മൈസൂരു – നഞ്ചൻകോട് റോഡ് ആറുവരിയായി വികസനം ; നടപടികൾ ഉടൻ

ബെംഗളൂരു: മൈസൂരു-നഞ്ചൻകോട് റോഡ് ആറുവരിയായി വികസിപ്പിക്കുന്ന നടപടികള്‍ക്ക് വൈകാതെ തുടക്കമാകും.

റവന്യൂവകുപ്പ്, വിമാനത്താവള അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരുമായി ചേര്‍ന്ന യോഗത്തിനുശേഷം മൈസൂരു എം.പി. പ്രതാപസിംഹയാണ് ഇക്കാര്യം അറിയിച്ചത്.

ആറുവരിയായി വികസിപ്പിക്കുന്നതോടെ റോഡിന്റെ ദൈര്‍ഘ്യം ഏഴുകിലോമീറ്റര്‍ കൂടും. മൈസൂരു വിമാനത്താവളത്തിനു മുന്നിലൂടെയാണ് നിലവില്‍ റോഡ് കടന്നുപോകുന്നത്. വിമാനത്താവളത്തിന്റെ റണ്‍വേക്ക്‌ നീളം കൂട്ടുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടും.

  എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്

ഇതേത്തുടര്‍ന്നാണ് ഏഴുകിലോമീറ്റര്‍ പുതിയ സ്ഥലത്തുകൂടി റോഡ് നിര്‍മിക്കുന്നത്. മൈസൂരു നഗരത്തിലെ ദല്‍വോയി തടാകത്തിനുശേഷം ഇടത്തോട്ടുതിരിഞ്ഞ് ടോള്‍ ഗേറ്റിനു മുമ്പായി ഇപ്പോഴത്തെ പാതയിലേക്ക് ചെന്നുചേരുന്ന വിധത്തിലാണ് പുതിയ റോഡ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതോടെ റോഡിന്റെ ആകെ ദൈര്‍ഘ്യം 29 കിലോമീറ്ററായി ഉയരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts