, ആരോഗ്യ കുടുംബക്ഷേമ വകുപ്പുമായി സഹകരിച്ച്, വ്യാഴാഴ്ച ‘രസ്ത’ സംരംഭം ആരംഭിച്ചു. സംസ്ഥാനത്തുടനീളമുള്ള ഒമ്പത് ജില്ലകളിലായി 26 അപകട സാധ്യതയുള്ള സ്ഥലങ്ങൾ റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം കണ്ടെത്തി, അവിടെ 3 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ആളുകൾക്ക് പരിശീലനം നൽകും. മണ്ഡ്യ, മൈസൂരു, ഹുബ്ബാലി-ധാർവാഡ്, തുമകുരു, ദാവൻഗെരെ, ബെലഗാവി, കലബുറഗി, മംഗലാപുരം എന്നീ ജില്ലകളിലാണ് 2022-ൽ മന്ത്രാലയം കണ്ടെത്തിയ അപകട ഹോട്ട്‌സ്‌പോട്ടുകൾ. അപകടമുണ്ടായാൽ…

Read More

നാളെമുതൽ ബെള്ളാരി റോഡിൽ ഗതാഗത നിയന്ത്രണം

traffic road

ബെംഗളൂരു: എയ്റോ ഇന്ത്യ പ്രദർശനത്തിന്റെ ഭാഗമായി കെംപെഗൗഡ വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി റോഡിൽ നാളെ മുതൽ വെള്ളിയാഴ്ച വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്. രാവിലെ 6 മുതൽ രാത്രി 8 വരെയാണ് നിയന്ത്രണം. ബി.എം.ടി.സി ബസ്സുകൾക്ക് മാത്രമാണ് യലഹങ്ക വ്യോമസേനാ താവളത്തിന് മുന്നിലൂടെയുള്ള ദേശീയപാതയിലൂടെ കടന്നുപോകാൻ അനുമതിയുള്ളത്.

Read More

സംസ്ഥാനാന്തര ഗതാഗത കരാർ പുതുക്കി കർണാടക ആർ.ടി.സി

ബെംഗളുരു: ആന്ധ്രയുമായുള്ള സംസ്ഥാനാന്തര ഗതാഗത കരാർ പുതുക്കി കർണാടക ആർടിസി. 2008ന് ശേഷം ആദ്യമായാണ് ഇരുസംസ്ഥാനങ്ങളും ഗതാഗത കരാർ പുതുക്കുന്നത്. പുതുക്കിയ കരാർ പ്രകാരം കർണാടക ആർടിസിക്കു 69372 കിലോമീറ്റർ ദൂരം ആന്ധ്രയിൽ സർവീസ് നടത്താം. 496 ബസുകൾ ഓടിക്കാം. ആന്ധ്രയ്ക്ക് കർണാടകയിൽ 69,284 കിലോമീറ്റർ ദൂരം 327 ബസുകൾ ഓടിക്കാം.

Read More

ഇനി റോഡുകൾ കുഴിക്കരുത്: ബിബിഎംപി

ബെംഗളൂരു : ബിബിഎംപി അമൃത് നഗരോത്ഥാനത്തിന് കീഴിലുള്ള ഫണ്ട് ഉപയോഗിച്ചു പുതുതായി അസ്ഫാൽ ചെയ്ത റോഡുകൾ കുഴിക്കുന്നില്ലന്നും ദുരുപയോഗം ചെയ്യുന്നില്ലെന്നും ഉറപ്പാക്കാൻ, ബിഡബ്ല്യുഎസ്എസ്ബി, ബെസ്‌കോം തുടങ്ങിയ ഏജൻസികളും മറ്റ് ഒഎഫ്‌സി കമ്പനികളും റോഡുകൾ കുഴിക്കരുതെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉത്തരവിട്ടു. ഭൂരിഭാഗം മലിനജല, വൈദ്യുതി കേബിൾ ജോലികളും പൂർത്തീകരിച്ച് 2,000 കിലോമീറ്റർ റോഡ് ആസ്ഫൽ ചെയ്യാനുള്ള നടപടികളുമായി നഗരസഭ മുന്നോട്ട് പോകുന്നതിനാൽ അനുമതി നൽകില്ലെന്ന് ഏജൻസികളെ അറിയിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളോട് സംസാരിച്ച പാലികെ എൻജിനീയർ ഇൻ ചീഫ് ബിഎസ് പ്രഹ്ലാദ് പറഞ്ഞു. റോഡിലെ…

Read More

നഗരത്തിലെ റോഡുകളിൽ 10 ദിവസത്തിനുള്ളിൽ കണ്ടെത്തിയത് മൂന്ന് തുരങ്കങ്ങൾ

ബെംഗളൂരു: തെക്കൻ ബെംഗളൂരുവിലെ തിരക്കേറിയ ഇട്ടമാട് മെയിൻ റോഡിൽ ജനുവരി 20 ന് ഒരു വലിയ കുഴി പ്രത്യക്ഷപ്പെട്ടു, ഈ മാസത്തെ മൂന്നാമത്തെ സംഭവമാണിത്. ഭൂഗർഭജല പൈപ്പ് ലൈനിൽ ചോർച്ചയുണ്ടായെന്നും ഇത് മണ്ണ് ഇളകാനും കുഴി രൂപപ്പെടാനും കാരണമായതായാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉദ്യോഗസ്ഥർ പറഞ്ഞു. താമസിയാതെ സിവിൽ ഉദ്യോഗസ്ഥർ അറ്റകുറ്റപ്പണികൾ ആരംഭിച്ചെങ്കിലും, സംഭവം അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയെയാണ് ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ജനുവരി 17ന് ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടിൽ ടാങ്കർ പാഞ്ഞതിനെ തുടർന്ന് റോഡിന്റെ ഒരു ഭാഗം തകർന്നിരുന്നു. ബെംഗളൂരു വാട്ടർ…

Read More
Click Here to Follow Us